കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം കാണാൻ പോയാലോ... എക്സ്പ്ലോർ കോട്ടയം
ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം എന്ന വിശേഷണമുള്ള അരുവിക്കച്ചാൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴയിലാണ്. അപകടമില്ലാത്ത വെള്ളച്ചാട്ടം എന്ന പ്രത്യേകതയും അരുവിക്കച്ചാലിനുണ്ട്. വലിയ കയമില്ലാത്തതാണ് അപകട സാധ്യത കുറയ്ക്കുന്നത്. പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവിന്റെ ഡെസ്റ്റിനേഷനാണ് ഇവിടം.

ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം എന്ന വിശേഷണമുള്ള അരുവിക്കച്ചാൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴയിലാണ്. അപകടമില്ലാത്ത വെള്ളച്ചാട്ടം എന്ന പ്രത്യേകതയും അരുവിക്കച്ചാലിനുണ്ട്. വലിയ കയമില്ലാത്തതാണ് അപകട സാധ്യത കുറയ്ക്കുന്നത്. പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവിന്റെ ഡെസ്റ്റിനേഷനാണ് ഇവിടം. ടൂറിസം വകുപ്പിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള ചർച്ച നടന്നുവരുന്നു.
∙കാഴ്ചകൾ
ഉയരത്തിൽനിന്നു പതിക്കുന്ന മനോഹരമായ വെള്ളച്ചാട്ടം പ്രധാനകാഴ്ച. 80 അടി ഉയരത്തിൽനിന്നു പതിക്കുന്ന വെള്ളച്ചാട്ടം അതിമനോഹരം. വെള്ളച്ചാട്ടം പതിക്കുന്ന സ്ഥലത്ത് ചെറിയ കുളം പോലെയുണ്ട്. ഇവിടെ ഇറങ്ങി കുളിക്കാം. ആഴം തീരെയില്ല. അപകടസാധ്യത കുറവ്.പ്രകൃതിമനോഹരമായ സ്ഥലത്തു വിശ്രമിക്കാം. വെള്ളച്ചാട്ടത്തിലേക്ക് ഒറ്റയടിപ്പാത വഴിയുള്ള നടപ്പ് ചെറിയൊരു ട്രെക്കിങ് അനുഭവം നൽകും. സീസൺ അനുസരിച്ചു വെള്ളച്ചാട്ടത്തിന്റെ ശക്തിയിൽ വ്യത്യാസം വരും.
എത്താവുന്ന വഴി
1. കോട്ടയത്തുനിന്നു പാലാ– ഈരാറ്റുപേട്ട വഴി പൂഞ്ഞാർ– എരുമേലി സംസ്ഥാന പാതയിൽ പ്രവേശിക്കാം. ഇതുവഴി യാത്ര ചെയ്ത് പാതാമ്പുഴ എത്തുന്നതിന് 100 മീറ്റർ മുൻപ് അരുവിക്കച്ചാലിലേക്കുള്ള വഴി തിരിയാം. ഈ വഴി രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിനു സമീപം എത്തിച്ചേരാം. 50 കിലോമീറ്റർ (കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന്)
2. മുണ്ടക്കയത്തുനിന്ന് പൂഞ്ഞാർ– എരുമേലി സംസ്ഥാന പാത വഴി പാതാമ്പുഴ എത്തുക. അവിടെനിന്ന് 100 മീറ്റർ പൂഞ്ഞാർ ഭാഗത്തേക്കു സഞ്ചരിച്ചാൽ അരുവിക്കച്ചാൽ റോഡിൽ പ്രവേശിക്കാം. 18 കിലോമീറ്റർ (മുണ്ടക്കയത്തുനിന്ന്)
∙ ഗൂഗിൾ മാപ്പിൽ അരുവിക്കച്ചാൽ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. മാപ്പിൽ 2 ലൊക്കേഷൻ ഉണ്ട്. പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവിന്റെ ദിശാബോർഡുകൾ ശ്രദ്ധിക്കാം.
ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
∙ പാതാമ്പുഴയിൽനിന്ന് അരുവിക്കച്ചാലിലേക്കുള്ള റോഡ് വീതി കുറഞ്ഞതാണ്. കൂടാതെ കുത്തനെ കയറ്റവുമുണ്ട്. ശ്രദ്ധയോടെ വാഹനം ഓടിക്കണം. ഗ്രൗണ്ട് ക്ലിയറൻസ് കുറവുള്ള വാഹനങ്ങളുടെ അടി തട്ടിയേക്കാം.
∙ വാഹനം നിർത്തുന്ന സ്ഥലത്തുനിന്നു 100 മീറ്റർ നടന്നുവേണം വെള്ളച്ചാട്ടം കാണാൻ പോകാൻ. ഇതിൽ 50 മീറ്റർ ഒറ്റയടിപ്പാതയാണ്. ഇവിടെയും ശ്രദ്ധാപൂർവം നടക്കണം.
∙ വെള്ളച്ചാട്ടത്തിലെ പാറയിൽ വഴുക്കൽ ഉണ്ടാകാം.
∙ പാറക്കൂട്ടത്തിൽ കയറി അപകടം വരുത്തിവയ്ക്കരുത്.
∙ ഒട്ടും മാലിന്യമില്ലാത്ത പ്രദേശമാണ് അരുവിക്കച്ചാൽ. പ്രദേശം മാലിന്യമില്ലാതെ സൂക്ഷിക്കാൻ സഞ്ചാരികൾ ശ്രദ്ധിക്കണം.