മഴയോ വേനലോ വസന്തമോ മഞ്ഞോ കാലം ഏതു തന്നെയായാലും മൂന്നാറിന്റെ സൗന്ദര്യത്തിനു പല മുഖങ്ങളാണ്. ഓരോന്നും പല തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ആ പച്ചപ്പിനും ഇടയ്ക്കിടെ വന്നു കാഴ്ചകളെ മറയ്ക്കുന്ന കോടമഞ്ഞിനും ചില നേരങ്ങളിൽ നൂല് പോലെ പൊഴിയുന്ന മഴയ്ക്കും ഇവിടെ മാത്രം കാലം തെറ്റി പെയ്യുന്നതിന്റെ കണക്കു

മഴയോ വേനലോ വസന്തമോ മഞ്ഞോ കാലം ഏതു തന്നെയായാലും മൂന്നാറിന്റെ സൗന്ദര്യത്തിനു പല മുഖങ്ങളാണ്. ഓരോന്നും പല തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ആ പച്ചപ്പിനും ഇടയ്ക്കിടെ വന്നു കാഴ്ചകളെ മറയ്ക്കുന്ന കോടമഞ്ഞിനും ചില നേരങ്ങളിൽ നൂല് പോലെ പൊഴിയുന്ന മഴയ്ക്കും ഇവിടെ മാത്രം കാലം തെറ്റി പെയ്യുന്നതിന്റെ കണക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴയോ വേനലോ വസന്തമോ മഞ്ഞോ കാലം ഏതു തന്നെയായാലും മൂന്നാറിന്റെ സൗന്ദര്യത്തിനു പല മുഖങ്ങളാണ്. ഓരോന്നും പല തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ആ പച്ചപ്പിനും ഇടയ്ക്കിടെ വന്നു കാഴ്ചകളെ മറയ്ക്കുന്ന കോടമഞ്ഞിനും ചില നേരങ്ങളിൽ നൂല് പോലെ പൊഴിയുന്ന മഴയ്ക്കും ഇവിടെ മാത്രം കാലം തെറ്റി പെയ്യുന്നതിന്റെ കണക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴയോ വേനലോ വസന്തമോ മഞ്ഞോ കാലം ഏതു തന്നെയായാലും മൂന്നാറിന്റെ സൗന്ദര്യത്തിനു പല മുഖങ്ങളാണ്. ഓരോന്നും പല തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ആ പച്ചപ്പിനും ഇടയ്ക്കിടെ വന്നു കാഴ്ചകളെ മറയ്ക്കുന്ന കോടമഞ്ഞിനും ചില നേരങ്ങളിൽ നൂല് പോലെ പൊഴിയുന്ന മഴയ്ക്കും ഇവിടെ മാത്രം കാലം തെറ്റി പെയ്യുന്നതിന്റെ കണക്കു പറയാൻ കാണുകയില്ല. മഴയും തണുപ്പും മൂന്നാറിനെ പൊതിയുമ്പോൾ ആ മനോഹരമായ കാഴ്ച്ചയിൽ മതിമറന്നു നിൽക്കുകയാണ് അപർണ ദാസ്. തേയിലത്തോട്ടത്തിന്റെ ദൃശ്യങ്ങളും മഞ്ഞിന്റെ മൂടലും പച്ചപ്പിന്റെ സൗന്ദര്യവുമൊക്കെ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിലുണ്ട്. പ്രകൃതിയോ അപർണയോ അതിസുന്ദരി എന്ന ചോദ്യമെറിഞ്ഞാണ് ആരാധകർ താരത്തിന്റെ ചിത്രങ്ങളെ സ്വീകരിച്ചിരിക്കുന്നത്.

Image Credit:aparna.das1/instagram

എത്രയെത്ര വിവരിച്ചാലും മൂന്നാറിനെ കുറിച്ചാകുമ്പോൾ കുറഞ്ഞു പോകുമെന്നാണ് ഒരിക്കലെങ്കിലും അവിടെയെത്തിയവർ പറയുക. അത്രയേറെ മനോഹരമാണ് അവിടെ നിന്നുമുള്ള കാഴ്ചകൾ. മഞ്ഞിന്റെ പുതപ്പ് അണിഞ്ഞു നിൽക്കുന്ന തേയിലത്തോട്ടങ്ങളും കാഴ്ചകൾക്ക് അതിരു നിശ്ചയിക്കാൻ എന്ന പോലെ നിൽക്കുന്ന മലനിരകളും പാറക്കെട്ടുകളിൽ വെള്ളികൊലുസ് എന്ന പോലെ താഴേയ്ക്ക് പതിക്കുന്ന ചെറു നീരുറവകളും സുഖകരമായ തണുപ്പും അങ്ങനെ നീളുകയാണ് മൂന്നാറിന്റെ കാന്തി. 

ADVERTISEMENT

പേര് സൂചിപ്പിക്കുന്ന മൂന്നാറുകൾ മുതിരപ്പുഴയും നല്ലതണ്ണിയും കുണ്ടളയുമാണ്. അവയാണ് ആ ഭൂഭാഗത്തിന്റെ ജീവജലരേഖകൾ. തേയിലത്തോട്ടങ്ങളാണ് മൂന്നാറിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് ഇവയിൽ ഭൂരിപക്ഷവും. ബ്രിട്ടീഷുകാർ പണികഴിപ്പിച്ച  ടൂറിസ്റ്റ് ബംഗ്ലാവുകളും സിഎസ് ഐ ദേവാലയവും സെമിത്തേരിയുമൊക്കെ പഴമയുടെ പൊലിമ നിലനിർത്തികൊണ്ട് ഈ പട്ടണത്തിലുണ്ട്. 

Image Credit:aparna.das1/instagram

മൂന്നാറിലെ കാഴ്ചകളിലേക്കു കണ്ണുതുറക്കാൻ ഒരുങ്ങുമ്പോൾ സ്വാഗതം ചെയ്യുക അലറിയാർത്തു താഴേക്ക് പതിക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടമാണ്. നേര്യമംഗലത്തിനും അടിമാലിക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കണ്ടുകൊണ്ടാണു സഞ്ചാരികളുടെ മൂന്നാറിലേക്കുള്ള യാത്രയാരംഭിക്കുക. ഏഴു തട്ടുകളായാണ് ഇവിടെ പാറപുറത്തു നിന്നും വെള്ളം താഴേക്കു പതിക്കുന്നത്. മഴക്കാലത്ത് ഉഗ്രരൂപം പ്രാപിക്കുന്ന ഈ വെള്ളച്ചാട്ടം കാണാൻ ആ പാതയരികിൽ നിന്നാൽ മതിയാകും. 

Image Credit:aparna.das1/instagram

മൂന്നാറിനടുത്തു തന്നെ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഇരവിക്കുളം. വംശനാശ ഭീഷണിയിലുള്ള വരയാടുകളെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാനലക്ഷ്യം. 97 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ സംരക്ഷിത മേഖലയിലാണ് പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലകുറിഞ്ഞികളുള്ളത്. ഇവ പൂക്കുന്ന കാലത്ത് ഇവിടം മുഴുവൻ നീലപ്പരവതാനി വിരിച്ചതു പോലെയാകും. സന്ദർശകരും ധാരാളമായെത്തുന്ന ഒരു കാലം കൂടിയാണിത്. ഇരവിക്കുളത്തെ പ്രധാന മലകളിൽ ഒന്നാണ് രാജമല. ഇവിടേക്കു വനംവകുപ്പിന്റെ ജീപ്പ് സഫാരിയുണ്ട്. അടിവാരത്തു നിന്നു 4 കിലോമീറ്റർ വാഹനയാത്ര. അവിടെ നിന്ന് ഒരു കിലോമീറ്റർ നടത്തം. ഇതിനിടയിൽ 10 ഹെയർപിൻ വളവുകൾ. രാജമലയുടെ അടിവാരത്തേക്കു മൂന്നാറിൽ നിന്നു 14 കി.മീ ഉണ്ട്. പ്രവേശനത്തിനു ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നത് ഇരവിക്കുളം ദേശീയോദ്യാനത്തിലാണ്. 2700 മീറ്റർ ഉയരത്തിലാണിത്. വനം വകുപ്പിന്റെ അനുമതിയോടെ ഇവിടേയ്ക്ക് ട്രെക്കിങ് നടത്താവുന്നതാണ്. ഇരവികുളത്തെ ദേശീയോദ്യാന അധികൃതരിൽ നിന്നും അനുമതി വാങ്ങിയതിനു ശേഷം ആനമുടിയിലേക്കു യാത്രയാരംഭിക്കാം.

ADVERTISEMENT

മൂന്നാർ ടൗണിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്നയിടമാണ് മാട്ടുപ്പെട്ടി. 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ഒരു അണക്കെട്ടും ജലാശയവും കാണുവാൻ കഴിയും. തടാകത്തിൽ സന്ദർശകർക്കു ബോട്ടിങ്ങിനുള്ള സൗകര്യങ്ങളുണ്ട്. ഇൻഡോ സ്വിസ് പദ്ധതിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കന്നുകാലി ഫാമും ഇവിടെ കാണാം. 

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ മൂന്നാറിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ എത്തിച്ചേരുവാൻ കഴിയുന്ന ചിത്തിരപുരത്താണ് സ്ഥിതി ചെയ്യുന്നത്. വരുന്ന അതിഥികൾക്കു താമസത്തിനായി ഇവിടെ നിരവധി റിസോർട്ടുകളുണ്ട്. 

പവർ ഹൗസ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ചിന്നക്കനാലും മൂന്നാർ യാത്രയിൽ ഒഴിവാക്കരുതാത്ത ഒരു കാഴ്ചയാണ്. സമുദ്ര നിരപ്പിൽ നിന്നും 2000 മീറ്റർ ഉയരത്തിലാണ് ഈ വെള്ളച്ചാട്ടം. ചിന്നക്കനാലിൽ നിന്നും ഏഴ്  കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ആനയിറങ്കലിൽ എത്തിച്ചേരാം. വന്യമൃഗങ്ങളെ കാണുവാൻ കഴിയുന്ന ഇവിടെ തേയിലതോട്ടങ്ങളും വനങ്ങളും ഒരു താടകവും അണക്കെട്ടുമൊക്കെയുണ്ട്. 

മൂന്നാറിലെ ടോപ് സ്റ്റേഷൻ യാത്രയ്ക്കിടെ സന്ദർശിക്കാവുന്ന മറ്റൊരു ഡാമാണ് കുണ്ടള. അണക്കെട്ടിൽ ബോട്ട് സവാരിയുണ്ട്. അണക്കെട്ടിനു സമീപത്തായി ചെറി പൂക്കൾ വിടരുന്ന പൂന്തോട്ടവും കാണുവാൻ സാധിക്കും. ധാരാളം സഞ്ചാരികൾ എത്തുന്നതു കൊണ്ടുതന്നെ ഇവിടെയും ആഡംബര താമസ സൗകര്യങ്ങളുള്ള റിസോർട്ടുകൾ നിരവധിയുണ്ട്.

ADVERTISEMENT

മൂന്നാറിൽ നിന്നും 32 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ എത്തിച്ചേരുവാൻ കഴിയുന്നിടമാണ് ടോപ് സ്റ്റേഷൻ. ഈ പാത നീളുന്നത് തമിഴ്‌നാട്ടിലെ കൊടൈക്കനാൽ വരെയാണ്. സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മൂന്നാറിലെ ഏറ്റവും ഉയരത്തിലുള്ളതു കൊണ്ടുതന്നെയാണ് ഇവിടം ടോപ് സ്റ്റേഷൻ എന്ന പേരിലറിയപ്പെടുന്നത്. കൊളുക്കുമലയും കുണ്ടള പ്രദേശങ്ങളും ഇവിടെ നിന്നാൽ കാണുവാൻ കഴിയും. 

പാമ്പാടും ചോലയുടെ വന്യതയും പശ്ചിമഘട്ടത്തിന്റെ തണുപ്പുമേറ്റു പഴയ മൂന്നാർ കൊടൈക്കനാൽ എസ്‌കേപ് റൂട്ടിലൂടെ ഒരു യാത്ര പോകാം. വന്യമൃഗങ്ങളെയും പക്ഷികളെയും പൂമ്പാറ്റകളെയുമൊക്കെ തൊട്ടടുത്തു കണ്ടറിഞ്ഞ് ഒരു ചെറിയ സാഹസികയാത്ര. വനത്തിനുള്ളിലെ പഴയ മൂന്നാർ – കൊടൈക്കനാൽ എസ്കേപ് റൂട്ടിലൂടെയാണ് ഈ സഞ്ചാരം നീളുന്നത്. വനം വകുപ്പാണു ട്രെക്കിങ് പ്രോഗ്രാം നടത്തുന്നത്. മൂന്നാർ ടോപ് സ്റ്റേഷൻ കഴിഞ്ഞു വട്ടവടയിലേക്കുള്ള പ്രവേശനകവാടത്തിനു സമീപം ടിക്കറ്റെടുക്കാം.

മൂന്നാറിന്റെ ചരിത്രത്തിൽ തേയിലത്തോട്ടങ്ങൾക്കു ചെറുതല്ലാത്ത സ്ഥാനം തന്നെയുണ്ട്. മൂന്നാറും തേയിലയും തമ്മിലുള്ള ബന്ധം അത്രമേൽ ആഴത്തിലായതു കൊണ്ടുതന്നെ ടാറ്റ ടീ തോട്ടങ്ങളുടെ ഉത്‌ഭവവും വളർച്ചയുമൊക്കെ വിശദീകരിക്കുന്ന ടീ മ്യൂസിയം ആരംഭിച്ചിട്ടുണ്ട്. ടാറ്റയുടെ നല്ലതണ്ണി എസ്റ്റേറ്റിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 

English Summary:

Aparna Das Explores Munnar: A Visual Tour of Nature's Paradise

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT