സ്റ്റൈലാണ് ചെത്തികുളം, കോട്ടയത്തെ കലക്കൻ കാഴ്ചകൾ; വിഡിയോ
ആറുമാനൂരിലെ വ്യൂ പോയിന്റാണു ചെത്തികുളം. ശാന്തസുന്ദരമായ ഈ പ്രദേശം അയർക്കുന്നം വികസന സമിതിയാണു നവീകരിച്ചത്. ഉമ്മൻ ചാണ്ടി എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച തുകയും ജില്ലാ– ബ്ലോക്ക് പഞ്ചായത്തുകൾ അനുവദിച്ച തുകയും ഉൾക്കൊള്ളിച്ചാണു നവീകരണം നടത്തിയത്. കൂടുതൽ സൗകര്യങ്ങൾക്കായി പദ്ധതി സമർപ്പിച്ചിട്ടുണ്ട്. ലൊക്കേഷൻ

ആറുമാനൂരിലെ വ്യൂ പോയിന്റാണു ചെത്തികുളം. ശാന്തസുന്ദരമായ ഈ പ്രദേശം അയർക്കുന്നം വികസന സമിതിയാണു നവീകരിച്ചത്. ഉമ്മൻ ചാണ്ടി എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച തുകയും ജില്ലാ– ബ്ലോക്ക് പഞ്ചായത്തുകൾ അനുവദിച്ച തുകയും ഉൾക്കൊള്ളിച്ചാണു നവീകരണം നടത്തിയത്. കൂടുതൽ സൗകര്യങ്ങൾക്കായി പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
ലൊക്കേഷൻ
അയർക്കുന്നം പഞ്ചായത്തിലെ ആറുമാനൂരിൽ മീനച്ചിലാറിന്റെ കരയിലാണു ചെത്തികുളം വ്യൂ പോയിന്റ്. ഗൂഗിൾ മാപ്പിൽ ആറുമാനൂർ മീനച്ചിൽ റിവർ വ്യൂ പോയിന്റ് സെറ്റ് ചെയ്താൽ ഇവിടെയെത്താം.
കാഴ്ചകൾ
മീനച്ചിലാർ ‘റ’ പോലെ വളഞ്ഞൊഴുകുന്ന മനോഹരമായ കാഴ്ച. നിറയെ പച്ചപ്പു നിറഞ്ഞ പ്രദേശം ഫോട്ടോഷൂട്ടുകൾക്ക് ഏറെ അനുകൂലം. 200 വർഷം പഴക്കമുള്ള മുത്തശ്ശിമാവ് അടക്കം വൈവിധ്യമുള്ള മരങ്ങൾ നിറഞ്ഞുനിൽക്കുന്ന പ്രദേശത്ത് പകൽ ഏതു സമയവും തണലുണ്ട്. മീനച്ചിലാർ കാണാൻ സൗകര്യത്തിൽ ഷെൽറ്റർ, പുഴയുടെ തീരത്ത് 3 മീറ്റർ വീതിയുള്ള റോഡ് എന്നിവയുണ്ട്. ചൂണ്ടയിടാൻ ആളുകൾ എത്തുന്ന പ്രദേശം.
വഴി
∙ കോട്ടയത്തുനിന്ന്
കോട്ടയം– തിരുവഞ്ചൂർ– (തിരുവഞ്ചൂർ– അയർക്കുന്നം റോഡ്)– വാഴയിൽപ്പടി – പുളിഞ്ചുവട്– ആറുമാനൂർ വ്യൂ പോയിന്റ് – 14 കിലോമീറ്റർ (കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന്)
∙ മണർകാടുനിന്ന്
മണർകാട്– അയർക്കുന്നം ജംക്‌ഷൻ (അയർക്കുന്നം– തിരുവഞ്ചൂർ റോഡ് വഴി)– വാഴയിൽപ്പടി – പുളിഞ്ചുവട്– ആറുമാനൂർ വ്യൂ പോയിന്റ് – 8 കിലോമീറ്റർ
∙ പാലായിൽനിന്ന്
പാലാ– കിടങ്ങൂർ (കിടങ്ങൂർ – മണർകാട് വഴി) – പുന്നത്തുറ കുരിശുപള്ളി ജംക്‌ഷൻ– പുന്നത്തുറ– ആറുമാനൂർ വ്യൂ പോയിന്റ് – 16 കിലോമീറ്റർ. (ചെറുവഴികൾ വേറെയുമുണ്ട്)
ശ്രദ്ധിക്കേണ്ടത്
∙ വ്യൂ പോയിന്റിലേക്ക് എത്തുന്ന റോഡ് വീതി കുറഞ്ഞതാണ്.
∙ പാർക്കിങ് സൗകര്യം കുറവാണ്.
∙ മീനച്ചിറ്റിലേക്ക് ഇറങ്ങാൻ കടവുകളുണ്ട്. ആഴമുള്ള പ്രദേശമാണ്. സുരക്ഷ നോക്കി മാത്രം ആറ്റിൽ ഇറങ്ങുക.
∙ ആറ്റിൽ ഇറങ്ങാതെയും കാഴ്ചകൾ ആസ്വദിക്കാം.