ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുകയാണോ, ഈ സ്ഥലം പരിഗണിക്കാം
കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്ന് ഒരു ദിവസം കൊണ്ടു പോയി വരാവുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് അഷ്ടമുടിക്കായലിലെ മൺറോ തുരുത്ത്. അഷ്ടമുടിക്കായലില്‍ സ്ഥിതി ചെയ്യുന്ന ഒരു അദ്ഭുത തുരുത്താണ് മണ്‍റോതുരുത്ത്. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന്‍ കെട്ടും കണ്ടല്‍ക്കാടും കണ്ട്, പാലങ്ങളും
കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്ന് ഒരു ദിവസം കൊണ്ടു പോയി വരാവുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് അഷ്ടമുടിക്കായലിലെ മൺറോ തുരുത്ത്. അഷ്ടമുടിക്കായലില്‍ സ്ഥിതി ചെയ്യുന്ന ഒരു അദ്ഭുത തുരുത്താണ് മണ്‍റോതുരുത്ത്. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന്‍ കെട്ടും കണ്ടല്‍ക്കാടും കണ്ട്, പാലങ്ങളും
കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്ന് ഒരു ദിവസം കൊണ്ടു പോയി വരാവുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് അഷ്ടമുടിക്കായലിലെ മൺറോ തുരുത്ത്. അഷ്ടമുടിക്കായലില്‍ സ്ഥിതി ചെയ്യുന്ന ഒരു അദ്ഭുത തുരുത്താണ് മണ്‍റോതുരുത്ത്. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന്‍ കെട്ടും കണ്ടല്‍ക്കാടും കണ്ട്, പാലങ്ങളും
കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്ന് ഒരു ദിവസം കൊണ്ടു പോയി വരാവുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് അഷ്ടമുടിക്കായലിലെ മൺറോ തുരുത്ത്. അഷ്ടമുടിക്കായലില്‍ സ്ഥിതി ചെയ്യുന്ന ഒരു അദ്ഭുത തുരുത്താണ് മണ്‍റോതുരുത്ത്. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന്‍ കെട്ടും കണ്ടല്‍ക്കാടും കണ്ട്, പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ കൈവഴികളില്‍ കൂടിയുള്ള ഒരു വഞ്ചിയാത്ര. മൺറോ തുരുത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം ഇതാണ്. വൈവിദ്യമാര്‍ന്ന മീന്‍രുചികളും മണ്‍റോത്തുരുത്തില്‍ ആസ്വദിക്കാം. തുരുത്തില്‍ മാത്രം കാണപ്പെടുന്ന ചില പ്രത്യേകതരം മീനും കൂട്ടി വിഭവസമൃദ്ധമായി ഇവിടത്തെ ഹോംസ്‌റ്റേകളില്‍ നിന്ന് ഭക്ഷണം കഴിക്കാം.
കേരളത്തിന്റെ മണ്ണിൽ സായിപ്പിന്റെ േപരിലൊരു സ്ഥലമോ?
എട്ടു തുരുത്തും എണ്ണിയാലൊടുങ്ങാത്ത ഇടത്തോടുകളും കണ്ട് ചെറിയൊരു കൊതുമ്പുവള്ളത്തിൽ കയറി കായലിന്റെ ഭംഗിയാസ്വദിച്ചൊരു യാത്ര. കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു സുഖം തോന്നുന്നില്ലേ. ആ അസുലഭ യാത്ര ആസ്വദിക്കണമെങ്കിൽ മൺറോ തുരുത്തിലേക്കു പോയാൽ മതി. കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹമാണ് മൺറോ തുരുത്ത്. പ്രകൃതി ഒരുക്കിയ പച്ച പുതച്ച തുരുത്തുകളില്‍ സ്വപ്നത്തില്‍ എന്ന പോലെ യാത്രികര്‍ക്ക് ഒഴുകി നടക്കാം. ഈ യാത്രകളിലൂടെ തുരുത്തിനെ കൂടുതല്‍ കാണുവാനും അറിയുവാനും സാധിക്കും.
ചരിത്രത്തിന്റെ ഒഴുക്കിങ്ങനെ
കല്ലടയാറ് അഷ്ടമുടിക്കായലുമായി സംഗമിക്കുന്ന പ്രദേശത്ത് രൂപപ്പെട്ട ചെറുദ്വീപുകളുടെ സമൂഹമാണ് മൺറോത്തുരുത്ത്. പണ്ട് പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായിരുന്നു ഈ പ്രദേശം. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഒരു ദ്വീപായിരുന്നങ്കിലും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെല്ലാം വളരെ ശ്രദ്ധേയമായ സ്ഥാനവും ചരിത്രവും ഉളള ഒരു പ്രദേശമായിരുന്നു ഇവിടം.18–ാം നൂറ്റാണ്ടിന്റെ മധ്യം, ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന സമയം. അന്ന് തിരുവിതാംകൂർ ദിവാനായിരുന്നു കേണൽ മൺട്രോ എന്ന സായിപ്പ്. തന്റെ അധികാരപരിധിയിലുള്ള ഒറ്റപ്പെട്ട് കിടന്നിരുന്നൊരു തുരുത്ത് മലങ്കര മിഷണറി ചർച്ച് സൊസൈറ്റിക്ക് മതപഠന കേന്ദ്രം നിർമിക്കാനായി വിട്ടുകൊടുത്തു.ദ്വീപിന് ദിവാന്റെ പേര് നൽകിയായിരുന്നു ചർച്ച് സൊസൈറ്റി തങ്ങളുടെ കടപ്പാട് രേഖപ്പെടുത്തിയത്. അങ്ങനെ പേരില്ലാതെ കിടന്നിരുന്ന ദ്വീപ് ‘മൺറോ തുരുത്ത്’ എന്നറിയപ്പെട്ടു തുടങ്ങി... കേരളത്തിന്റെ മണ്ണിൽ സായിപ്പിന്റെ േപരിലൊരു സ്ഥലമോ എന്ന അതിശയമാണ് മിക്കവരുടെയും യാത്രയ്ക്ക് ആക്കം കൂട്ടുന്നത്.
മൺറോ തുരുത്തിന്റെ ഉള്ളറിയാൻ ഏറ്റവും മികച്ച മാർഗം ചെറുവള്ളങ്ങളിലേറിയുള്ള യാത്രയാണ്. വള്ളത്തിലൂടെ പോകുമ്പോൾ ഇടയ്ക്ക് കൈതോടുകള്‍ക്ക് കുറുകെ ചെറിയ പാലങ്ങള്‍ കാണാം. അപ്പോള്‍ വള്ളതോട് ചേര്‍ന്ന് കുനിഞ്ഞു ഇരുന്നില്ലങ്കില്‍ തല പാലത്തില്‍ ഇടിക്കും. തുരുത്തിന്റെ ഏത് ഭാഗത്തേയ്ക്ക് പോകാനും ഈയൊരു മാർഗ്ഗമാണ് മികച്ചത്. കഥ പറയുന്ന കൈത്തോടുകളും ചെമ്മീന്‍ കെട്ടുകളും കണ്ടൽക്കാടുകളൂം ഈ ചങ്ങാട യാത്രയിൽ വിരുന്നായി എത്തും. പണ്ടുകാലത്ത് കയറും കയറുല്‍പന്നങ്ങളും ധാരാളമായി ഉണ്ടാക്കിയിരുന്ന സ്ഥലമായിരുന്നുവത്രേ മണ്‍റോ തുരുത്ത്. ഇന്ന് വിനോദ സഞ്ചാരികളുടെ മാത്രമല്ല വെഡിങ്ങ് ഫൊട്ടോഗ്രാഫിയുടെയും സിനിമാ ചിത്രീകരണങ്ങളുടെയും ഈറ്റില്ലം കൂടിയാണീ ദ്വീപ്.
എങ്ങനെ എത്തിച്ചേരാം
കൊല്ലത്തുനിന്നും 29 കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ മൂന്ന് കിലോമീറ്റർ അകലെയുള്ള മണ്‍റോ തുരുത്താണ്. തിരുവനന്തപുരത്ത് നിന്ന് നേത്രാവതി എക്സ്പ്രസിൽ കൊല്ലത്തേക്കും, കൊല്ലം - എറണാകുളം മെമുവിലും യാത്ര ചെയ്ത് മൺറോ തുരുത്ത് എന്ന സുന്ദര ഭൂമിയിലെത്താം. സന്ദർശനത്തിന് ഏറ്റവും മികച്ച സമയം : ഒക്ടോബർ – ഫെബ്രുവരി.