5.5 കോടി രൂപ ചെലവഴിച്ച ചീപ്പുങ്കൽ വലിയമടക്കുളം ടൂറിസം, പ്രവർത്തനം എന്ന് തുടങ്ങും?
ചീപ്പുങ്കൽ വലിയമടക്കുളം ടൂറിസം പദ്ധതിക്കു നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനലിന്റെ ഗതിയോ ? 5.5 കോടി രൂപ ചെലവഴിച്ച് ടൂറിസം വകുപ്പ് നിർമിച്ച വലിയമടക്കുളം പദ്ധതി ഡിടിപിസിക്കു കൈമാറിയെങ്കിലും പ്രവർത്തനം അവതാളത്തിൽ. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപു പദ്ധതിയുടെ ഉദ്ഘാടനം നടത്തി. പ്രവർത്തനത്തിനു

ചീപ്പുങ്കൽ വലിയമടക്കുളം ടൂറിസം പദ്ധതിക്കു നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനലിന്റെ ഗതിയോ ? 5.5 കോടി രൂപ ചെലവഴിച്ച് ടൂറിസം വകുപ്പ് നിർമിച്ച വലിയമടക്കുളം പദ്ധതി ഡിടിപിസിക്കു കൈമാറിയെങ്കിലും പ്രവർത്തനം അവതാളത്തിൽ. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപു പദ്ധതിയുടെ ഉദ്ഘാടനം നടത്തി. പ്രവർത്തനത്തിനു വേണ്ട മറ്റ് സജ്ജീകരണങ്ങൾ ഒരുക്കാത്തതാണ് പദ്ധതിക്കു വിനയായത്. ഫ്ലോട്ടിങ് റസ്റ്ററന്റ്, മ്യൂസിക് ഫൗണ്ടൻ, പെഡൽ ബോട്ട് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷകമായി പറയുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞു മൂന്ന് മാസമായിട്ടും ഇവയൊന്നും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല! ടൂറിസം പദ്ധതിയുടെ ബോർഡ് കണ്ട് ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നില്ല. ശുചിമുറി സൗകര്യങ്ങൾ ഉണ്ടെങ്കിലും വെള്ളം ഇല്ല, വയലിനോട് ചേർന്നുള്ള ഈ പ്രദേശത്ത് വൈകുന്നേരം അസ്തമയ കാഴ്ചകൾ ആസ്വദിക്കാൻ നിരവധിപേരാണ് എത്തുന്നത്.
നാലുപങ്ക് ബോട്ട് ടെർമിനൽ കഥ ഇങ്ങനെ
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപു തിരക്കു കൂട്ടി ഉദ്ഘാടനം നടത്തി. അന്ന് ഇവിടെ അടിസ്ഥാന സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. കായലോരത്ത് ടൂറിസം വകുപ്പ് 3.8 കോടി രൂപ ചെലവഴിച്ചു നിർമിച്ച ടെർമിനൽ പിന്നീട് കുമരകം പഞ്ചായത്തിനു വിട്ടു നൽകി. കഴിഞ്ഞ 3 വർഷത്തിലേറെയായി പ്രവർത്തന രഹിതമായി കിടക്കുന്നു. വിനോദ സഞ്ചാരികൾ കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നുണ്ടെങ്കിലും 40 ഹൗസ് ബോട്ടുകൾക്ക് എത്താവുന്ന ബോട്ട് ടെർമിനലിൽ ഒരു ഹൗസ് ബോട്ട് പോലും എത്തിയില്ല. ടെർമിനൽ ഭാഗത്ത് പോളയും പുല്ലും വളർന്നു നിൽക്കുന്നു. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളിൽ നിന്നു ഫീസ് ഈടാക്കാനുള്ള തീരുമാനം അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ നടപ്പിലാക്കാൻ കഴിഞ്ഞില്ല. ജീവനക്കാർ ഇല്ലാത്തതിനാൽ ആർക്കും എന്തിനും ഇവിടെ വന്നു പോകാം എന്ന നിലയിലായി. പഞ്ചായത്ത് അടുത്തയിടെ ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പ്രവർത്തനം തുടങ്ങുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഈ രണ്ട് ടൂറിസം പദ്ധതികൾ നല്ല രീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ കുമരകത്തെ കായൽ യാത്രകഴിഞ്ഞെത്തുന്ന സഞ്ചാരികൾക്ക് ഇവിടെ സമയം ചെലവഴിക്കാം.
എത്താനുള്ള വഴി
കോട്ടയം – കുമരകം റോഡിലെ കവണാറ്റിൻകര പാലം കഴിഞ്ഞു പടിഞ്ഞാറോട്ടുള്ള റോഡിലൂടെ മുക്കാൽ കിലോ മീറ്റർ സഞ്ചരിച്ചാൽ വലിയമടക്കുളം ടൂറിസം പദ്ധതി പ്രദേശത്ത് എത്താം. വൈക്കം, ചേർത്തല ഭാഗത്ത് നിന്നു വരുന്നവർ ചീപ്പുങ്കൽ പാലം കഴിഞ്ഞു വലത്തോട്ട് ആദ്യം കാണുന്ന റോഡിലൂടെ പോയാൽ ഇവിടെ എത്താം.
റോഡ് നന്നാക്കണം
കുമരകം റോഡിൽ നിന്നു തുടങ്ങി വലിയമടക്കുളം ടൂറിസം പദ്ധതി വരെ ഉള്ള റോഡ് തകർന്നു കിടക്കുന്നു.