നദികൾ പരസ്പരം പോരടിക്കുന്ന ഇടം; ഇതാണ് ഇവിടുത്തെ ആകർഷണവും
വേനൽക്കാലമായതോടെ സഞ്ചാരികളുടെ എണ്ണം പൊതുവേ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഈ ചൂടിൽ വാട്ടർ തീം പാർക്കുകളിലേക്കും മറ്റുമാണ് ധാരാളംപേരും യാത്രകൾ പ്ലാൻ ചെയ്യുന്നത്, എന്നാൽ ഈ വേനൽക്കാലത്തും പ്രകൃതിയുടെ കുളിരിലൂടെ നടന്നു പാറക്കൂട്ടങ്ങളെ തഴുകി വരുന്ന വെള്ളത്തിൽ കുളിച്ച് കാടിന്റെ സൗന്ദര്യം ആസ്വദിക്കണമെന്നുണ്ടോ?
വേനൽക്കാലമായതോടെ സഞ്ചാരികളുടെ എണ്ണം പൊതുവേ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഈ ചൂടിൽ വാട്ടർ തീം പാർക്കുകളിലേക്കും മറ്റുമാണ് ധാരാളംപേരും യാത്രകൾ പ്ലാൻ ചെയ്യുന്നത്, എന്നാൽ ഈ വേനൽക്കാലത്തും പ്രകൃതിയുടെ കുളിരിലൂടെ നടന്നു പാറക്കൂട്ടങ്ങളെ തഴുകി വരുന്ന വെള്ളത്തിൽ കുളിച്ച് കാടിന്റെ സൗന്ദര്യം ആസ്വദിക്കണമെന്നുണ്ടോ?
വേനൽക്കാലമായതോടെ സഞ്ചാരികളുടെ എണ്ണം പൊതുവേ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഈ ചൂടിൽ വാട്ടർ തീം പാർക്കുകളിലേക്കും മറ്റുമാണ് ധാരാളംപേരും യാത്രകൾ പ്ലാൻ ചെയ്യുന്നത്, എന്നാൽ ഈ വേനൽക്കാലത്തും പ്രകൃതിയുടെ കുളിരിലൂടെ നടന്നു പാറക്കൂട്ടങ്ങളെ തഴുകി വരുന്ന വെള്ളത്തിൽ കുളിച്ച് കാടിന്റെ സൗന്ദര്യം ആസ്വദിക്കണമെന്നുണ്ടോ?
വേനൽക്കാലമായതോടെ സഞ്ചാരികളുടെ എണ്ണം പൊതുവേ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഈ ചൂടിൽ വാട്ടർ തീം പാർക്കുകളിലേക്കും മറ്റുമാണ് മിക്കവരും യാത്രകൾ പ്ലാൻ ചെയ്യുന്നത്, എന്നാൽ ഈ വേനൽക്കാലത്തും പ്രകൃതിയുടെ കുളിരിലൂടെ നടന്നു പാറക്കൂട്ടങ്ങളെ തഴുകി വരുന്ന വെള്ളത്തിൽ കുളിച്ച് കാടിന്റെ സൗന്ദര്യം ആസ്വദിക്കണമെന്നുണ്ടോ? എങ്കിൽ അവിടേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര. എറണാകുളം ജില്ലയിലെ മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനു കീഴിൽ വരുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് പാണിയേലി പോര്. പെരുമ്പാവൂരിൽനിന്ന് 23 കിലോമീറ്റർ സഞ്ചരിച്ചു വേണം വേങ്ങൂർ പഞ്ചായത്തിലെ പാണിയേലിപ്പാരിലെത്താൻ. 2005 ലാണ് പാണിയേലി പോരിനെ സർക്കാർ വിനോദസഞ്ചാര കേന്ദങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. വേനൽക്കാലത്ത് പെരിയാറിലെ ജലനിരപ്പ് കുറയുന്നതോടെ ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനം നൽകും. നഗരത്തിന്റെ തിരക്കുകളോ ബഹളങ്ങളോ ബാധിക്കാത്ത, എറണാകുളം ജില്ലയിലെ ശാന്ത സുന്ദരമായ പ്രദേശങ്ങളിലൊന്നാണ് പാണിയേലി.
കാട്ടിലൂടെ ഒഴുകുന്ന നദി മൂന്നായി തിരിഞ്ഞ് പാറക്കൂട്ടങ്ങളിൽ തട്ടി വലിയ ശബ്ദമുണ്ടാകുന്നുണ്ട്. ഇത് നദി പോരടിക്കുന്നതാണെന്നാണ് പണ്ടുള്ളവർ പറഞ്ഞിരുന്നത്. അങ്ങനെയാണ് ഈ പ്രദേശത്തിനു പാണിയേലി പോര് എന്ന പേരു വന്നത്. ഈ പോര് തന്നെയാണ് ഇവിടത്തെ പ്രധാന ആകർഷണവും. ഒന്നര കിലോമീറ്ററോളം വനപാതയിലൂടെ നടന്നു വേണം പോരിലെത്താൻ. പ്രവേശന കവാടത്തിൽനിന്ന് അൻപത് രൂപയുടെ ടിക്കറ്റെടുത്ത് അകത്തു കയറാം. തുടക്കത്തിൽ വഴിയിലെല്ലാം കല്ലുകൾ പാകിയിട്ടുണ്ടെങ്കിലും ഉള്ളിലേക്ക് കടക്കുമ്പോൾ മണൽ പാതകളാണ് കാടിനുള്ളിലേക്കു സ്വാഗതം ചെയ്യുന്നത്. ചോലകൾ നിറഞ്ഞ കാട്ടു വഴിയിലെ ഇരുട്ട് ഉൾക്കാട്ടിലൂടെയുള്ള യാത്രയ്ക്ക് പ്രത്യേക അനുഭൂതി നൽകും. മുന്നോട്ടു നടക്കും തോറും കാടിന്റെ നിശബ്ദതയെ കീറിമുറിച്ച് പെരിയാറിന്റെ പോരടി ശബ്ദം കാതുകളിലെത്തും. വഴികളില്‍ പലയിടത്തായി കാണുന്ന ചെറിയ ഇരിപ്പിടങ്ങളിലിരുന്ന് ആളുകൾ കാനന ഭംഗിയും ആസ്വദിക്കുന്നു, വഴിയിലെ എല്ലാ പോയിന്റിലും ഗാർഡുമാരുണ്ട്. അവർ ഈ നാട്ടുകാരായതുകൊണ്ട് പറഞ്ഞത് മുഴുവൻ ഈ പോരിന്റെ കഥകളാണ്.
പണ്ട് ആളുകൾ അറിയാത്ത വന പ്രദേശമായിരുന്നു ഇവിടം. ഈറ്റച്ചങ്ങാടങ്ങൾ വഴിയാണ് ഇതിലേ യാത്ര ചെയ്തിരുന്നത്. കാടിനെയും പുഴയേയും അറിയാത്തവർ വന്ന് ഈ വെള്ളത്തിലിറങ്ങി പലതവണ അപകടത്തിൽ പെട്ടിട്ടുണ്ട്. അതിനു ശേഷമാണ് ഇത് ടൂറിസ്റ്റ് കേന്ദ്രമായി മാറ്റുന്നത്. പിന്നീട് നിയന്ത്രണങ്ങൾ വന്നതോടെ അപകടങ്ങൾ കുറഞ്ഞു, കൂടുതൽ ആളുകളും വരാൻ തുടങ്ങി.
പോരിലെത്തുന്നതിനു മുൻപ് പാറകൾ നിറഞ്ഞ ആഴം കുറഞ്ഞ സ്ഥലങ്ങളിൽ നമുക്ക് ഇറങ്ങാം, പാറകളിൽ തട്ടി വരുന്ന വെള്ളത്തിന്റെ തണുപ്പിൽ മുഖം നനച്ചു മുൻപോട്ടു നടക്കുമ്പോൾ മുളകൾ കൊണ്ടു നിർമിച്ച ചെറിയ പാലങ്ങൾ കാണാം. ആ പാലങ്ങൾ കടന്നുചെന്നാൽ പ്രകൃതി നമുക്കായി കരുതി വെച്ച കാഴ്ച ആസ്വദിക്കാം. അദ്ഭുതം നിറഞ്ഞ കാഴ്ചകൾ മാത്രമല്ല, അപകടം നിറഞ്ഞ പാറകളും പോരിലുണ്ട്, അതിനാൽ ഇറങ്ങാൻ പാടില്ലാത്ത സ്ഥലങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ആഴം കൂടിയ ഇടങ്ങളിൽ കയർകെട്ടി പ്രവേശനം നിയന്ത്രിച്ചിട്ടുമുണ്ട്.
പെരിയാറിന്റെ തീരത്തെ പാറകൾക്കു മുകളിൽ നിന്നാണ് പോര് കാണുന്നത്. ആ പാറകളിൽ ചെറുതും വലുതുമായ ഒരുപാട് കുഴികൾ കാണാം അതാണ് കല്ലടിക്കുഴികൾ. പുഴയിൽ വെള്ളം കൂടുന്ന സമയത്ത് ചുഴികളുണ്ടാകും. ആ ചുഴികളിൽ പെടുന്ന കല്ലുകൾ ഉരഞ്ഞ് രൂപപ്പെടുന്ന കുഴികളാണിത്. പാറയ്ക്കു മുകളിലൂടെ നടക്കുമ്പാൾ കല്ലടിക്കുഴികളെക്കുറിച്ച് ഇവിടത്തെ ഗാർഡുമാർ നമുക്ക് പറഞ്ഞു തരും. പുഴയിലും ഇത് പോലുള്ള പാറക്കൂട്ടങ്ങൾ ഉണ്ട് അതുകൊണ്ട് അവിടെ ഇറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. പോരിന്റെ ഇരു വശങ്ങളിലുമായി ആഴം കുറഞ്ഞ ഇടങ്ങളിലെല്ലാം തണുത്ത തെളിനീരിൽ ആളുകൾ കുളിക്കുന്നുണ്ട്. പാറകൾ ചൂടു പിടിച്ചു കിടക്കുമ്പോഴും വെള്ളത്തിന്റെ തണുപ്പ് ആസ്വദിക്കാനാണ് സഞ്ചാരികൾ ഇങ്ങോട്ടെത്തുന്നത്
വെള്ളത്തിൽ കുളിച്ചു വരുന്നവർക്ക് വസ്ത്രം മാറാനും ടോയ്‌ലെറ്റ് ഉപയോഗിക്കാനും സൗകര്യമുണ്ട്. വനപാതകൾ വൃത്തിയായിട്ടാണ് ഇവിടെ സംരക്ഷിച്ചിരിക്കുന്നത്. നാൽപതോളം ഗാർഡുമാർ ചേർന്നാണ് പാണിയേലിപ്പോരിനെ വൃത്തിയായി നിലനിർത്തുന്നത്. വേനലിന്റെ ചൂടിൽ ഒരൽപം കുളിർമ വേണമെന്നു തോന്നിയാൽ എവിടെപ്പോകണമെന്ന് രണ്ടാമതൊന്ന് ചിന്തിക്കേണ്ട, വേണ്ടതെല്ലാം പാണിയേലിപ്പോരിലുണ്ട്.