ഡെസ്റ്റിനേഷൻ വെഡ്ഡിങ് – ഇപ്പോഴത്തെ ചെറുപ്പക്കാർക്കിടയിൽ ഏറെ പ്രിയപ്പെട്ട ഒരു ട്രെൻഡാണ്. ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം നല്ലൊരു ടൂറിസം ഡെസ്റ്റിനേഷനിൽ വളരെ ശാന്തമായൊരു അന്തരീക്ഷത്തിൽ വിവാഹം. പ്രിയപ്പെട്ടവർക്കൊപ്പമുള്ള സമയം, കാഴ്ചകൾ ആസ്വദിച്ച് വിരുന്നിന് എത്തുന്നവർക്കും മടങ്ങാം. കോട്ടയം ആലപ്പുഴ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡെസ്റ്റിനേഷൻ വെഡ്ഡിങ് – ഇപ്പോഴത്തെ ചെറുപ്പക്കാർക്കിടയിൽ ഏറെ പ്രിയപ്പെട്ട ഒരു ട്രെൻഡാണ്. ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം നല്ലൊരു ടൂറിസം ഡെസ്റ്റിനേഷനിൽ വളരെ ശാന്തമായൊരു അന്തരീക്ഷത്തിൽ വിവാഹം. പ്രിയപ്പെട്ടവർക്കൊപ്പമുള്ള സമയം,  കാഴ്ചകൾ ആസ്വദിച്ച് വിരുന്നിന് എത്തുന്നവർക്കും മടങ്ങാം. കോട്ടയം ആലപ്പുഴ ബോർഡറിലെ തണ്ണീർ മുക്കം ബണ്ടിന് തൊട്ട് അടുത്തുള്ള  കെടിഡിസിയുടെ കുമരകം ഗേറ്റ് വേ റിസോട്ടിൽ ഈ കഴി‍ഞ്ഞ ദിവസം ഒരു നോർത്ത് ഇന്ത്യൻ വിവാഹത്തിന് വേദിയായി. 

കേരളാ ടൂറിസത്തിന്റെ ഭാവി...

ADVERTISEMENT

ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേരള ടൂറിസത്തിന്റെ ഭാവിയിലേക്കുള്ള വഴിയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുമരകം ഗേറ്റ് വേ ബജറ്റ് ഫ്രെണ്ട്​ലിയാണ് എന്നത് മാത്രമല്ല ഗ്രാമീണ കാഴ്ചകളുടെ പറുദീസയായ തണ്ണീർമുക്കത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ബണ്ടിന്റെ ഒരു വശം ഉപ്പുവെള്ളവും മറുവശം ഫ്രഷ് വാട്ടറുമാണ്. മനോഹരമായ കായൽ കാഴ്ച്ചകളും നാടൻ വിഭവങ്ങളും ആസ്വദിക്കാൻ പറ്റിയ ഇടം. ഈ ഹോട്ടലിൽ 34 റൂമുകളാണുള്ളത്. മൂന്നര ഏക്കറോളം സ്ഥലമുണ്ട്. ഇതിന്റെ ഓരോ സ്ഥലത്തും ഹൽദി, സംഗീത് തുടങ്ങിയവ നടത്താന്‍ സാധിക്കും. ഓപ്പൺ സ്പെയിസിൽ വെഡ്ഡിങ്ങും. കല്യാണങ്ങൾക്ക് മാത്രമല്ല ചെറിയ പാർട്ടികൾക്കും ഗെറ്റ്ടുഗെതറുകൾക്കും പറ്റിയ സ്ഥലമാണ് ഇത്.

ഗെറ്റ് ടുഗേതർ സ്പോട്ട്

ADVERTISEMENT

രാവിലെ വന്ന് വൈകുന്നേരം പോകണം എന്നുള്ളവർക്ക് റൂം എടുക്കാൻ താൽപര്യമില്ലെങ്കിൽ കോളേജ്, സ്കൂൾ, ഫാമിലി ഗെറ്റ് ടുഗദര്‍ നടത്തുന്നവരാണെങ്കിൽ അവർക്കു വേണ്ടിയുള്ള പുതിയ പാക്കേജുകൾ തുടങ്ങിയിട്ടുണ്ട്. മിനിമം പത്തുപേരുള്ള ഗ്രൂപ്പിന് ഒരാൾക്ക് 850 രൂപയും  ടാക്സുമാണ് നിരക്ക്. രണ്ട് നോൺവെജ് മീൽ ഉൾപ്പെടെയുള്ള ഭക്ഷണവും ഈ പാക്കേജിലുണ്ട്. 25 നു മുകളിൽ ആളുകൾ ഉണ്ടെങ്കിൽ ബൊഫെ സൗകര്യം ചെയ്തു കൊടുക്കും. ഗസ്റ്റിന് റസ്റ്റ് റൂം സൗകര്യവും ഉച്ചയ്ക്ക് നോൺവെജ് മീലും ഉണ്ടാകും. വൈകുന്നേരം ടീ സ്നാക് ഉണ്ടാകും. ഗസ്റ്റിന് പ്രോപ്പർട്ടിക്കകത്ത് ഫിഷിങ്ങിനും സൈക്ലിങ്ങിനും ഉള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. ബുക്ക് െചയ്താൽ ബോട്ടിങ്ങിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ബോട്ടിങ്ങിന് എക്സ്ട്രാ പെയ്മെന്റ് ആയിരിക്കും. ബാക്കിയെല്ലാം 850 ൽ ഉൾപ്പെടുന്നതാണ്. എറണാകുളം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് എളുപ്പത്തിൽ ഇവിടെ എത്താം. ബുക്കിങ്ങിന് കെടിഡിസിയുടെ കുമരകം ഗേറ്റ് വേ മാനേജർ  – +91 94000 08644

English Summary:

Dreaming of a picturesque destination wedding in Kerala? Discover KTDC Kumarakom Gateway Resort - a stunning backwater venue perfect for budget-conscious couples seeking an unforgettable celebration.