കണ്ണൂരിന്റെ 'കുടക്' എന്നും 'മൂന്നാർ' എന്നും വിളിപ്പേരുള്ള ഇടമാണ് പൈതൽമല. ജില്ലയിലെ മനോഹരമായ ഹിൽ സ്റ്റേഷനാണിവിടം. മഞ്ഞിന്റെ പുതപ്പണിഞ്ഞു കിടക്കുന്ന പർവതനിരയുടെ കാഴ്ചകൾ ആസ്വദിക്കുവാനായി പൈതൽ മലയിലേക്ക് നിരവധിപേരാണ് ഈ മൺസൂൺ കാലം ട്രെക്കിങിനായി എത്തിച്ചേരുന്നത്. തണുപ്പും മഞ്ഞും മൂന്നാറിനു മാത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂരിന്റെ 'കുടക്' എന്നും 'മൂന്നാർ' എന്നും വിളിപ്പേരുള്ള ഇടമാണ് പൈതൽമല. ജില്ലയിലെ മനോഹരമായ  ഹിൽ സ്റ്റേഷനാണിവിടം. മഞ്ഞിന്റെ പുതപ്പണിഞ്ഞു കിടക്കുന്ന പർവതനിരയുടെ കാഴ്ചകൾ ആസ്വദിക്കുവാനായി പൈതൽ മലയിലേക്ക് നിരവധിപേരാണ് ഈ മൺസൂൺ കാലം ട്രെക്കിങിനായി  എത്തിച്ചേരുന്നത്. തണുപ്പും മഞ്ഞും  മൂന്നാറിനു മാത്രമല്ല ഇങ്ങ് കണ്ണൂരുമുണ്ട് ഒരു അസ്സൽ മൂന്നാർ അതാണ് പൈതൽമല അഥവാ കണ്ണൂരുക്കാരുടെ വൈതൽ മല.

ചിത്രം: അഖിൽ സുരേന്ദ്രൻ അഞ്ചൽ
ചിത്രം: അഖിൽ സുരേന്ദ്രൻ അഞ്ചൽ

മലമുകളിലെ നിരീക്ഷണ ഗോപുരമാണ് ഇവിടുത്തെ കാഴ്ചകൾക്ക് തുടക്കമിടുന്ന പോയിൻറ്. ഇവിടെ നിന്നും നോക്കിയാൽ രണ്ടു കിലോമീറ്റർ അകലെയുള്ള കുടക് വനങ്ങൾ അതിമനോഹരമായി കാണാം. ഇവിടെ മൂന്നാറിലെയും കുടകിലെയും തണുത്ത കാലാവസ്ഥയാണ് മഞ്ഞുമൂടിയ മലനിരകളും തണുത്ത കാറ്റും കുളിർമയേകുന്ന അന്തരീക്ഷവും. മൺസൂൺ സമയത്ത് ട്രെക്കിങ് നടത്താൻ പറ്റിയ സ്ഥലമാണ് പൈതൽ മല. മഴക്കാലത്തെ ട്രെക്കിങ് യാത്ര കുറച്ച് ദുഷ്കരവുമാണ്. കോടമഞ്ഞിനാൽ സമൃദ്ധമാണിവിടം. വൈതൽ മല ദൂരെ നിന്ന് വീക്ഷിക്കുമ്പോൾ ആനയുടെ ആകൃതിയിൽ കാണപ്പെടുന്നു .

ചിത്രം: അഖിൽ സുരേന്ദ്രൻ അഞ്ചൽ
ADVERTISEMENT

ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരത്തെ വനയാത്രയ്‌ക്കൊടുവില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് പച്ചപ്പരവതാനി വിരിച്ച പുല്‍മേടുകളും കാറ്റിനൊത്ത് മാറിമറിയുന്ന കോടമഞ്ഞുമാണ്. ഇടയ്ക്ക് തൊട്ടടുത്ത് നില്‍ക്കുന്നവരെ പോലും മറയ്ക്കുന്ന കോടമഞ്ഞ് സഞ്ചാരികള്‍ക്ക് അതുല്യ അനുഭവമാണ് സമ്മാനിക്കുക. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പൈതല്‍ മലയില്‍ സഞ്ചാരികളെത്തുന്നത് കുറവാണെങ്കിലും വരുന്നവരൊക്കെ നിറമനസ്സോടെയാണ് തിരിച്ചുപോകുന്നത്.

അധികൃതർ പൈതൽമലയെ കാത്ത് സംരക്ഷിക്കുക. സഞ്ചാരികൾക്ക് ട്രെക്കിങ്  യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽക്കുക. കണ്ണൂരിൽ കുറെ  മലകളും വ്യൂ പോയിൻ്റുകളും ഉണ്ട് പക്ഷേ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് പൈതൽ മല.

പൈതൽമലയിൽ
ADVERTISEMENT

എങ്ങനെ എത്താം?

ഇതുവഴി ബസ് സര്‍വീസ് കുറവായതിനാല്‍ സ്വന്തം വാഹനങ്ങളുമായി വരുന്നതായിരിക്കും നല്ലത്. കണ്ണൂര്‍ നഗരത്തില്‍നിന്നും കാസര്‍കോട് ഭാഗത്തുനിന്നും വരുന്നവര്‍ക്ക് തളിപ്പറമ്പ്, നടുവില്‍, കുടിയാന്മല വഴി ബസ് മാര്‍ഗം വഞ്ചിയാംകവലയിലെത്താം. ഇവിടെ നിന്നും രണ്ട് കിലോമീറ്റര്‍ നടന്നോ സ്വകാര്യവാഹനത്തിലോ പൈതല്‍ മലയുടെ പ്രവേശന കവാടത്തിലെത്താവുന്നതാണ്. തലശ്ശേരി ഭാഗത്തുനിന്നും വരുന്നവര്‍ക്ക് ചാലോട്, ശ്രീകണ്ഠാപുരം, നടുവില്‍, കുടിയാന്മല വഴിയും പൈതല്‍ മലയിലെത്താവുന്നതാണ്.

English Summary:

Paithal Mala: Unveiling Kannur's Misty Mountain Paradise

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT