Activate your premium subscription today
സൗദി അറേബ്യയുടെ ഔദ്യോഗിക വിമാന സേവന ദാതാക്കളായ സൗദിയയ്ക്ക് ഓൺ-ടൈം പെർഫോമൻസ് റാങ്കിങ്ങിൽ ഒന്നാമത്. സ്വതന്ത്ര ഏവിയേഷൻ ട്രാക്കിങ് സൈറ്റായ സിറിയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, സൗദി ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളായ സൗദി, ഫ്ലൈഡീൽ എന്നിവയ്ക്കാണ് ഓൺ-ടൈം പെർഫോമൻസ് (OTP) റാങ്കിങ്. 2024 ജൂൺ, ജൂലൈ മാസങ്ങളിൽ
ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുക എന്നതു സുഖസൗകര്യങ്ങളെ ത്യജിക്കുക എന്നല്ല അർഥമാക്കുന്നത്. ചെറിയ ട്രിക്കുകളും യാത്രാ തന്ത്രങ്ങളും ഉപയോഗിച്ചാൽ നിങ്ങൾക്കും ഇക്കോണമി ക്ലാസിൽ ആഡംബരപൂർണമായി യാത്ര നടത്താം. രജനികാന്തിനെപ്പോലുള്ള സൂപ്പർസ്റ്റാറുകൾ ഈ സംവിധാനം ഉപയോഗിക്കുന്നത് വാർത്തയായിട്ടുണ്ട്. ഇവർക്കു യാത്ര
ആകാശത്ത് നിന്ന് മുഴുവൻ മേഘവും താഴേക്ക് ഇറങ്ങി വന്ന ഫീലാണ് മൂന്നാർ ടോപ്പ് സ്റ്റേഷനിലെ മേഘപ്പാടങ്ങളുടെ ദൃശ്യം കാണുമ്പോൾ തോന്നുന്നത്. ഒട്ടേറെ സഞ്ചാരികളാണ് ഈ ദൃശ്യം കാണാനായി പുലർച്ചെ ടോപ്പ് സ്റ്റേഷനിൽ എത്തുന്നത്. മൂടൽ മഞ്ഞില്ലാത്ത തെളിഞ്ഞ കാലാവസ്ഥകളിൽ പുലർച്ചെ ഇവ കാണാൻ സാധിക്കും. ടോപ്പ് സ്റ്റേഷനിലെ
വിനോദസഞ്ചാരികളുടെ അമിതമായ ഒഴുക്ക് നേരിടാനാവാതെ സാന്താക്ലോസിന്റെ 'സ്വദേശം'. ഫിന്നിഷ് ലാപ്ലാൻഡിന്റെ തലസ്ഥാനവും സാന്താക്ലോസ് വില്ലേജ് തീം പാർക്കിന്റെ ആസ്ഥാനവുമായ റൊവാനിമിയാണ് അമിതടൂറിസത്താല് കഷ്ടപ്പെടുന്നത്. ക്രിസ്മസ് ന്യൂ ഇയര് സീസണില് പ്രതിവർഷം ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ഇടമാണ്
യൂണിവേഴ്സിറ്റി ഓഫ് സറേയുമായി ചേര്ന്ന്, വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പ്രസിദ്ധീകരിച്ച, 2024 വര്ഷത്തെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്മെന്റ് ഇൻഡക്സ് (ടിടിഡിഐ) റിപ്പോര്ട്ടില് 39-ാം സ്ഥാനത്തെത്തി ഇന്ത്യ. 2021 ൽ പ്രസിദ്ധീകരിച്ച മുൻ സൂചികയിൽ ഇന്ത്യ 54-ാം സ്ഥാനത്തായിരുന്നു. ദക്ഷിണേഷ്യയിലും താഴ്ന്ന
ഒളിംപിക് മെഡല് ജേതാവും ഇന്ത്യയുടെ അഭിമാന ഷട്ടിൽ താരവുമായ പിവി സിന്ധുവും പൊസിഡക്സ് ടെക്നോളജീസ് എക്സിക്യുട്ടീവ് ഡയറക്ടർ വെങ്കിട ദത്ത സായിയും 22 ന് രാജസ്ഥാനിലെ ഉദയ്പുരിൽ വിവാഹിതരായി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ, രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത 150 അതിഥികളുടെ സാന്നിധ്യത്തിലാണ് പരമ്പരാഗത
അയർലൻഡ്, അതിമനോഹരവും വൈവിധ്യ പൂർണവുമായ പ്രകൃതിദൃശ്യങ്ങൾക്കു പേരുകേട്ടതാണ്. ഗിന്നസ് ബിയറിന്റെ ജന്മസ്ഥലം കൂടിയാണ് അയർലണ്ട്. അയർലൻഡ് മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സമ്പന്നമായ ചരിത്രം, ഊർജസ്വലമായ സംസ്കാരം, ഊഷ്മളമായ ആതിഥ്യം എന്നിവയ്ക്ക് പ്രശസ്തമാണ്.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര പോകാൻ കൊതിക്കുന്നവരാണ് മിക്കവരും. സുഖകരമായ കാലാവസ്ഥയും വ്യത്യസ്തമായ സംസ്കാരവുമെല്ലാം സഞ്ചാരികളെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. ബ്രഹ്മപുത്ര നദിയുടെ അതിമനോഹരമായ പശ്ചാത്തലത്തിൽഒരുങ്ങുന്ന ബ്രഹ്മപുത്ര കാർണിവലിൽ പങ്കെടുക്കാൻ
യാചകർക്ക് ഭിക്ഷ നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തി മധ്യപ്രദേശിലെ ഇൻഡോർ. തെരുവുകളെ പരിവർത്തനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്മൈൽ (പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികൾക്കുള്ള ഉപജീവനത്തിനും സംരംഭത്തിനും മുൻഗണന) പദ്ധതിയുടെ ഭാഗമായാണ് ഇത്. 2025 ജനുവരി ഒന്നുമുതലാണ് യാചകർക്ക്
മഹത്തായ ഭൂതകാലത്തിന്റെ പ്രൗഢിക്കൊപ്പം ആധുനികതയുടെ തിളക്കം പേറുന്ന നാടാണ് മധ്യപ്രദേശിലെ ഇന്ഡോര്. മനോഹരമായ വാസ്തുവിദ്യയ്ക്കും ഭക്ഷണത്തിനും ശുചിത്വത്തിനും പേരുകേട്ട ഇന്ഡോറില് കാണാന് ഒട്ടേറെ സ്ഥലങ്ങളുണ്ട്. മറാത്ത സാമ്രാജ്യത്തിലെ ഹോൾക്കർമാർ നിർമിച്ച രാജ്വാഡ കൊട്ടാരവും മധുര മീനാക്ഷി
അയോധ്യയിലെ രാമക്ഷേത്ര പദ്ധതിക്ക് ബ്രിട്ടിഷ് സേഫ്റ്റി കൗൺസിലിന്റെ ബഹുമതിയുടെ വാൾ (സ്വോർഡ് ഓഫ് ഓണർ) പുരസ്കാരം. അയോധ്യ രാമക്ഷേത്രത്തിന്റെ സുരക്ഷ മാനേജ്മെന്റ് രീതികൾക്കാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ശ്രീ രാമ ജന്മ ഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് കൺസ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ്
ഡൽഹി മെട്രോയിലെ പ്രതിദിന യാത്രക്കാരിൽ ഭൂരിഭാഗവും ഒരു മെട്രോ കാർഡ് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. ട്രെയിനിൽ കയറേണ്ടി വരുന്ന ഓരോ തവണയും ടോക്കൺ ലഭിക്കാൻ ക്യൂവിൽ നിൽക്കാതെ, റെയിൽ ശൃംഖലയിലേക്ക് പെട്ടെന്ന് പ്രവേശനം നൽകുന്നു. എന്നിരുന്നാലും, ചില സമയങ്ങളിൽ മെട്രോ കാർഡ് കൊണ്ടുപോകാൻ മറക്കാൻ സാധ്യതയുണ്ട്,
വീസയുടെ നൂലാമാലകൾ ഇല്ലാതെ മാലദ്വീപിനേക്കാൾ കാണാനും അനുഭവിക്കാനും ഏറെയുള്ള വീസ ഫ്രീ രാജ്യങ്ങളിലൊന്നു തിരഞ്ഞെടുത്തു നിങ്ങളുടെ യാത്ര സൂപ്പറാക്കാം. ബജറ്റ് ഫ്രണ്ട്ലിയായ സന്ദർശിക്കാൻ സാധിക്കുന്ന നിരവധി വീസ രഹിത രാജ്യങ്ങൾ ഇന്ന് ഇന്ത്യാക്കാർക്കു തിരഞ്ഞെടുക്കാം. 62 രാജ്യങ്ങളിലേക്ക് വീസ ലഭിക്കാൻ ഇനി സമയവും
നിഗൂഡതകളുടെ നാടെന്നാണല്ലോ ഉത്തര കൊറിയ അറിയപ്പെടുന്നത്. പുറംലോകത്തിനു വെളിപ്പെടുത്താത്ത പൊതുജീവിതവും രഹസ്യങ്ങളും നിറഞ്ഞ വിചിത്രമായ രാജ്യം. സഞ്ചാരികൾക്ക് പോലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ആ രാജ്യത്ത് അതിഥികൾക്കായി ഇതുവരെ പണികഴിയാത്ത ഒരു ഹോട്ടലുണ്ട്. 36 വർഷമായി പണി നടന്നുകൊണ്ടിരിക്കുന്ന ഈ
അൻപത്തിനാല് രാജ്യങ്ങളില് നിന്ന് യോഗ്യതയുള്ള യാത്രികര്ക്ക് വീസ ഫ്രീ ട്രാന്സിറ്റിനും യാത്രയ്ക്കുമായി പത്തു ദിവസം വരെ ഇനി മുതല് ചൈനയില് വീസയില്ലാതെ താമസിക്കാന് അനുമതി ലഭിക്കും. നേരത്തെ 72-144 മണിക്കൂര് വരെയാണ് ചൈനയില് വീസയില്ലാതെ താമസത്തിന് അനുമതിയുണ്ടായിരുന്നത്. ഔദ്യോഗിക വിചാറ്റ് അക്കൗണ്ട്
ക്രിസ്മസും പുതുവത്സരവും ആഘോഷമാക്കാന് വേണ്ട വിഭവങ്ങളൊരുക്കി കൊച്ചി ക്രൗണ് പ്ലാസ തയാറായി കഴിഞ്ഞു. ഡിസംബര് 21 മുതല് പുതുവര്ഷരാവു വരെ തത്സമയ സംഗീതവും രുചിയേറും വിഭവങ്ങളും ക്രൗണ് പ്ലാസയില് ആസ്വദിക്കാനാവും. സ്പെഷല് ക്രിസ്മസ് ബ്രഞ്ചും വ്യത്യസ്ത ശൈലികളിലുള്ള ഭക്ഷ്യവിഭവങ്ങളുമായിട്ടാണ് മൊസൈക്ക്
സംസ്ക്കാരവും പാരമ്പര്യവും സംഗീതവും പരേഡുകളുമെല്ലാം ചേര്ന്ന വര്ണശബളമായ ലൂസിയാനയിലെ ആഘോഷമാണ് മര്ഡി ഗ്രാസ്. ഫ്രഞ്ചില് മര്ഡി ഗ്രാസ് എന്നാല് ഫാറ്റ് ട്യൂസ്ഡേ എന്നാണ് അര്ഥം. കാര്ണിവല് ആഘോഷങ്ങളുടെ സീസണായ മര്ഡി ഗ്രാസ് ലൂസിയാനയിലെ എല്ലാവരും ആഘോഷിക്കുന്ന ഒന്നാണ്. ജനുവരി മുതല് മാര്ച്ച് വരെ
കോവിഡ് കാലഘട്ടം കഴിഞ്ഞതോടെ യാത്ര എന്നു പറയുന്നത് ഒരു ട്രെൻഡ് ആയി മാറി. എന്നാൽ, പിന്നെ ഇങ്ങോട്ട് അത് ജീവിതത്തിന്റെ ഭാഗമായി. വർഷത്തിൽ ഒരു തവണയെങ്കിലും യാത്ര ചെയ്യാത്തവരായി ആരും തന്നെ ഇല്ലെന്ന് പറയാം. വീടിന്റെ തൊട്ടടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് തുടങ്ങി തൊട്ടടുത്തുള്ള സംസ്ഥാനത്തേക്കും
കേരളത്തിന്റെ പത്തിരട്ടിയിലേറെ വലിപ്പമുണ്ട് അമേരിക്കന് സംസ്ഥാനമായ കലിഫോര്ണിയയ്ക്ക്. പ്ലെസൻ്റൺ, ഡബ്ലിൻ, ലിവർമോർ, ഡാൻവില്ലെ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന കലിഫോർണിയയിലെ ട്രൈ-വാലി പ്രദേശത്ത് എത്തിയാൽ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത് എന്തൊക്കെയെന്നു നോക്കാം. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 30 മൈൽ
മാലദ്വീപിനെ പലരും ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിക്കാറുണ്ട്, എന്നാൽ അവിടെ ടർക്കോയ്സ് പ്രതലത്തിന് താഴെ അതിലും വലിയ ഒരു പറുദീസയുണ്ട്- ലോകമെമ്പാടുമുള്ള പര്യവേക്ഷകരെയും സാഹസികരെയും പ്രകൃതി സ്നേഹികളെയും ആകർഷിക്കുന്ന ഒന്ന്. അവിസ്മരണീയമായ അനുഭവം ആഗ്രഹിക്കുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് വിസ്മയ കാഴ്ചകൾ.
മാലദ്വീപിലേക്ക് നേരിട്ടുള്ള വിമാനസർവ്വീസുമായി എയർ ഇന്ത്യ. മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും ആണ് എയർ ഇന്ത്യ മാലദ്വീപിലേക്ക് നേരിട്ട് സർവീസ് ആരംഭിച്ചിരിക്കുന്നത്. അവധിക്കാലം മാലദ്വീപിൽ ആഘോഷിക്കാൻ കാത്തു നിൽക്കുന്ന സഞ്ചാരികൾക്ക് ഇനി ഇന്ത്യയിൽ നിന്ന് നേരിട്ട് മാലദ്വീപിലേക്ക് എത്താം. മനോഹരമായ ബീച്ചുകളും
സാഹസികയാത്ര പ്ലാൻ ചെയ്യുന്നവർത്ത് ഒരു സന്തോഷ വാർത്ത. തമിഴ്നാട്ടിലെ 40 ട്രെക്കിങ് ഇടങ്ങളിലേക്കുള്ള ഫീസ് 25% വരെ കുറച്ചു. ആകെയുള്ള റൂട്ടുകളിൽ പത്തെണ്ണം നീലഗിരിയിലും 7 കോയമ്പത്തൂരിലും ഒന്ന് തിരുപ്പൂരിലുമാണുള്ളത്. കൂടാതെ ഡിണ്ടിഗൽ, സേലം, തേനി, തിരുനെൽവേലി, തെങ്കാശി, കൃഷ്ണഗിരി, തിരുപ്പത്തൂർ, കന്യാകുമാരി,
ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യ, സമ്പന്നമായ ചരിത്രവും സംസ്കാരവും പ്രകൃതിഭംഗിയും ഒത്തുചേര്ന്ന ഒരിടമാണ്. റെഡ് സ്ക്വയർ, ക്രെംലിൻ, വർണാഭമായ സെന്റ് ബേസിൽ കത്തീഡ്രൽ തുടങ്ങിയ കാഴ്ചകളുള്ള തലസ്ഥാന നഗരമായ മോസ്കോ, ലക്ഷക്കണക്കിനു സന്ദർശകരെ ആകർഷിക്കുന്നു. ഇന്ത്യയിലെ വിനോദസഞ്ചാരികളെ ആകര്ഷിക്കാനായി വന്
ഒരു വർഷം കൂടി അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്. കൂടുതൽ തിരക്കുകളിലേക്കും കൂടുതൽ സാങ്കേതിക വിദ്യകളിലേക്കും നമ്മൾ എത്തിച്ചേർന്ന വർഷം. ചിലർ കൂടുതൽ യാത്ര ചെയ്തതും എന്നാൽ മറ്റ് ചിലർ ഒട്ടും യാത്ര ചെയ്യാതെയുമിരുന്ന വർഷം. ഇന്ത്യൻ പൗരൻമാർക്ക് വീസ ഇല്ലാതെ സന്ദർശിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം വർധിച്ചതോടെ
വർഷാവസാനവും വർഷാരംഭവും കൊച്ചിക്കാർക്ക് ഗംഭീരമാകുന്നത് കൊച്ചിൻ കാർണിവലോടു കൂടിയാണ്. കൊച്ചിൻ കാർണിവലിന്റെ നാൽപത്തിയൊന്നാമത് പതിപ്പാണ് ഇത്തവണത്തേത്. ഇത്തവണ കൂടുതൽ ഗംഭീരമായാണ് കൊച്ചിൻ കാർണിവൽ എത്തുന്നത്. ഡിസംബർ എട്ടിന് ആരംഭിച്ച കാർണിവൽ ആഘോഷങ്ങൾ 31 വരെ നീണ്ടു നിൽക്കും. ആവേശകരമായ ആഘോഷങ്ങളും സാംസ്കാരിക
രാജ്യത്തെ അതിവേഗ ട്രെയിൻ ശ്യംഖല വികസനത്തിന്റെ പാതയിൽ. നിലവിൽ മുംബൈ - അഹ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പ്രൊജക്ട് നിലവിൽ നിർമാണത്തിൽ ഇരിക്കുകയാണ്. ഇന്ത്യയുടെ റെയിൽ അടിസ്ഥാന സൗകര്യങ്ങളിൽ കാര്യമായ പരിവർത്തനത്തിനാണ് ഈ പ്രൊജക്ട് തുടക്കം കുറിക്കുന്നത്. താമസിക്കാതെ തന്നെ ഇന്ത്യയിലെ മറ്റ് നഗരങ്ങളും അതിവേഗ
തനിച്ച് യാത്ര ചെയ്യുമ്പോൾ ഏതൊരു സ്ത്രീയും ആശങ്കപ്പെടുന്നത് സുരക്ഷിതമായി എവിടെ താമസിക്കും എന്നാണ്. അത്തരം ആശങ്കകൾക്ക് വിട. മധ്യപ്രദേശിലേക്ക് ധൈര്യമായി ഇനി സോളോ ട്രിപ്പ് നടത്താം. മധ്യപ്രദേശിലെ ആദ്യത്തെ ഓൾ - വുമൺ ഹോട്ടൽ പഞ്ച്മർഹിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. പഞ്ച്മർഹിയിലെ മനോഹരമായ ഹിൽ
വിദ്യാർഥികൾക്ക് പുതിയ ടൂർ പാക്കേജുമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ. സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായാണ് ഈ ടൂർ പരിപാടി. 'ട്രാവൽ ടു ടെക്നോളജി' എന്ന് പേര് നൽകിയിരിക്കുന്ന വിദ്യാഭ്യാസ, വിനോദ യാത്രാ പരിപാടി സംഘടിപ്പിക്കുന്നത് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ ആണ്. പാലക്കാട് ജില്ലയിൽ
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സഞ്ചാരികളുടെ എണ്ണം ഇന്ന് ഏറെ വർധിച്ചിരിക്കുന്നു. അതിൽ തന്നെ സ്ത്രീകളുടെ എണ്ണം കൂടുന്നുമുണ്ട്. തനിച്ചുള്ള യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾ പലപ്പോഴും യാത്രക്കിടെ പല പ്രശ്നങ്ങളും അഭിമുഖികരിക്കേണ്ടിവരാറുണ്ട്. എന്നു കരുതി നമുക്ക് യാത്ര ചെയ്യാതിരിക്കാൻ പറ്റുമോ. അങ്ങനെയുള്ള
അമേരിക്ക ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലായി തുടങ്ങി. അലങ്കരിച്ച പടുകൂറ്റന് ക്രിസ്മസ് ട്രീകളും സമ്മാനങ്ങളുമായെത്തുന്ന സാന്റ ക്ലോസും മഞ്ഞും ഷോപ്പിങ് അവസരങ്ങളും അവധിക്കാലവുമെല്ലാം ചേര്ന്ന് ക്രിസ്മസ് ആഘോഷം പൊടിപൊടിക്കും. താരതമ്യപ്പെടുത്താനാവാത്തതാണ് അമേരിക്കയിലെ ക്രിസ്മസ് ആഘോഷം. ന്യൂയോര്ക്കിലെ
അവധി ആഘോഷിക്കാന് ദുബായിലേക്ക് പറക്കുന്നവര് കരുതിയിരിക്കുക... നല്ലതുപോലെ ശ്രദ്ധിച്ചില്ലെങ്കില് നിങ്ങളുടെ വീസ അപേക്ഷ നിരസിക്കപ്പെടാന് ഇടയുണ്ട്. ഇന്ത്യയില് നിന്നുള്ള ടൂറിസ്റ്റ് വീസയ്ക്കായി സമര്പ്പിക്കുന്ന രേഖകളില് അടക്കം ദുബായ് കൂടുതല് കര്ശന നിലപാടെടുത്തതോടെ ടൂറിസ്റ്റ് വീസ നിരസിക്കപ്പെടുന്നത്
രാജ്യത്തെ ജലഗതാഗത രംഗത്ത് അതുല്യമായ സേവനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഊബർ. ശ്രീനഗറിലെ പ്രശസ്തമായ ദാൽ തടാകത്തിലെ ശിക്കാര റൈഡുകളിലേക്കാണ് ഊബറും തങ്ങളുടെ സേവനം എത്തിച്ചിരിക്കുന്നത്. ഡിസംബർ രണ്ടിനാണ് ദാൽ തടാകത്തിലെ ഊബർ ശിക്കാര റൈഡുകൾ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഏഷ്യയിൽ തന്നെ ഇത് ആദ്യമായാണ്
ലോകത്തെ തന്നെ ഏറ്റവും വലിയ മനുഷ്യ മഹാ സംഗമവേദിയായ മഹാ കുംഭമേളക്കായി ഒരുക്കങ്ങള് തകൃതിയാണ് പ്രയാഗ്രാജില്. 2025 ജനുവരി 13 മുതല് 2025 ഫെബ്രുവരി 26 വരെ നടക്കുന്ന മഹാ കുംഭമേളയിലേക്ക് 40 കോടിയിലേറെ പേര് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സഞ്ചാരികളുടേയും തീര്ഥാടകരുടേയും യാത്രകളെ കൂടുതല്
പൊതുവില് പ്രശാന്തമായ മൂന്നാറിൽ ഡിസംബര് ആദ്യ വാരം രാജ്യാന്തര തലത്തിലുള്ള ചര്ച്ചകള്ക്കും കൂട്ടായ്മകള്ക്കും വേദിയായി. കേരളത്തിലെ വിനോദ സഞ്ചാര വകുപ്പും യുഎന് വനിതാ വിഭാഗവും ചേര്ന്നു സംഘടിപ്പിച്ച പ്രഥമ രാജ്യാന്തര വനിതാ കോണ്ഫറന്സിന്(ഗ്ലോബല് വുമണ്സ് കോണ്ഫറന്സ്-ജിഡബ്ല്യുസി) വേദിയായത് ഗ്രാന്ഡ്
ന്യൂഡൽഹി∙ എയർ ഇന്ത്യയുടെ ആഭ്യന്തര വിമാനസർവീസുകളിലും ഇനി സിനിമ കാണാം. വയർലെസ് ഇൻഫ്ലൈറ്റ് വിനോദസേവനമായ ‘വിസ്ത സ്ട്രീം’ ഇനി എല്ലാ ആഭ്യന്തര സർവീസുകളിലും ലഭ്യമാകും. യാത്രക്കാരുടെ കൈവശമുള്ള മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ് എന്നിവ വിസ്ത സ്ട്രീമുമാണ് കണക്ട് ചെയ്ത് ഉപയോഗിക്കാം. നിലവിൽ രാജ്യാന്തര
യാത്രകളിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ട്രെയിൻ. രാത്രികാലങ്ങളിലും മറ്റും ട്രെയിൻ യാത്രയാണ് മിക്കവരും ആഗ്രഹിക്കുന്നത്. സുഖമായി യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്താം എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. അതുകൊണ്ടു വളരെ നേരത്തെ തന്നെ നമ്മൾ ട്രെയിൻ യാത്രയുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. മാസങ്ങൾക്കു
കടലില് മീന്പിടിക്കാനും പാചകം ചെയ്യാനും രുചിച്ചു നോക്കാനുമെല്ലാമുള്ള അപൂര്വ അവസരമൊരുക്കി സഞ്ചാരികളെ ആകര്ഷിക്കുകയാണ് സിനമണ് ധോന്വേലി മാലദ്വീപ്. ബിഗ് ഗെയിം ഫിഷിങ് എന്നു പേരിട്ടിരിക്കുന്ന ഈ യാത്രാനുഭവത്തിലൂടെ മാലദ്വീപിന്റെ വേറിട്ട സാംസ്ക്കാരിക സമ്പത്ത് അടുത്തറിയാനുള്ള അവസരം കൂടിയാണ്
വടക്കു കിഴക്കന് സംസ്ഥാനങ്ങളിലേക്കെത്തുന്ന സഞ്ചാരികള് മുൻപാകെ പുതിയൊരു വിനോദ സഞ്ചാര പാത തന്നെ തുറക്കാനൊരുങ്ങുകയാണ് അസം സര്ക്കാര്. ബ്രഹ്മപുത്ര നദിയിലൂടെ യാത്ര ചെയ്തുകൊണ്ട് ഏഴ് ക്ഷേത്രങ്ങള് സന്ദര്ശിക്കാനുള്ള അവസരമാണ് പുതിയ പദ്ധതി വഴി സഞ്ചാരികള്ക്കു ലഭിക്കുക. ഈ പദ്ധതിക്ക് തുറമുഖ, ഷിപ്പിങ്,
വിദേശയാത്രകളാണ് പോകാന് ഉദ്ദേശിക്കുന്നതെങ്കില് അടുത്ത വര്ഷത്തെ യാത്രകള് ഇപ്പോള്ത്തന്നെ പ്ലാന് ചെയ്ത് തുടങ്ങണം. ടിക്കറ്റും താമസവുമെല്ലാം കുറഞ്ഞ നിരക്കില് കിട്ടണമെങ്കില് നേരത്തെ ബുക്ക് ചെയ്യണം. എങ്ങോട്ടാണ് യാത്ര പോകേണ്ടത്? എന്നാണ് ചിന്തിക്കുന്നതെങ്കില്2025 ലെ ട്രെന്ഡിങ് യാത്രാ സ്ഥലങ്ങളുടെ
ഈ ക്രിസ്മസ് - പുതുവത്സര അവധിക്കാലത്ത് ഒരു അടിപൊളി വിദേശയാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ. എങ്കിൽ ഞെട്ടാൻ തയ്യാറായിക്കോ. വിമാന ടിക്കറ്റ് നിരക്കുകൾ റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. അതുകൊണ്ടു തന്നെ ഈ അവധിക്കാലത്ത് വിദേശയാത്ര വേണമോ വേണ്ടയോ ഒന്നു കൂടി ആലോചിച്ചോളൂ. ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്
ലോകത്തിലെ ഏറ്റവും മികച്ച നഗരം ഏതെന്നു ചോദിച്ചാൽ പെട്ടെന്ന് നാവിൻതുമ്പിൽ വരുന്ന ഉത്തരം ലണ്ടൻ എന്നായിരിക്കും. എന്നാൽ, ആ ഉത്തരം ആരും വെറുതെ പറയുന്നതല്ല. തുടർച്ചയായ പത്താം വർഷവും ലോകത്തിലെ മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ലണ്ടൻ. ലോകത്തിലെ മറ്റ് മഹാനഗരങ്ങളായ ന്യൂയോർക്ക്, പാരിസ്, ടോക്കിയോ
ആഡംബര പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടങ്ങളില് ഒന്നാണ് ന്യൂയോർക്കിലെ പ്ലാസ ഹോട്ടൽ. രാജാക്കന്മാരും പ്രസിഡന്റുമാരും ശതകോടീശ്വരന്മാരും താരങ്ങളുമെല്ലാം ഇക്കാലയളവില് ഇവിടെ താമസിച്ചു. ന്യൂയോർക്ക് സിറ്റിയിലെ മിഡ്ടൗൺ മാൻഹട്ടനില് ഗ്രാൻഡ് ആർമി പ്ലാസയുടെ പടിഞ്ഞാറു ഭാഗത്താണ് ഇതു സ്ഥിതിചെയ്യുന്നത്.
ഒരു ട്രെയിൻ യാത്രയിൽ രാജ്യങ്ങൾ കാണാമെങ്കിലോ. അടിപൊളി എന്നല്ലേ മനസ്സിൽ തോന്നിയത്. എന്നാൽ ആ അടിപൊളി യാത്രയ്ക്ക് ഒരുങ്ങിക്കോളൂ. ഒന്നേകാൽ ലക്ഷം രൂപയാണ് ഈ ദീർഘദൂര യാത്രയ്ക്ക് ചെലവ് വരുന്നത്. പോർച്ചുഗലിലെ ലാഗോസിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നിരവധി രാജ്യങ്ങൾ താണ്ടിയാണ് സിംഗപ്പൂരിലേക്ക് എത്തുന്നത്.
ഭാരത സർക്കാരിന്റെ റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് അഥവാ ഐ ആർ സി ടി സി. റെയിൽവേ സ്റ്റേഷനുകളിലും, ട്രെയിനിലുമുള്ള ഭക്ഷണ വിതരണവും മറ്റു ആതിഥ്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും, നിയന്ത്രിക്കുന്നതിനും കൂടാതെ
അത്യാധുനിക രീതിയില് പുനര്രൂപകല്പ്പന ചെയ്ത കേരള ടൂറിസത്തിന്റെ വെബ്സൈറ്റ് (www.keralatourism.org) ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പുറത്തിറക്കി. 20-ലധികം ഭാഷകളില് കേരളത്തിന്റെ അതുല്യമായ ടൂറിസം ആകര്ഷണങ്ങളും ഉത്പന്നങ്ങളും ഉള്ക്കൊള്ളുന്ന സമഗ്ര ഡിജിറ്റല് ഗൈഡാണിത്. നവീകരിച്ച വെബ്സൈറ്റ് കേരള
അദ്ഭുതങ്ങൾ കാണണമെങ്കിൽ പ്രകൃതിയിലേക്കു നോക്കിയാൽ മതി. പച്ചപ്പും മലനിരകളും കോടമഞ്ഞും വെള്ളച്ചാട്ടങ്ങളും മഴയും എന്ന് തുടങ്ങി എത്രയെത്ര വിസ്മയങ്ങളാണ് പ്രകൃതി നമുക്കു വേണ്ടി കരുതി വച്ചിരിക്കുന്നത്. ആസ്വദിക്കാനും ആനന്ദിക്കാനും അതിരില്ലാത്ത വിസ്മയങ്ങളുടെ കലവറ തന്നെയാണ് ഭൂമിയിലുള്ളത്. ഓരോ വെള്ളച്ചാട്ടം
ഇന്ത്യയിലേക്കുള്ള സര്വീസുകള് വിപുലപ്പെടുത്താന് സൗദി അറേബ്യയുടെ ഔദ്യോഗിക വിമാന സേവന ദാതാക്കളായ സൗദിയ. കഴിഞ്ഞ അമ്പതു വര്ഷമായി ഇന്ത്യയിലെ വിവിധ നഗരങ്ങളില് നിന്നും സൗദിയ എയര്ലൈന്സ് വിമാന സര്വീസുകള് നടത്തുന്നുണ്ട്. സര്വീസുകള് വര്ധിപ്പിക്കുന്നതിനൊപ്പം യാത്രക്കാര്ക്കുള്ള സൗകര്യങ്ങളും
വൈകിയോടുന്ന ട്രെയിനുകള് മിക്കപ്പോഴും യാത്രക്കാര് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പല ദീര്ഘദൂര ട്രെയിനുകളും മണിക്കൂറുകളോളം വൈകുന്നത് പതിവാണ്. വൈകിയോടുന്ന ട്രെയിനുകള്ക്കായി റെയില്വേ ഒരു പുതിയ സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ട്രെയ്നിന് ഷെഡ്യൂള് ചെയ്തിരിക്കുന്ന സമയത്തിനേക്കാള് രണ്ടു
ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നു. എന്നാൽ പിന്നെ ഇടുക്കി ഡാം കണ്ട് അത് റീൽ എടുത്ത് സമൂഹ മാധ്യമങ്ങളിൽ ഇടാൻ പ്ലാൻ ഉണ്ടെങ്കിൽ അത് നടക്കില്ല. ഇടുക്കി ഡാമിൽ ഇനി മുതൽ റീൽസ് എടുക്കാൻ അനുവാദമില്ല. പ്രവേശന ടിക്കറ്റിന്റെ കാര്യത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രവേശന
ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യരുടെ ഒത്തുചേരല് നടന്നതിന്റെ റെക്കോഡ് കുംഭമേളക്ക് സ്വന്തമാണ്. കോടിക്കണക്കിന് മനുഷ്യര് ഒത്തു ചേരുന്ന കുംഭമേള വിശ്വാസത്തിന്റേയും കൂട്ടായ്മയുടേയും ആചാരങ്ങളുടേയുമെല്ലാം മഹാമേള കൂടിയാണ്. 2025 ജനുവരി 13 മുതല് 2025 ഫെബ്രുവരി 26 വരെ നടക്കുന്ന മഹാ കുംഭമേളക്കായുള്ള ഒരുക്കങ്ങള്
Results 1-50 of 2383