‘ചൂളമടിച്ച് കറങ്ങി നടക്കും...’,സഹോദരങ്ങൾക്കൊപ്പം സൈക്കിൾ സവാരിയുമായി അനുശ്രീ
പ്രിയപ്പെട്ടവർക്കൊപ്പം യാത്രകൾ പോകുമ്പോഴും ആ യാത്രയുടെ ഓരോ നിമിഷങ്ങളും ആസ്വദിക്കുമ്പോഴും ചിലർക്കെങ്കിലും അത് കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ചുപോക്കായിരിക്കും. സൈക്കിൾ മത്സരിച്ചു ചവിട്ടി ഒന്നാമതെത്തിയതും നാട്ടുമാവിന് കല്ലെന്നറിഞ്ഞതും പുളിയൻമാങ്ങ കല്ലിൽ ഇടിച്ചു പൊട്ടിച്ച്, ഉപ്പും കൂട്ടി കഴിച്ചതും

പ്രിയപ്പെട്ടവർക്കൊപ്പം യാത്രകൾ പോകുമ്പോഴും ആ യാത്രയുടെ ഓരോ നിമിഷങ്ങളും ആസ്വദിക്കുമ്പോഴും ചിലർക്കെങ്കിലും അത് കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ചുപോക്കായിരിക്കും. സൈക്കിൾ മത്സരിച്ചു ചവിട്ടി ഒന്നാമതെത്തിയതും നാട്ടുമാവിന് കല്ലെന്നറിഞ്ഞതും പുളിയൻമാങ്ങ കല്ലിൽ ഇടിച്ചു പൊട്ടിച്ച്, ഉപ്പും കൂട്ടി കഴിച്ചതും നെല്ലിക്കയുടെ കയ്പ് രുചിച്ചറിഞ്ഞതിനു ശേഷം സ്കൂൾ മുറ്റത്തെ കിണറ്റിൽ നിന്നും വെള്ളം കോരി കുടിച്ച്, മധുരമാസ്വദിച്ചതും അങ്ങനെ എത്രയെത്ര ഓർമകളാണെല്ലേ ഓരോരുത്തർക്കുമുള്ളത്...പ്രഭാതത്തിലെ ചെറുതണുപ്പിൽ, ഉദിച്ചു വരുന്ന സൂര്യനെ സാക്ഷിയാക്കി സൈക്കിളിൽ സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം വാഗമണ്ണിന്റെ സൗന്ദര്യം ആസ്വദിക്കാനിറങ്ങിയ അനുശ്രീക്കും അതൊരു മടക്കമായിരുന്നു, കുട്ടിക്കാലത്തേക്ക്...പഴയ ഓർമകളിലേക്ക്...വാഗമണ്ണിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ചൂളമടിച്ചു കറങ്ങി നടക്കുകയാണ് മലയാളത്തിന്റെ സ്വന്തം താരസുന്ദരി. ആ യാത്രയുടെ ഓരോ നിമിഷങ്ങളും താൻ ഏറെ ആസ്വദിച്ചു എന്നാണ് ദൃശ്യങ്ങൾ പങ്കുവെച്ചു കൊണ്ട് അനുശ്രീ കുറിച്ചത്.
കോടമഞ്ഞിന്റെ തണുപ്പും മൊട്ടക്കുന്നുകളെ മൂടിയിരിക്കുന്ന പച്ചപ്പിന്റെ മനോഹാരിതയുമാണ് വാഗമൺ എന്നു കേൾക്കുമ്പോഴേ മനസ്സിലേക്ക് ഓടിയെത്തുക. വളവുകളും തിരിവുകളും കടന്നു വാഗമണ്ണിന്റെ മടിയിലേക്കു കയറി ചെല്ലുമ്പോൾ കുതിച്ചു ചാടാൻ നിൽക്കുന്ന കരിമ്പുലി യാത്രക്കാരെ സ്വാഗതം ചെയ്യും. അവിടെയിറങ്ങി ചിത്രങ്ങൾ പകർത്തിയാണ് മിക്കവരും ആ ചെറുതണുപ്പിലേക്കുള്ള യാത്ര ആരംഭിക്കുക.
വാഗമണ്ണിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും ഉചിതമായ സമയം മൺസൂണാണ്. ചെറുചാറ്റൽ മഴയും കോടമഞ്ഞും കാറ്റും തണുപ്പുമൊക്കെ പ്രകൃതിയുടെ സൗന്ദര്യത്തിനു മാത്രമല്ല, യാത്രയ്ക്കും നിറഞ്ഞ ഭംഗി സമ്മാനിക്കും. മൊട്ടക്കുന്നുകളും പൈൻ മരക്കാടുകളും തടാകവും എന്നുവേണ്ട യാത്രയ്ക്കു നിറങ്ങൾ സമ്മാനിക്കുന്ന നിരവധി കാഴ്ചകൾ വേറെയുമുണ്ട്.
വാഗമൺ സന്ദർശിക്കുന്നവർ ആദ്യമെത്തുന്നയിടമാണ് മൊട്ടക്കുന്നുകൾ. പച്ചയണിഞ്ഞു നിൽക്കുന്ന മൊട്ടക്കുന്നുകൾക്കു മുകളിൽ ഇരുന്നു കാറ്റുകൊള്ളുക മാത്രമല്ല കുന്നിനു മുകളിൽ നിന്നും താഴേക്ക് ഓടിയിറങ്ങിയും കയറിയും കുട്ടികൾക്കും മുതിർന്നവർക്കും അവിടെയുള്ള സമയം ഏറെ ആസ്വാദ്യകരമാക്കാം.
മൊട്ടക്കുന്നുകളുടെ കാഴ്ച ആസ്വദിച്ചതിനു ശേഷം രണ്ടു കിലോമീറ്റർ മാത്രം അകലെയായുള്ള പൈൻ വാലിയിലേക്കു പോകാം. ആയിരക്കണക്കിനു പൈൻ മരങ്ങൾ നിറഞ്ഞു നിൽക്കുന്നിടം വാഗമണ്ണിന്റെ സൗന്ദര്യത്തിനു തിലകക്കുറിയാണ്. ധാരാളം സിനിമാഷൂട്ടിങ്ങുകൾക്ക് വേദിയായിട്ടുള്ള ഇവിടം ഇപ്പോഴും സിനിമാപ്രവർത്തകരുടെ ഇഷ്ട ലൊക്കേഷനാണ്.
മൊട്ടക്കുന്നുകളും പൈൻ മരക്കാടും മാത്രമല്ല, കാഴ്ചകളുടെ മനോഹാരിത വർധിപ്പിക്കുന്നതിനായി തടാകത്തിൽ ബോട്ടിങ് നടത്താവുന്നതാണ്. തേയിലത്തോട്ടങ്ങൾ ചുറ്റിലും പച്ച വിരിച്ച് നിൽക്കുക കൂടി ചെയ്യുമ്പോൾ കാഴ്ചകൾ അവർണനീയം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആനന്ദിപ്പിക്കുന്നയിടമാണ് കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ കാൻഡി ലിവർ കണ്ണാടി പാലവും ഇവിടെയെത്തിയാൽ കാണാം. കാലത്ത് 9 മുതൽ വൈകിട്ട് 6 വരെയാണ് പാലത്തിലേക്കുള്ള പ്രവേശന സമയം.