തേയിലത്തോട്ടത്തിലൂടെ ഓടുന്ന മഞ്ഞക്കുപ്പായക്കാരൻ, മൂന്നാറിന്റെ ഭംഗി ആസ്വദിച്ച് വിജയ് ദേവരകൊണ്ട
ചുരുങ്ങിയ കാലംകൊണ്ടു തെന്നിന്ത്യൻ യുവതയെ മുഴുവൻ തന്റെ ആരാധകരാക്കി മാറ്റിയ താരമാണ് വിജയ് ദേവരകൊണ്ട. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു താരമെത്തിയത് മൂന്നാറിന്റെ കോടമഞ്ഞ് മൂടിയ സൗന്ദര്യത്തിലേക്കാണ്. ആ നാടിന്റെ മനോഹാരിതയും തേയിലത്തോട്ടത്തിന്റെ അഴകും വെളിപ്പെടുത്തുന്ന നിരവധി ദൃശ്യങ്ങൾ വിജയ്
ചുരുങ്ങിയ കാലംകൊണ്ടു തെന്നിന്ത്യൻ യുവതയെ മുഴുവൻ തന്റെ ആരാധകരാക്കി മാറ്റിയ താരമാണ് വിജയ് ദേവരകൊണ്ട. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു താരമെത്തിയത് മൂന്നാറിന്റെ കോടമഞ്ഞ് മൂടിയ സൗന്ദര്യത്തിലേക്കാണ്. ആ നാടിന്റെ മനോഹാരിതയും തേയിലത്തോട്ടത്തിന്റെ അഴകും വെളിപ്പെടുത്തുന്ന നിരവധി ദൃശ്യങ്ങൾ വിജയ്
ചുരുങ്ങിയ കാലംകൊണ്ടു തെന്നിന്ത്യൻ യുവതയെ മുഴുവൻ തന്റെ ആരാധകരാക്കി മാറ്റിയ താരമാണ് വിജയ് ദേവരകൊണ്ട. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു താരമെത്തിയത് മൂന്നാറിന്റെ കോടമഞ്ഞ് മൂടിയ സൗന്ദര്യത്തിലേക്കാണ്. ആ നാടിന്റെ മനോഹാരിതയും തേയിലത്തോട്ടത്തിന്റെ അഴകും വെളിപ്പെടുത്തുന്ന നിരവധി ദൃശ്യങ്ങൾ വിജയ്
ചുരുങ്ങിയ കാലംകൊണ്ടു തെന്നിന്ത്യൻ യുവതയെ മുഴുവൻ തന്റെ ആരാധകരാക്കി മാറ്റിയ താരമാണ് വിജയ് ദേവരകൊണ്ട. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു താരമെത്തിയത് മൂന്നാറിന്റെ കോടമഞ്ഞ് മൂടിയ സൗന്ദര്യത്തിലേക്കാണ്. ആ നാടിന്റെ മനോഹാരിതയും തേയിലത്തോട്ടത്തിന്റെ അഴകും വെളിപ്പെടുത്തുന്ന നിരവധി ദൃശ്യങ്ങൾ വിജയ് ദേവരകൊണ്ട സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അതിരാവിലെ വ്യായാമത്തിന്റെ ഭാഗമായി ഓടാനിറങ്ങിയും കോടമഞ്ഞു മൂടിയ കാഴ്ചകൾ ആസ്വദിച്ചും ഇടയ്ക്കു ഫോറസ്റ്റ് ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥരുടെ സെൽഫിക്കൊപ്പം പോസ് ചെയ്തും ആ യാത്രയെ ആഘോഷമാക്കി മാറ്റുകയാണ് തെന്നിന്ത്യയിലെ ഈ വിജയ നായകൻ.
തെക്കിന്റെ കശ്മീർ എന്ന വിളിപ്പേരുള്ള സ്ഥലമാണ് മൂന്നാർ. മുതിരപ്പുഴയും നല്ലതണ്ണിയും കുണ്ടളയും ഇവ മൂന്നും സംഗമിക്കുന്നയിടത്തെ മൂന്നാർ എന്ന പേരിട്ടുവിളിച്ചു. സമുദ്രനിരപ്പിൽ നിന്നും 1600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടുതന്നെ വേനലിലും തണുപ്പ് അനുഭവപ്പെടും. മഴയും മഞ്ഞും മാറി വരുമ്പോൾ ആ നാടിന്റെ സൗന്ദര്യവും ഇരട്ടിക്കും. കാലാവസ്ഥ സുഖകരമായതു കൊണ്ടുതന്നെ ബ്രിട്ടീഷ് അധിനിവേശക്കാലത്ത് വേനൽക്കാല വസതിയ്ക്കായി തിരഞ്ഞെടുത്തത് മൂന്നാറിനെയായിരുന്നു. വളഞ്ഞു പുളഞ്ഞു പോകുന്ന വഴികളും തേയിലത്തോട്ടങ്ങളും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന വ്യൂ പോയിന്റുകളും അണക്കെട്ടുകളും ആഡംബരം നിറഞ്ഞതും ബജറ്റിൽ ഒതുങ്ങുന്നതുമായ താമസസ്ഥലങ്ങളും അതിനെല്ലാം പുറമെ കോടമഞ്ഞും തണുപ്പും ചെറുചാറ്റൽ മഴയും മൂന്നാറിനെ യാത്രാപ്രേമികളുടെ പ്രിയപ്പെട്ട പറുദീസയാക്കി മാറ്റിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികളും വംശനാശഭീഷണി നേരിടുന്ന വരയാടുകളും ട്രെക്കിങ്ങിനു ഏറെ അനുയോജ്യമായ ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിയും മൂന്നാറിന്റെ കാഴ്ചകൾക്ക് തിലകക്കുറിയാണ്.
വരയാടുകളെയും മറ്റു ജീവജാലങ്ങളെയും കാണാൻ താല്പര്യമുള്ളവർക്കു മുന്നാറിലെത്തിയാൽ സന്ദർശിക്കാവുന്നയിടമാണ് ഇരവികുളം ദേശീയോദ്യാനം. 97 ചതുരശ്ര കിലോമീറ്ററിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. അപൂർവയിനം ചിത്രശലഭങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവയെല്ലാം ഇവിടുത്തെ കാഴ്ചകളാണ്. ട്രെക്കിങ് ചെയ്യാൻ താല്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യങ്ങളുമുണ്ട്. ഒരു ഭൂഭാഗം മുഴുവൻ പച്ചയണിഞ്ഞു നിൽക്കുന്ന കാഴ്ചയ്ക്കും ഇവിടെയെത്തിയാൽ സാക്ഷിയാകാം. നീലക്കുറിഞ്ഞികൾ പൂത്തുതുടങ്ങുമ്പോൾ ഇവിടുത്തെ മലനിരകൾക്കു മുഴുവൻ ആ വർണമായിരിക്കും. അന്നേരങ്ങളിൽ സന്ദർശകരുടെ അഭൂതപൂർവമായ തിരക്കനുഭവപ്പെടുകയും ചെയ്യും.
ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലാണ് തെക്കേയിന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നത്. 2700 മീറ്ററാണ് ഈ കൊടുമുടിയുടെ ഉയരം. വനം വകുപ്പിന്റെ അനുമതിയോടെ ഇവിടേക്ക് ട്രെക്കിങ് നടത്താം. ഇരവികുളത്തെ ദേശീയോദ്യാന അധികൃതരിൽ നിന്നും അനുമതി വാങ്ങിയതിനു ശേഷമാണ് ആനമുടിയിലേക്കുള്ള യാത്രയാരംഭിക്കേണ്ടത്.
മൂന്നാറിൽ നിന്നും മാട്ടുപെട്ടിയിലേക്കുള്ള ദൂരം 13 കിലോമീറ്ററാണ്. ഇവിടെയെത്തിയാൽ സമുദ്രനിരപ്പിൽ നിന്നും 1,700 മീറ്റർ ഉയരത്തിൽ നിൽക്കുന്ന മാട്ടുപ്പെട്ടി ഡാം കാണാം. തടാകത്തിലൂടെ ബോട്ട് സവാരി ചെയ്യാമെന്നു മാത്രമല്ല, മലനിരകളുടെയും പുൽമേടുകളുടെയും മനോഹാരിതക്ക് മനസ്സ് നൽകി സമയം ചെലവഴിക്കുകയുമാകാം. വ്യത്യസ്തയിനം പശുക്കളെ കാണാനായി മാട്ടുപ്പെട്ടി ഫാം സന്ദർശിക്കാവുന്നതാണ്. ഇൻഡോ - സ്വിസ് ലൈവ് സ്റ്റോക്ക് പ്രൊജക്റ്റ് നടപ്പിലാക്കുന്ന ഇവിടെ ഉല്പാദന ശേഷി കൂടിയ വിവിധ തരത്തിലുള്ള പശുക്കളെ കാണാം.
മൂന്നാറിലെ ചിത്തിരപുരത്തു നിന്നും മൂന്നു കിലോമീറ്റർ മാത്രം അകലെയാണ് കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ സ്ഥിതി ചെയ്യുന്നത്. മനോഹരമായ പ്രകൃതിയാണ് ഇവിടുത്തെ പ്രധാനാകർഷണം. സന്ദർശകർക്കു താമസിക്കാനായി നിരവധി റിസോർട്ടുകൾ ഉള്ള ഒരിടം കൂടിയാണിത്. ഇവിടെനിന്നും ഇനി കാഴ്ചകൾ നീളുന്നത് ചിന്നക്കനാൽ കാണാനാണ്. പവർഹൗസ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്നയിതു മൂന്നാർ ടൗണിനു സമീപത്തു തന്നെയാണ്. പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ വെള്ളച്ചാട്ടം 2,000 മീറ്റർ ഉയരത്തിൽ നിന്നുമാണ് താഴേക്ക് പതിക്കുന്നത്. ചിന്നക്കനാലിൽ നിന്നും ഏഴ് കിലോമീറ്ററാണ് ആനയിറങ്കലിലേക്കുള്ളത്. മൂന്നാറിൽ എവിടെ തിരിഞ്ഞു നോക്കിയാലും തേയിലത്തോട്ടങ്ങൾ ആണെന്നതിനെ ശരിവയ്ക്കുന്ന തരത്തിൽ മനോഹരമായ പച്ചപ്പുതപ്പ് ചുറ്റിയ കാഴ്ചകളാണ് ചുറ്റിലും. ആനയിറങ്കൽ ജലാശയവും അണക്കെട്ടും മൂന്നാർ-കുമിളി റൂട്ടിൽ 22 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുവാൻ കഴിയും. നിത്യഹരിത വനങ്ങളും തേയിലത്തോട്ടങ്ങളും സന്ദർശകരുടെ കണ്ണുകൾക്ക് വിരുന്നൊരുക്കുന്ന കാഴ്ചക്ക് ഇവിടെ സാക്ഷിയാകാം.
മൂന്നാറിലെ ടോപ് സ്റ്റേഷൻ യാത്രയ്ക്കിടെ സന്ദർശിക്കാവുന്ന മറ്റൊരു ഡാമാണ് കുണ്ടള. അണക്കെട്ടിൽ ബോട്ട് സവാരിയുണ്ട്. അണക്കെട്ടിനു സമീപത്തായി ചെറി പൂക്കൾ വിടരുന്ന പൂന്തോട്ടവും കാണുവാൻ സാധിക്കും. ധാരാളം സഞ്ചാരികൾ എത്തുന്നതു കൊണ്ടുതന്നെ ഇവിടെയും ആഡംബര താമസ സൗകര്യങ്ങളുള്ള റിസോർട്ടുകൾ നിരവധിയുണ്ട്.
മൂന്നാറിൽ നിന്നും 32 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ എത്തിച്ചേരുവാൻ കഴിയുന്നിടമാണ് ടോപ് സ്റ്റേഷൻ. ഈ പാത നീളുന്നത് തമിഴ്‌നാട്ടിലെ കൊടൈക്കനാൽ വരെയാണ്. സമുദ്ര നിരപ്പിൽ നിന്നും 1,700 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മൂന്നാറിലെ ഏറ്റവും ഉയരത്തിലുള്ളതു കൊണ്ടുതന്നെയാണ് ഇവിടം ടോപ് സ്റ്റേഷൻ എന്ന പേരിലറിയപ്പെടുന്നത്. കൊളുക്കുമലയും കുണ്ടള പ്രദേശങ്ങളും ഇവിടെ നിന്നാൽ കാണുവാൻ കഴിയും.
പാമ്പാടും ചോലയുടെ വന്യതയും പശ്ചിമഘട്ടത്തിന്റെ തണുപ്പുമേറ്റു പഴയ മൂന്നാർ കൊടൈക്കനാൽ എസ്‌കേപ് റൂട്ടിലൂടെയുള്ള യാത്ര അവിസ്മരണീയമായ അനുഭവമാണ്. വന്യമൃഗങ്ങളെയും പക്ഷികളെയും പൂമ്പാറ്റകളെയുമൊക്കെ തൊട്ടടുത്തു കണ്ടറിഞ്ഞാണ് ആ ചെറിയ സാഹസികയാത്ര. വനത്തിനുള്ളിലെ പഴയ മൂന്നാർ – കൊടൈക്കനാൽ എസ്കേപ് റൂട്ടിലൂടെയാണ് ഈ സഞ്ചാരം നീളുന്നത്. വനം വകുപ്പാണു ട്രെക്കിങ് പ്രോഗ്രാം നടത്തുന്നത്. മൂന്നാർ ടോപ് സ്റ്റേഷൻ കഴിഞ്ഞു വട്ടവടയിലേക്കുള്ള പ്രവേശനകവാടത്തിനു സമീപം ടിക്കറ്റെടുക്കാം.