ഗുണവും രുചിയുമുള്ള തണുത്തുറഞ്ഞ വെള്ളം കുടിക്കാം. വരൂ ഗവി പാതയിലെ രാമച്ചം തോട് വെള്ളച്ചാട്ടത്തിലേക്ക്. ഒരു കവിൾ വെള്ളം കുടിച്ചാൽ മതി, സഞ്ചാരികളുടെ ക്ഷീണമെല്ലാം പമ്പ കടക്കും.ആങ്ങമൂഴി–ഗവി റൂട്ടിൽ കക്കി ഡാമിനു സമീപമായാണ് മലമുകളിൽ നിന്ന് ഒഴുകി എത്തുന്ന വെള്ളച്ചാട്ടം പാറയിടുക്കിലൂടെ റോഡിനു സമീപത്തായി എത്തുന്നത്. കടുത്ത വേനലിലും ഇവിടെ നിന്നു വെള്ളം ലഭ്യമാണെന്ന് സമീപത്തായി തമ്പടിച്ചിരിക്കുന്ന ആദിവാസികളുടെ സാക്ഷ്യം.
രാമച്ചം തോടെന്ന പേരിന്റെ അർഥം പിടികിട്ടണമെങ്കിൽ ഇവിടത്തെ വെള്ളം ഒന്നു കുടിക്കണം. കാട്ടിലെ ഔഷധ സസ്യങ്ങളെ തഴുകി എത്തുന്ന വെള്ളത്തിന്റെ രുചി രാമച്ചത്തിനു സമമാണ്. ഗവിയിലേക്കു പോകുന്നവരെല്ലാം ഇവിടെ വാഹനം നിർത്തി വെള്ളം കുടിച്ച് ഉഷാറായാണ് യാത്ര തുടരുന്നത്.
മനസിന് ഉണർവേകി, ശരീരത്തിന് കുളിരേകി രാമച്ചം തോട്
SHOW MORE