നോക്കെത്താ ദൂരത്തോളം പൂക്കൾ, കോട്ടയത്തെ ആമ്പൽ പാടത്ത് എങ്ങനെ എത്താം?
മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ചയിലേക്കാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോട്ടയം പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലുള്ള കൊല്ലാട് ഗ്രാമം കണികണ്ടുണരുന്നത്. പറഞ്ഞുവരുന്നത് കിഴക്കുപുറം പാടശേഖരത്തിലെ ആമ്പൽ വസന്തത്തെക്കുറിച്ചാണ്. ഇതാദ്യമായിട്ടല്ല ഇവിടെ ആമ്പൽ വിരിയുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങളടക്കം

മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ചയിലേക്കാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോട്ടയം പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലുള്ള കൊല്ലാട് ഗ്രാമം കണികണ്ടുണരുന്നത്. പറഞ്ഞുവരുന്നത് കിഴക്കുപുറം പാടശേഖരത്തിലെ ആമ്പൽ വസന്തത്തെക്കുറിച്ചാണ്. ഇതാദ്യമായിട്ടല്ല ഇവിടെ ആമ്പൽ വിരിയുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങളടക്കം ലഭിച്ച സ്വീകാര്യതയാണ് ഇപ്പോൾ ഇവിടെ ജനത്തിരക്ക് കൂടാൻ കാരണം .
ഫോട്ടോഷൂട്ടിനും കാഴ്ചകൾ കാണാനും പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവിടാനും പ്രായഭേദമെന്യേ ഒട്ടേറെ ആളുകളാണ് ദിവസവും ഇവിടേക്ക് ഒഴുകിയെത്തുന്നത്. പ്രദേശവാസികൾ അല്ലാതെ മറ്റാർക്കും അധികം അറിയാതിരുന്ന ഇവിടം ഇന്ന് കൂടുതൽ ജനപ്രിയമാകുകയാണ്. സഞ്ചാരികൾക്ക് സൗകര്യം ഒരുക്കി വികസനം എത്തിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. കാഴ്ചക്കാരെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ പ്രദേശത്തെ കർഷകരും കുടുംബങ്ങളും ഉത്സാഹത്തോടെ മുൻപിലുണ്ട്.
ആമ്പൽ മാജിക് എങ്ങനെ?
മേയ്, ജൂൺ, മാസത്തിൽ പാടത്തേക്കു വെള്ളം കയറ്റും. ഇതോടെ ചെളിക്കടിയിൽ കിടക്കുന്ന ആമ്പൽ വിത്തുകൾ കിളിർത്ത് വെള്ളത്തിനു മീതെ ഇല വിരിക്കും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് സാധാരണ ആമ്പലുകൾ പാടത്ത് വസന്തം തീർക്കുന്നത്. പൂക്കൾക്ക് ഒക്ടോബർ അവസാനം വരെയേ ആയുസ്സുണ്ടാകൂ. ഒക്ടോബറിൽ കൃഷി സീസൺ തുടങ്ങുമ്പോൾ കർഷകർ പാടങ്ങൾ ഉഴുതു തുടങ്ങും. ആമ്പലുകളുടെ ഇലയും പൂക്കളും നശിക്കുമെങ്കിലും അടുത്ത വർഷത്തെ കരുതലായി പ്രകൃതി തന്നെ വിത്തുകൾ പാടത്തെ ചെളിയിൽ നിക്ഷേപിക്കും. പതിവു പോലെ ജൂലൈ മാസം മുതൽ വീണ്ടും പൂവിടാൻ തുടങ്ങും.
ആമ്പൽപൂവ് പൂർണ വളർച്ചയായാൽ കൊഴിയാതെ തണ്ടു വളഞ്ഞ് മെല്ലെ വെള്ളത്തിലേക്കു വീഴും. വിത്തിന്റെ പുറം ഭാഗത്തിനു കറുപ്പുനിറമാണ്. അവ കായിൽ നിന്ന് വേർപെട്ട് ചെളിയിൽ വീണുകിടക്കും. പൂക്കൾക്ക് മൂന്നു നിര ദളങ്ങളുണ്ട്. താമരയെ അപേക്ഷിച്ച് ഇവയുടെ തണ്ടിനു ബലം കുറവാണ്. നീല കലർന്ന പച്ച നിറത്തോടു കൂടിയ ആമ്പലിന്റെ തണ്ടിന് മൂന്നു മീറ്ററോളം നീളമുണ്ടാകും. പൂക്കൾ ജലോപരിതലത്തിൽ നിന്ന് ഒരടിയോളം ഉയരത്തിൽ കാണാനാവും.
ആമ്പൽ പാടത്ത് എങ്ങനെ എത്താം?
കോട്ടയത്തു നിന്ന് കഞ്ഞിക്കുഴി – കൊല്ലാട് റോഡിൽ ബോട്ട് ജെട്ടി കവലയിൽ എത്തുക. അവിടുന്ന് ഇടത്തോട്ട് തിരിഞ്ഞ് കൊല്ലൻ കവലയിൽ എത്തി വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് പഞ്ചായത്ത് റോഡിലൂടെ തൃക്കേൽ അമ്പലത്തിൽ എത്തണം. ഇതിന്റെ താഴെയാണ് ആമ്പൽ പാടം.
ശ്രദ്ധിക്കാൻ
∙ രാവിലെ 6.30 മുതൽ 7.30 വരെയാണ് കാഴ്ചയ്ക്കു നല്ലത്. അതിനു ശേഷം ആമ്പൽ പൂക്കൾ വെയിലേറ്റു കൂമ്പും.
∙ ഗ്രാമപ്രദേശമായതിനാൽ കടകൾ തീരെയില്ല. ഭക്ഷണ സാധനങ്ങളും വെള്ളവും കയ്യിൽ കരുതാം.
∙ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവിടെ തള്ളാതിരിക്കുക.