മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്...കേരളത്തെക്കുറിച്ച് പറയുമ്പോൾ ഇടംവലം നോക്കാതെ നമ്മൾ ഉപയോഗിക്കുന്ന വാചകമാണ് 'ദൈവത്തിന്റെ സ്വന്തം നാട്'. 44 നദികളും പുഴകളും മലകളും കുന്നുകളും തടാകങ്ങളും തെങ്ങിൻ തോപ്പുകളും തേയില തോട്ടങ്ങളും നിറഞ്ഞ, കഥകളിയും തെയ്യവും കളരിയും കൊണ്ട് സമ്പന്നമായ, ആയുർവേദത്താൽ

മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്...കേരളത്തെക്കുറിച്ച് പറയുമ്പോൾ ഇടംവലം നോക്കാതെ നമ്മൾ ഉപയോഗിക്കുന്ന വാചകമാണ് 'ദൈവത്തിന്റെ സ്വന്തം നാട്'. 44 നദികളും പുഴകളും മലകളും കുന്നുകളും തടാകങ്ങളും തെങ്ങിൻ തോപ്പുകളും തേയില തോട്ടങ്ങളും നിറഞ്ഞ, കഥകളിയും തെയ്യവും കളരിയും കൊണ്ട് സമ്പന്നമായ, ആയുർവേദത്താൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്...കേരളത്തെക്കുറിച്ച് പറയുമ്പോൾ ഇടംവലം നോക്കാതെ നമ്മൾ ഉപയോഗിക്കുന്ന വാചകമാണ് 'ദൈവത്തിന്റെ സ്വന്തം നാട്'. 44 നദികളും പുഴകളും മലകളും കുന്നുകളും തടാകങ്ങളും തെങ്ങിൻ തോപ്പുകളും തേയില തോട്ടങ്ങളും നിറഞ്ഞ, കഥകളിയും തെയ്യവും കളരിയും കൊണ്ട് സമ്പന്നമായ, ആയുർവേദത്താൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്...കേരളത്തെക്കുറിച്ച് പറയുമ്പോൾ ഇടംവലം നോക്കാതെ നമ്മൾ ഉപയോഗിക്കുന്ന വാചകമാണ് 'ദൈവത്തിന്റെ സ്വന്തം നാട്'. 44 നദികളും പുഴകളും മലകളും കുന്നുകളും തടാകങ്ങളും തെങ്ങിൻ തോപ്പുകളും തേയില തോട്ടങ്ങളും നിറഞ്ഞ, കഥകളിയും തെയ്യവും കളരിയും കൊണ്ട് സമ്പന്നമായ, ആയുർവേദത്താൽ അനുഗ്രഹീതമായ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിച്ചത് വാൾട്ടർ മെൻഡിസ് എന്ന ഗോവക്കാരനാണ്. കേരളത്തിലെ 14 ജില്ലകളിലൂടെ ഒരു യാത്ര...

കാസർഗോഡ്

∙കാസർഗോഡ്

കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിമനോഹരിയായ സംസ്കാരത്താലും ചരിത്രത്താലും പൈതൃകത്താലും സമ്പന്നമായ ഒരു നാടാണ് കാസർകോട്. ചന്ദ്രഗിരി നദിയുൾപ്പെടെ 12 നദികളാണ് കാസർകോട് ഉള്ളത്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പശ്ചിമഘട്ട മലനിരകളും ഉൾപ്പെടെ പ്രകൃതിയുടെ മനോഹാരിതയാൽ സമ്പന്നമാണ് ഈ വടക്കൻ ജില്ല. തെങ്ങിൻ തോപ്പുകളാലും മലഞ്ചെരിവുകളാലും നദികളാലും പുഴകളാലും വാഴത്തോപ്പുകളാലും കമുകിൻ പാടങ്ങളാലും മനോഹരിയായ ഒരു നാടാണ് കാസർകോഡ്. കർണാടകയുമായി അതിർത്തി പങ്കിടുന്നതിനാൽ തന്നെ കാസർകോട് മലയാളത്തിന് അതിന്റേതായ ഉച്ചാരണവ്യത്യാസങ്ങളും ഉണ്ട്. ബേക്കൽ കോട്ട മുതൽ പൊസടി ഗുംബെ വരെ, കാസർകോട് ഒന്ന് ചുറ്റി കറങ്ങി വരാം...Read more

കണ്ണൂർ
ADVERTISEMENT

∙കണ്ണൂർ

മലകളും പുഴകളും കടൽത്തീരങ്ങളും മനോഹരമായ സംസ്കാരവും ചേർന്നു കിടക്കുന്ന കേരളത്തിലെ വടക്കൻ ജില്ലയാണ് കണ്ണൂർ. തെയ്യത്തിന്റെയും കാടുകളുടെയും നാട് കൂടിയാണ് കണ്ണൂർ. പൈതൽമലയും പയ്യാമ്പലം ബീച്ചും തലശ്ശേരിയും മാഹിയും കണ്ണൂർ ജില്ലയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന അടയാളങ്ങളാണ്....Read more

വയനാട്

∙വയനാട്

കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല. മലബാർ മേഖലയിലെ ഏറ്റവും പ്രധാന പ്രദേശങ്ങളാണ് വയനാടും കോഴിക്കോടും. വാണിജ്യം വ്യവസായം കൃഷി സംസ്കാരം സാഹിത്യം എന്നിവയുടെയൊക്കെ കേന്ദ്രം. പ്രശാന്തസുന്ദരമായ കാലാവസ്ഥയും വനവും കുന്നുകളും മലകളും കൃഷിയിടങ്ങളും എല്ലാം ചേര്‍ന്ന ഇവിടം ഒരു പ്രധാന നേചർ ടൂറിസം മേഖലയായി മാറിക്കഴിഞ്ഞിരിക്കുന്നു. കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ്‌ താമരശ്ശേരി ചുരം. ദേശീയപാത 766 ന്റെ ഭാഗമായ ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്. ഇത് മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കുമുള്ള അന്തർസംസ്ഥാന പാത കൂടിയാണ്. കുത്തനെ വളവും തിരിവുകളുമുള്ള റോഡും അഗാധമായ കൊക്കകളുടെ ഭയാനകതയും പാതയുടെ ഇരുവശങ്ങളിലുമുള്ള ഇടതൂർന്ന വനപ്രദേശങ്ങളും സഞ്ചാരികൾക്ക് വ്യത്യസ്തമായ യാത്രാനുഭവം നൽകുന്നു. വയനാട് ചുരം എന്നുകൂടി അറിയപ്പെടുന്ന താമരശ്ശേരി ചുരത്തിന്‍റെ വിശേഷങ്ങള്‍ നോക്കാം... Read more 

കോഴിക്കോട്

∙കോഴിക്കോട്

ADVERTISEMENT

മൊഹബ്ബത്തിന്റെ താളം പിടിക്കുന്ന നഗരമാണ് കോഴിക്കോട്. ഒരിക്കൽ പോയവർക്ക് പിന്നെയും പിന്നെയും പറയാനും ഓർക്കാനും പോകാനും തോന്നുന്ന സ്ഥലം. അതിനുമാത്രം എന്തിരിക്കുന്നു എന്നു തോന്നുന്നവർക്ക് പോയിത്തന്നെ ആ സംശയം തീർക്കേണ്ടി വരും. ഭക്ഷണത്തിന്റെയും കടലിന്റെയും സ്നേഹത്തിന്റെയും, അതിരുകളില്ലാത്ത ലോകത്തേക്കാണു കാലു കുത്തിയിരിക്കുന്നതെന്നു തോന്നും അവിടെപ്പോയാൽ. കോഴിക്കോട്ടു പോയാൽ എന്തൊക്കെ കാണാനുണ്ട്? മൊഹബ്ബത്തിന്റെ മൊഞ്ചുള്ള നഗരം, മുത്താണ് ഞമ്മടെ കോയിക്കോട്...Read more  

മലപ്പുറം

∙മലപ്പുറം

മരങ്ങൾ ഇടതൂർന്നു നിൽക്കുന്ന വീഥികളിലൂടെയുള്ള യാത്രയും ഉയരങ്ങളിൽനിന്നുള്ള ദൃശ്യവിരുന്നും ഓളപ്പരപ്പിന്റെ മനോഹാരിതയും എന്നെങ്കിലും കൊതിപ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്താം. കുട്ടികൾക്കൊപ്പം കുടുംബസമേതം ഒരു യാത്ര. എന്താ, അടിച്ചുപൊളിക്കുകയല്ലേ...? കോട്ടക്കുന്ന് കാഴ്‌ചകൾ, പെരിയമ്പലം, അസ്‌തമയക്കുന്ന്, അറബിക്കടലോരം, പൊന്നാനി പുളിക്കക്കടവിലെ ബിയ്യം കായലിലൂടെ ബോട്ട് യാത്ര, ഭാഷാപിതാവിന്റെ ജന്മംകൊണ്ട് അനുഗൃഹീതമായ തിരൂർ തുഞ്ചൻപറമ്പിലെത്തിയാൽ ഭാഷാ മ്യൂസിയം, കൊടികുത്തിമല,വള്ളിക്കുന്നിലെ പനയമാട് പക്ഷിസങ്കേതം, കടലുണ്ടിപ്പുഴയുടെ പാലത്തിങ്ങൽ ഭാഗവുമായി ചേരുന്ന കൃത്രിമപ്പുഴയായ ന്യൂകട്ട്, ചെരുപ്പടി മല, പൂന്താനം ഇല്ലം, വള്ളിപ്പൂള വെള്ളച്ചാട്ടം, നിലമ്പൂർ കനോലി, കല്ലായി... എത്രയെത്ര കാഴ്ചകളാണിവിടെ... Read more 

പാലക്കാട്

∙പാലക്കാട്

ADVERTISEMENT

നിളയൊഴുകും നാട്. കേരളത്തിന്റെ കവാടം എന്നു വിളിക്കപ്പെടുന്ന ഒന്നാണ് പാലക്കാട് ചുരം. പശ്ചിമഘട്ടത്തിലെ ഏറ്റവും വീതിയേറിയ വിടവാണ് ഈ ചുരം. പാലക്കാടിനെ തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയുമായി ബന്ധിപ്പിക്കുന്നതാണു പാലക്കാട് ചുരം. ചേര സാമ്രാജ്യകാലത്തു നെടും പുറയൂർ നാടിന്റെ ഭാഗമായിരുന്നു പാലക്കാട്. പാലക്കാടിന്റെ ഭരണം നടത്തിയിരുന്ന തരൂർ സ്വരൂപം, ശേഖരീ വംശം എന്നും അറിയപ്പെട്ടിരുന്നു. കുനിശ്ശേരി യുദ്ധത്തെ തുടർന്ന് ആദ്യം പാലക്കാടിന്റെ സമീപ പ്രദേശങ്ങളും ക്രമേണ പാലക്കാടും സാമൂതിരിയുടെ ഭരണത്തിനു കീഴിലായി. തുടർന്ന് ഹൈദരാലിയുടെയും മകൻ ടിപ്പുവിന്റെയും കൈവശമായി. ബ്രിട്ടിഷ് ഭരണകാലത്തു മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു പാലക്കാട്. കേരള സംസ്ഥാന രൂപീകരണത്തോടെ മലബാർ ജില്ലയുടെ ഭാഗമായി. 1957 ജനുവരി ഒന്നിനാണു പാലക്കാട് ജില്ല രൂപീകൃതമായത്. ആദ്യകാലത്ത് പൊറൈനാട് എന്നറിയപ്പെട്ടിരുന്ന പാലക്കാടിനെ ബ്രിട്ടിഷുകാർ പാൽഘട്ട് എന്നാണ് വിളിച്ചിരുന്നത്. നാലുദേശം എന്ന് പഴയകാലത്ത് അറിയപ്പെട്ടത് ചിറ്റൂരാണ്. പാലക്കാട് എത്ര സുന്ദരം, ഒരൊറ്റയോട്ടത്തിൽ കണ്ടു തീർക്കാനാവില്ല...Read more 

തൃശ്ശൂർ

∙തൃശ്ശൂർ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം. പൂരങ്ങളുടെ നാടായ തൃശൂരിന്റെ ഓരോ കാഴ്ചയ്ക്കും ഓരോ നിറമാണ്, ഓരോ ഫീലാണ്. പൂരങ്ങളിലൂടെ ക്ഷേത്രാനുഷ്ഠാനങ്ങളിലൂടെ, ആഘോഷങ്ങളിലൂടെയെല്ലാം അറിയപ്പെടുന്ന തൃശൂർ ജില്ലയ്ക്ക് എടുത്തുപറയാൻ വേറേയും വ്യത്യസ്തമായ അനുഭവസമ്പത്തുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടം ഒരു സ്വകാര്യ അഹങ്കാരമാണെങ്കിലും അതിനുമപ്പുറം ഈ ജില്ലയെ വേറിട്ടുനിർത്തുന്ന കാഴ്ചകളിലേക്കു നമുക്ക് സഞ്ചരിക്കാം...Read more

എറണാകുളം

∙എറണാകുളം

ഫോർട്ട് കൊച്ചി, ബ്രോഡ് വേ ഷോപ്പിങ്, എടപ്പള്ളിയിലെ മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി, മട്ടാഞ്ചേരി പാലസ്, സാന്താക്രൂസ് ബസ്​ലിക്ക, പരദേശി സിനഗോഗ്, വില്ലിങ്ടൺ ഐലൻഡ്, വൈപിൻ ഐലൻഡ്, മുസിരിസ് എന്നിങ്ങനെ നിരവധി സ്ഥലങ്ങളും കൊച്ചിയിൽ സന്ദർശകരെ കാത്തിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ നഗരസമൂഹം വസിക്കുന്ന കൊച്ചി ഒരു തുറമുഖ നഗരമാണ്. കൊച്ചിയിലെത്തുന്നവര്‍ക്ക് കാർണിവൽ കാണണം, പോർച്ചുഗീസുകാരുടെ ശേഷിപ്പുകൾ സന്ദർശിക്കണം, മറൈൻ ഡ്രൈവിൽ കറങ്ങണം ആഗ്രഹങ്ങൾ ഒരുപാടാണ്. കൊച്ചിയുടെ മനോഹാരിത നുകരാൻ ഏറ്റവും കൂടുതൽ എത്തുന്നവർ‌ വിദേശീയർ തന്നെയാണ്. കാർണിവല്‍ സമയത്തെങ്കിൽ പറയുകയും വേണ്ട. കേരളത്തിന്റെ ഗോവയാണെന്ന് തോന്നിപ്പോകും. ബീച്ചുകളിൽ സഞ്ചാരികളുടെ തിരക്കാകും. കൊച്ചിയെ അറിയുക എന്നാൽ ഒരു വികാരമാണ്. ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയും ചെറായിയും എല്ലാം നമ്മളൊക്കെ സ്ഥിരം കാണുന്നയിടങ്ങളാണെങ്കിലും എത്ര തവണ പോയാലും കാഴ്ചകൾ മടുപ്പിക്കില്ല...Read more

ഇടുക്കി

∙ഇടുക്കി

ഇടുക്കി ജില്ല തന്നെ ഒരു ‘കാഴ്ചബംഗ്ലാവാ’ണ്. എല്ലാ ജില്ലയിൽ നിന്നുള്ളവരുടേയും പ്രിയ ഡെസ്റ്റിനേഷൻ. അതിരാവിലെ ഇറങ്ങിയാൽ വൈകുന്നേരം വരെ കാണാനുള്ള ധാരാളം സൂപ്പർ സ്പോട്ടുകളുണ്ട് ഇവിടെ. ലിസ്റ്റിൽ ആദ്യം മൂന്നാർ തന്നെ. എന്നാൽ മൂന്നാർ ടൗണിൽ കിടന്നു കറങ്ങാതെ സമീപപ്രദേശങ്ങളിലേക്കു സഞ്ചരിക്കാം. മൂന്നാറിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ കൊളുക്കുമല ഇന്ന് എല്ലാവർക്കും അറിയാവുന്ന സ്ഥലമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടത്തിലേക്ക് അതിരാവിലെ ഒരു ജീപ്പ് സഫാരി നടത്തി ഒരു സൂപ്പർ സൂര്യോദയം കാണാം. ഇരവികുളം നാഷനൽ പാർക്ക്, ടോപ് സ്റ്റേഷൻ, മാട്ടുപ്പെട്ടി ഡാം, ചീയപ്പാറ വെള്ളച്ചാട്ടം, ചിന്നക്കനാൽ, ആനയിറങ്കൽ, പള്ളിവാസൽ എന്നിവയും മൂന്നാർ യാത്രയിൽ തിരഞ്ഞെടുക്കാവുന്ന സ്ഥലങ്ങളാണ്...Read more

കോട്ടയം

∙കോട്ടയം

‘കോട്ടയത്ത് എന്നാ കാണാനുള്ളത്?’ ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ സ്ഥിരം ഇടംപിടിക്കാറുള്ള കുമരകം മുതൽ കാഴ്ചകളുടെ മലകയറിയെത്താൻ കഴിയുന്ന ഇടങ്ങൾ വരെ ഇവിടെയുണ്ട്. ജില്ലയിലെ അതിപ്രശസ്തമായ രണ്ടു വിനോദസഞ്ചാരകേന്ദ്രങ്ങളാണ് വാഗമണ്ണും ഇല്ലിക്കൽക്കല്ലും. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽക്കല്ല്. മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണ് ഇല്ലിക്കൽക്കല്ല് ഉണ്ടായത്. ഇതിൽ ഒന്ന് കുടയുടെ ആകൃതിയിലുള്ളതിനാൽ കുടക്കല്ല് എന്നാണ് അറിയപ്പെടുന്നത്. രണ്ടാമത്തെ കുന്നിനു വശങ്ങളിൽ ഒരു ചെറിയ കൂനയുള്ളതിനാൽ കൂനു കല്ല് (ഹഞ്ച്ബാക്ക് പാറ) എന്നും. ഈ രണ്ട് കല്ലുകൾക്കിടയിലായി ഇരുപത് അടിയോളം താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഇവിടെ അരയടി മാത്രം വീതിയുള്ള ഒരു കല്ലുമുണ്ട്. അരുവികളും കാറ്റും മഞ്ഞിൽ പൊതിഞ്ഞ മലനിരകളുമെല്ലാമായി മനസ്സിനെ കുളിരണിയിപ്പിക്കുന്ന നിരവധി കാഴ്ചകളാണിവിടെയുള്ളത്. ഇവിടുത്തെ തണുപ്പാണ് എന്തിനേക്കാളും ഗംഭീരം. മൂടൽമഞ്ഞുള്ളതുമായ കാലാവസ്ഥയാണ് ഇവിടെ. ആകാശം വ്യക്തമാണെങ്കിൽ വിദൂര ചക്രവാളത്തിൽ നേർത്ത നീലരേഖയായി അറബിക്കടൽ കാണാം...Read more 

ആലപ്പുഴ

∙ആലപ്പുഴ

കിഴക്കിന്റെ വെനീസ് എന്നു പേരെടുത്തതു കൊണ്ടുതന്നെ ആലപ്പുഴയെന്നാൽ കടലും കായലുമാണെന്ന തോന്നലുണ്ട് പലർക്കും. കുട്ടനാടിനെ രുചിച്ച് ഹൗസ് ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും കറങ്ങി, കായലിന്റെ ഭംഗി ആസ്വദിച്ചു മടങ്ങുന്നവരാണ് വിനോദസഞ്ചാരികളിൽ കൂടുതൽ പേരും. എന്നാൽ, ഇതിനുമപ്പുറത്തേക്ക് ചെറുതും വലുതുമായ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആലപ്പുഴയ്ക്കു സ്വന്തമായുണ്ട്. അത്തരത്തിൽ ജില്ലയുടെ ഒരറ്റത്തു നിന്നു തുടങ്ങി ഒരു ദിവസംകൊണ്ട് ആലപ്പുഴയിൽ കണ്ടുതീർക്കാവുന്ന ചില വിനോദസഞ്ചാരകേന്ദ്രങ്ങളിലൂടെ ഒരു യാത്ര...Read more

പത്തനംതിട്ട

∙പത്തനംതിട്ട

തീർഥാടക ടൂറിസത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രമാണ് പെരിനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ശബരിമല ധർമശാസ്താ ക്ഷേത്രം. ഇന്ത്യയിൽ തിരുപ്പതി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നായ ശബരിമല രാജ്യത്ത് സീസണൽ വരുമാനം ഏറ്റവും കൂടിയ ക്ഷേത്രമാണ്. ശബരിമല ധർമശാസ്താവിന് ചാർത്താനുള്ള തിരുവാഭരണം കൊണ്ടുപോകുന്ന ചടങ്ങായ തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്ന വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം, ജലത്തിലെ പൂരം എന്നറിയപ്പെടുന്ന ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന ആറന്മുള പാർഥസാരഥി ക്ഷേത്രം, വർഷത്തിൽ എല്ലാ ദിവസവും കഥകളി വഴിപാട് നടത്തുന്ന തിരുവല്ല ശ്രീവല്ലഭക്ഷേത്രം, വയൽ വാണിഭത്തിന് പ്രസിദ്ധമായ ഓമല്ലൂരിലെ രക്തകണ്ഠ സ്വാമി ക്ഷേത്രം, കവിയൂർ മഹാദേവ ക്ഷേത്രം, ഗരുഡൻ തൂക്കത്തിന് പ്രസിദ്ധമായ ഏഴംകുളം ദേവി ക്ഷേത്രം, കൊടുമൺ ചിലന്തി അമ്പലം, മലയാലപ്പുഴ ദേവി ക്ഷേത്രം എന്നിവ പത്തനംതിട്ട ജില്ലയിലാണ്. ലോക പ്രശസ്ത ആർക്കിടെക്ടായ ചാൾസ് കൊറയ രൂപകൽപന നിർവഹിച്ച പരുമല പള്ളി, മഞ്ഞനിക്കര ദയറ, നിരണം വലിയ പള്ളി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളും ജില്ലയിലാണ്...Read more

കൊല്ലം

∙കൊല്ലം

ഇബ്നുബത്തൂത്ത മുതല്‍ മാര്‍ക്കോ പോളോ വരെയുള്ള ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട പട്ടണമായിരുന്നു കൊല്ലം. നൂറ്റാണ്ടുകളായി സുഗന്ധവ്യഞ്ജന വ്യാപാരത്തിനും പ്രകൃതിഭംഗിക്കും പേരുകേട്ട കൊല്ലം, ഇന്നും സഞ്ചാരികളുടെ പ്രിയ ലൊക്കേഷനുകളില്‍ ഒന്നായി തുടരുന്നു. കാടും കായലും ബീച്ചുകളും കടല്‍രുചികളുമെല്ലാമായി അവധിക്കാലം ചിലവഴിക്കാന്‍ പറ്റിയ കിടിലനൊരു സ്ഥലമാണ് കൊല്ലം. കൊല്ലം കാണാന്‍ പോകുമ്പോള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് അഷ്ടമുടിക്കായലില്‍ സ്ഥിതി ചെയ്യുന്ന മണ്‍റോതുരുത്ത്...Read more

തിരുവനന്തപുരം

∙തിരുവനന്തപുരം

2025 ൽ സഞ്ചാരികൾ എത്താൻ കൊതിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ച നാട്. വിനോദസഞ്ചാരമെന്നു പറഞ്ഞാൽ തിരുവനന്തപുരത്തിന് രണ്ട് മുഖമാണ്. നഗരവും അതിനെ ചുറ്റിപ്പറ്റിയുള്ള കാഴ്ചകളും കാണാനാഗ്രഹിക്കുന്നവർക്കായി നിറയെ കാഴ്ചകൾ ഒരുക്കി വച്ചിരിക്കുന്നയിടമാണ് തിരുവനന്തപുരം. തലസ്ഥാനനഗരിയിലൂടെ ഒരു ചുറ്റിയടിക്കൽ, പിന്നെ നേരേ കോവളം ബീച്ച്. കോവളം ബീച്ച് കാണാതെ എന്തു തിരുവനന്തപുരം യാത്ര. ലോകത്തിന്റെ ഏത് കോണിൽ നിന്നുമുള്ള സഞ്ചാരികളെത്തുന്ന ഇത്രയും പ്രശസ്തമായൊരു ബീച്ച് കേരളത്തിലെവിടെയും ഉണ്ടാകില്ല. പ്രധാന തീരം കൂടാതെ ചന്ദ്രക്കല ആകൃതിയില്‍ മറ്റ് മൂന്ന് തീരങ്ങള്‍ കൂടിയുണ്ട്. ഈ ഭാഗത്ത് കടലിന് ആഴം കുറവാണ്. നീന്തലും വെയിൽ കായലും മുതൽ ആയുര്‍വേദ സൗന്ദര്യ സംരക്ഷണം, തിരുമ്മല്‍, കട്ടമരത്തില്‍ കടല്‍യാത്ര വരെ ഒട്ടേറെ സാധ്യതകളുണ്ട് സഞ്ചാരികൾക്കു മുന്നിൽ. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മുതല്‍ കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകള്‍ വരെ കോവളത്തു താമസ സൗകര്യമൊരുക്കുന്നു. കോണ്ടിനെന്റല്‍ ഭക്ഷണം മുതല്‍ വടക്കേ ഇന്ത്യന്‍, ദക്ഷിണേന്ത്യന്‍ രുചികളും തനി നാടന്‍ രുചികളും ആസ്വദിക്കാവുന്ന ഭക്ഷണശാലകളും സുലഭമാണ്. കോവളത്തുനിന്ന് 16 കി. മീ. മാത്രം അകലെയാണ് തിരുവനന്തപുരം നഗരം.പൊൻമുടി തിരുവനന്തപുരം ജില്ലയുടെ മറ്റൊരു മുഖമാണ്... Read more  

English Summary:

Explore the captivating beauty of Kerala, God's Own Country, with our comprehensive travel guide. Discover breathtaking destinations, vibrant culture, and unforgettable experiences in each of Kerala's 14 districts.