അന്ന ബെന്നും മമിത ബൈജുവും ആലപ്പുഴയില്‍; മത്സരിച്ച് കയാക്കിങ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പുതുമുഖ താരങ്ങളാണ് അന്ന ബെന്നും മമിത ബൈജുവും. ഇപ്പോഴിതാ ആലപ്പുഴയില്‍ കായലിലൂടെ കൂട്ടുകാര്‍ക്കൊപ്പം ഇവര്‍ നടത്തിയ കയാക്കിങ് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് അന്ന ബെന്‍."ശനിയാഴ്ച പുലര്‍ച്ചെ 3:15 ന് ഉറക്കമുണർന്നു. ആലപ്പുഴയില്‍ കയാക്കിങ് നടത്തി.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പുതുമുഖ താരങ്ങളാണ് അന്ന ബെന്നും മമിത ബൈജുവും. ഇപ്പോഴിതാ ആലപ്പുഴയില്‍ കായലിലൂടെ കൂട്ടുകാര്‍ക്കൊപ്പം ഇവര്‍ നടത്തിയ കയാക്കിങ് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് അന്ന ബെന്‍. "ശനിയാഴ്ച പുലര്‍ച്ചെ 3:15 ന് ഉറക്കമുണർന്നു. ആലപ്പുഴയില്‍ കയാക്കിങ് നടത്തി. വളരെ മനോഹരമായ ഒരു വീക്കെന്‍ഡായിരുന്നു" അന്ന കുറിച്ചു. ആലപ്പുഴയിലെ നാടോടി കയാക്കിങ് എന്ന ടൂര്‍ ഓപ്പറേറ്റര്‍ ആണ് ഇവര്‍ക്ക് വേണ്ടി യാത്ര ഒരുക്കിയത്. കായൽ യാത്രയ്ക്ക് രണ്ടുപേര്‍ക്ക് 4,500 രൂപ എന്ന നിരക്കിലാണ് ഇവരുടെ പാക്കേജുകള്‍. ആലപ്പുഴ നഗരത്തില്‍ നിന്നും പ്രൈവറ്റ് ബോട്ടില്‍ കായലിലൂടെയുള്ള യാത്ര മുതല്‍ തുടങ്ങുന്നു ഈ യാത്ര. പിന്നീട് വില്ലേജ് ഐലൻഡിൽ വിശ്രമം. അതുകഴിഞ്ഞു വൈകുന്നേരം, ചായയും ലഘുഭക്ഷണവുമായി നെൽവയലിലൂടെയും ഗ്രാമത്തിലൂടെയും വില്ലേജ് വാക്കിങ് ടൂർ.
രാത്രി അത്താഴത്തിനു ശേഷം, ഉറങ്ങി രാവിലെ കിളിനാദം കേട്ട് ഉണരാം. ശേഷം സൂര്യന്‍റെ പൊന്‍കിരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ആലപ്പുഴ കായലിലൂടെ മാന്ത്രികമായൊരു സൺറൈസ് കയാക്കിങ്. അതിനു ശേഷം, കേരള ശൈലിയിലുള്ള പ്രഭാതഭക്ഷണം കഴിക്കാം. ശേഷം ചെക്ക് ഔട്ട് ചെയ്‌ത്, ബോട്ടില്‍ തിരികെ ആലപ്പുഴ ടൗണില്‍ ഇറക്കും.
ഉദയസമയത്തും അസ്തമയ സമയത്തും മാത്രം തിരഞ്ഞെടുത്ത ഒരു പ്രത്യേക റൂട്ടിലൂടെ കയാക്കിങ് നടത്താനുള്ള ഓപ്ഷനുമുണ്ട്. സണ്‍റൈസ് കയാക്കിങ് രാവിലെ അഞ്ചര മുതല്‍ എട്ടര വരെയും സണ്‍സെറ്റ് കയാക്കിങ് വൈകിട്ട് നാലുമുതല്‍ എഴുമണി വരെയുമാണ് ഉണ്ടാവുക. ലോംഗ് ഐലൻഡ് കയാക്കിങ് എന്ന ഈ പാക്കേജിന് ഒരാള്‍ക്ക് 1500 രൂപയാണ്.
കൂടാതെ 5 മണിക്കൂർ ഗൈഡഡ് ടൂറായ ഗോൾഡൻ ടൂറും ഉണ്ട്. ഇത് ഒരു പ്രീമിയം ഹാഫ് ഡേ ടൂറാണ്. ഒരാള്‍ക്ക് 2500 രൂപ വരുന്ന ഈ ടൂറില്‍ ലോംഗ് ഐലൻഡ് കയാക്കിങ്ങിനൊപ്പം പ്രഭാതഭക്ഷണം/ഉച്ചഭക്ഷണം, ഗ്രാമ യാത്രകള്‍, മത്സ്യബന്ധന പാഠങ്ങൾ എന്നിവയും ഉണ്ടാകും. വീട്ടിലുണ്ടാക്കിയ പ്രഭാതഭക്ഷണവും പരമ്പരാഗത കേരള ശൈലിയിലുള്ള ഉച്ചഭക്ഷണവും വാഴയിലയിൽ വിളമ്പും. ഒരാൾക്കും രണ്ടുപേർക്കും ഇരിക്കാവുന്ന കയാക്കുകൾ ഉണ്ട്.
എല്ലാ യാത്രകളിലും ലൈഫ്‌ജാക്കറ്റുകളും സുരക്ഷാ ഗിയറുകളും, ചായയും ലഘുഭക്ഷണവും, ഗൈഡ് എടുക്കുന്ന കാൻഡിഡ് ഫൊട്ടോഗ്രാഫി എന്നിവ സൗജന്യമാണ്.