ആഹാ...എന്തു ഭംഗി, കോട്ടയത്തെ ഈ കാഴ്ചകൾ അതിമനോഹരം
കോട്ടയം പട്ടണത്തിനടുത്തുള്ള രണ്ടു സൂപ്പർ കാഴ്ചകളിലേക്കാണ് ഇന്നത്ത യാത്ര. ലോക ടൂറിസം ദിനത്തിലെ ഈ യാത്രയിൽ ഒരാളും കൂടെ കൂട്ടിനുണ്ട്, ഫോക്സ്‌വാഗന്റെ ടൈഗൂൺ. മികച്ച യാത്രാ സുഖം നൽകുന്ന എസ്‍യുവിയിലാണ് ഈ യാത്ര. ഗ്രാമീണ ജലടൂറിസത്തിന്റെ ആകർഷണ മുഖമായ മലരിക്കലാണ് ആദ്യ ലക്ഷ്യം. ഗ്രാമ പ്രദേശത്തെ ചെറുവഴികളിലൂടെ

കോട്ടയം പട്ടണത്തിനടുത്തുള്ള രണ്ടു സൂപ്പർ കാഴ്ചകളിലേക്കാണ് ഇന്നത്ത യാത്ര. ലോക ടൂറിസം ദിനത്തിലെ ഈ യാത്രയിൽ ഒരാളും കൂടെ കൂട്ടിനുണ്ട്, ഫോക്സ്‌വാഗന്റെ ടൈഗൂൺ. മികച്ച യാത്രാ സുഖം നൽകുന്ന എസ്‍യുവിയിലാണ് ഈ യാത്ര. ഗ്രാമീണ ജലടൂറിസത്തിന്റെ ആകർഷണ മുഖമായ മലരിക്കലാണ് ആദ്യ ലക്ഷ്യം. ഗ്രാമ പ്രദേശത്തെ ചെറുവഴികളിലൂടെ കുതിച്ചു പായുന്ന ടൈഗൂണിന്റെ സ്റ്റൈലൻ ലുക്ക് ആരെയും ആകർഷിക്കും.
‘ആമ്പൽ’പൂക്കളുടെ കാഴ്ചകൊണ്ടു മാത്രം ലോകപ്രസിദ്ധമാണ് മലരിക്കൽ. നാട്ടുവഴികളും പൂത്തുനിൽക്കുന്ന പലവർണങ്ങളിലുള്ള ആമ്പൽ പാടങ്ങളും ഇവിടെത്തുന്ന ഏതൊരു സഞ്ചാരിയുടേയും മനസ്സ് നിറയ്ക്കും. ഈ ഗ്രാമത്തിലെ ആളുകളുടെ സ്നേഹവും കൂട്ടായ്മയും സൗഹൃദവും കാഴ്ചയുടെ മാറ്റു കൂട്ടുന്നു. പ്രായഭേദമന്യേ ആളുകൾ ആമ്പൽ വസന്തം കാണാൻ ഇവിടേക്ക് എത്തുന്നുണ്ട്. ഇപ്പോൾ പാടത്ത് നെൽക്കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പാടത്തെ വെള്ളം വറ്റിച്ച്, ട്രാക്ടറുകൾ ആമ്പൽ പൂക്കളെ ഉഴുതു മറിച്ചു തുടങ്ങി. ആമ്പലുകൾ ഇല്ലെങ്കിലും ഏതു സീസണിൽ വന്നാലും ഇവിടെ തനതു ഗ്രാമീണ കാഴ്ചകൾക്കു പഞ്ഞമില്ല.
കോട്ടയത്തു നിന്ന് ഇല്ലിക്കൽ കവല വഴി തിരുവാർപ്പ് റോഡിൽ ഇടത്തോട്ടു തിരിഞ്ഞു കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണു മലരിക്കൽ. അതിരാവിലെ സൂര്യോദയത്തോടൊപ്പം ആമ്പൽപ്പൂക്കളെ കാണാനാണ് ഏറെ ഭംഗി. ഫോക്സ്‌വാഗണ്‍ ടൈഗൂണിന്റെ സ്റ്റൈലും മലരിക്കലിലെ ആമ്പൽപൂക്കളുടെ ഭംഗിയും ചേർന്നപ്പോൾ അടിപൊളി. നിരവധി സഞ്ചാരികളാണ് ദിവസവും ഇവിടേക്ക് എത്തുന്നത്. മലരിക്കലിനോടു ടാറ്റാ പറഞ്ഞു വണ്ടി നേരെ തണ്ണീർമുക്കം ബണ്ടിലേക്ക്. കുമരകത്തിന്റെ തനതു ഗ്രാമീണ ഭംഗിയും പ്രകൃതി ദൃശ്യങ്ങളുമാണ് ഈ യാത്രയിലെ കാഴ്ചയ്ക്കു കൂടുതൽ മിഴിവേകുന്നത്.
വേമ്പനാട്ടു കായലിനു കുറുകെ, കോട്ടയത്തെയും ആലപ്പുഴയെയും ചേർത്ത് കെട്ടിയ ഒരു ബണ്ട്. ‘എന്തൊരു രസമാണ്...’കോട്ടയത്തുനിന്നു തണ്ണീർമുക്കം ബണ്ടിലെ പാലത്തിലൂടെ യാത്ര ചെയ്ത ആരും ഇങ്ങനെ പറയാതിരിക്കില്ല. അത്ര വിശാലതയിൽ, ഉയരത്തിൽ കായൽക്കാഴ്ച കാണുന്നതിന്റെ രസം ഒന്നുവേറെ തന്നെ. നഗരത്തിരക്കിൽനിന്നു മാറി സായാഹ്നം ചെലവിടാനും ബോട്ടിൽ കായൽക്കാറ്റേറ്റ് സഞ്ചരിക്കാനും ഇവിടെ ധാരാളം പേർ എത്തുന്നു.
ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്ത്, വേമ്പനാട്ടു കായലിനെ കാണാനും ചിത്രങ്ങൾ പകർത്താനും സാധിക്കും. കൂടാതെ കായലിലൂടെ കറങ്ങാൻ സ്വകാര്യബോട്ട് സർവീസുകളുമുണ്ട്. ത്രില്ലടിച്ചു കായൽപ്പരപ്പിലൂടെ പോകണമെങ്കിൽ സ്പീഡ് ബോട്ടിലും കയറാം. ബണ്ടിനടിയിലൂടെ ജയിംസ്ബോണ്ട് ചിത്രങ്ങളിലേതു പോലെയൊന്നു പാഞ്ഞ്, കായൽപ്പരപ്പിന്റെ വിശാലതയിൽ ചാഞ്ഞും ചെരിഞ്ഞും സ്പീഡ് ബോട്ടങ്ങനെ നമ്മളെ വേമ്പനാട്ടു കായലിലൂടെ കറക്കും.
പാലത്തിന്റെ ഒരു കര കോട്ടയ ജില്ലയും മറുകര ആലപ്പുഴ ജില്ലയുമാണ്. ഉച്ച കഴിഞ്ഞെത്തുകയാണുചിതം. ബോട്ടിങ് കഴിഞ്ഞാൽ അസ്തമയവും കണ്ട് തിരികെപ്പോകാം. കോട്ടയത്തുനിന്ന് 24 കിലോമീറ്ററാണ് ദൂരം.
ടൈഗൂൺ – മികച്ച യാത്ര സുഖം നൽകുന്ന എസ്‍യുവി
ഇനി ഈ യാത്രയിൽ ഉടനീളം കൂടെ സഞ്ചരിച്ച ടൈഗൂണിനെക്കുറിച്ച് പറയുകയാണെങ്കിൽ – മികച്ച യാത്ര സുഖം നൽകുന്ന എസ്‍യുവിയാണ് ഈ കരുത്തൻ. മലരിക്കലിന്റെയും തണ്ണീർമുക്കത്തിന്റെയും അൽപം മോശം വഴികളിലും ടൈഗൂൺ മികച്ചു തന്നെ നിന്നു. ആകർഷകവും പ്രീമിയം ഫിനിഷുമുള്ള ഉൾഭാഗമാണ് ഈ വാഹനത്തിന്റെ ഒരു പ്രത്യേകത. 10 ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റവും ഡ്രൈവർക്കായി എട്ട് ഇഞ്ച് ഡിജിറ്റൽ ഡിസ്പ്ലേയുമുണ്ട്. മലരിക്കലിന്റെ പ്രഭാത ഭംഗി സൺറൂഫിലൂടെ ആസ്വദിക്കാം, എങ്കിലും വാഹനം ഓടുമ്പോൾ സുരക്ഷയെക്കരുതി സൺറൂഫ് തുറക്കാതെ ശ്രദ്ധിക്കണമെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.