കൈലാസഗിരി, കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം
കേരളത്തിലൊരു കൈലാസമുണ്ട്, ഇടുക്കി ജില്ലയിൽ! കുട്ടിക്കാനത്തു നിന്നും 15 കിലോമീറ്റർ മാറി സമുദ്ര നിരപ്പിൽ നിന്നും 4,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക ശിവക്ഷേത്രമാണ് ഉമാമഹേശ്വര ക്ഷേത്രം. ഈ ചൂടുകാലത്തും ഇവിടുത്തെ കാറ്റിനു തണുപ്പാണ്, ഇവിടേക്കുള്ള യാത്ര പക്ഷേ അത്ര എളുപ്പമല്ല. ഓഫ്റോഡ് റൈഡും

കേരളത്തിലൊരു കൈലാസമുണ്ട്, ഇടുക്കി ജില്ലയിൽ! കുട്ടിക്കാനത്തുനിന്ന് 15 കിലോമീറ്റർമാറി സമുദ്രനിരപ്പിൽനിന്ന് 4,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് ഉമാമഹേശ്വര ക്ഷേത്രം. ഈ ചൂടുകാലത്തും ഇവിടുത്തെ കാറ്റിനു തണുപ്പാണ്, ഇവിടേക്കുള്ള യാത്ര പക്ഷേ അത്ര എളുപ്പമല്ല. ഓഫ്റോഡ് റൈഡും ട്രെക്കിങ്ങും ഒക്കെ കഴിഞ്ഞു മുകളിലെത്തിയാൽ ശരിക്കും കൈലാസത്തിലാണോ എന്നു തോന്നിപ്പോകും. മേഘങ്ങൾക്കു മുകളിൽ നിൽക്കുന്ന ഒരു ഫീൽ. ഏലപ്പാറയും കുമളിയും പാമ്പനാറും ഇടുക്കി ഡാമും ഉൾപ്പെടുന്ന വിദൂര കാഴ്ച. അൽപനേരം ശാന്തമായി ഇരിക്കാൻ പറ്റിയ ഇടം. ഇവിടുത്തെ സൂര്യോദയം ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും.
ഉമാമഹേശ്വരന്മാർ സകുടുംബം സകല ഐശ്വര്യങ്ങളും ചൊരിഞ്ഞു നൽകുന്ന പുണ്യ സ്ഥലമാണിതെന്നാണ് വിശ്വാസം. ശിവൻ പാർവതീ സമേതനായിരിക്കുന്ന ക്ഷേത്രമായതിനാൽ വിശ്വാസികളും ഇവിടേക്ക് എത്തുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചയാണിതെന്നാണ് യാത്ര പോയവർ ഒരേ സ്വരത്തിൽ പറയുന്നത്.
യാത്ര ഇങ്ങനെ
കുട്ടിക്കാനം – കുമളി റോഡ് – പഴയപാമ്പനാർ – കൊടുവ – കൈലാസഗിരി
ശ്രദ്ധിക്കുക
മഴക്കാലങ്ങളിൽ ട്രെക്കിങ് ഒഴിവാക്കണം