നോക്കെത്താ ദൂരത്തോളം വയലറ്റ് പൂക്കൾ; 'കാക്കപ്പൂ' വസന്തവുമായി കണ്ണൂരും കാസർഗോഡും
കൈക്കുടന്ന നിറയെ... ഓണമടുത്തു എന്നോർമിപ്പിച്ചു കൊണ്ട് വഴികളിലും പറമ്പുകളിലും വിവിധ വർണങ്ങളിലുള്ള നാട്ടുപൂക്കൾക്കൊപ്പം കാക്കപ്പൂവുകളും പൂത്തു തുടങ്ങി. ഓണപ്പൂക്കളങ്ങൾക്ക് മിഴിവേകാൻ കാക്കപ്പൂവുകളും ഒരുങ്ങി. കണ്ണൂർ – കാസർഗോഡ് ജില്ലകളിൽ ചെങ്കൽ പാറകളുള്ള പ്രദേശത്താണ് ഈ പൂക്കൾ ധാരാളമായി കാണപ്പെടുന്നത്.

കൈക്കുടന്ന നിറയെ... ഓണമടുത്തു എന്നോർമിപ്പിച്ചു കൊണ്ട് വഴികളിലും പറമ്പുകളിലും വിവിധ വർണങ്ങളിലുള്ള നാട്ടുപൂക്കൾക്കൊപ്പം കാക്കപ്പൂവുകളും പൂത്തു തുടങ്ങി. ഓണപ്പൂക്കളങ്ങൾക്ക് മിഴിവേകാൻ കാക്കപ്പൂവുകളും ഒരുങ്ങി. കണ്ണൂർ – കാസർഗോഡ് ജില്ലകളിൽ ചെങ്കൽ പാറകളുള്ള പ്രദേശത്താണ് ഈ പൂക്കൾ ധാരാളമായി കാണപ്പെടുന്നത്. കാസർഗോഡ് ജില്ലയിൽ മുളിയാർ മുതലപ്പാറ, കല്ലിയോട്ട്, ചെറക്കാപ്പാറ, കയ്യൂർ–ചീമേനി ഗ്രാമപഞ്ചായത്ത്, പെരിയയിൽ ചെങ്ങറ പുനരധിവാസ ഗ്രാമത്തിനോട് ചേർന്നും കാക്കപ്പൂക്കൾ കാണാം.
∙കാക്കപ്പൂ വസന്തം കണ്ണൂരിലെ മാടായിപ്പാറയിലും
ഓണക്കാലമായതോടെ കണ്ണൂര്‍ മാടായിപ്പാറയില്‍ കാക്കപ്പൂ വസന്തമാണ്. ഏക്കറു കണക്കിന് സ്ഥലത്താണ് കാക്കപ്പൂവ് വിരിഞ്ഞു നില്‍ക്കുന്നത്. മഴ തുടങ്ങിയാല്‍ മാടായിപ്പാറ പച്ച പുതക്കും. ജുലൈ അവസാനത്തോടെ കാക്ക പൂക്കള്‍ വിരിഞ്ഞ് തുടങ്ങും. പിന്നീട് ഒരു മാസത്തോളം മാടായിപ്പാറയില്‍ നീല പൂക്കള്‍ വിരിഞ്ഞ് നിറഞ്ഞങ്ങനെ നില്‍ക്കും. യൂട്ടിക്കുലെറിയ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന പൂവ് ഇത്രയധികം പൂത്തുനില്‍ക്കുന്ന അപൂര്‍വ സ്ഥലങ്ങളിലൊന്നാണിവിടം.
വേനല്‍ കാലത്ത് കാരി പുല്ലുകള്‍ നിറയും, അതു കഴിഞ്ഞാല്‍ കറുത്ത പാറക്കൂട്ടമാകും. മഴക്കാലത്ത് വീണ്ടും തളിരിടും. പിന്നെ കാക്കപ്പൂവ് നിറയും. സെപ്റ്റംബറോടെ വെള്ള നിറത്തില്‍ ചൂദ് പൂവ് മാത്രമായിരിക്കും ഇവിടെ. അപൂര്‍വമായി മാത്രം കാണുന്ന കൃഷ്ണ പൂവും മാടായിപ്പാറയുടെ സൗന്ദര്യമാണ്. പലതരം പക്ഷികളുടേയും പൂമ്പാറ്റകളുടെയും ആവാസ സ്ഥലം കൂടിയാണ് ഇവിടം. ഇരപിടിയന്‍ സസ്യങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.