വരൂ, കൊമ്പഴയിലെ രാമൻചിറ വെള്ളച്ചാട്ടത്തിലേക്ക്

thrissur-water-falls
SHARE

വാണിയമ്പാറ  നഗരത്തിൽനിന്ന് 18 കിലോമീറ്റർ മാത്രം അകലെ ഒരു അതിമനോഹര വെള്ളച്ചാട്ടം. കൊമ്പഴയിലെ രാമൻചിറ വെള്ളച്ചാട്ടമാണ് കനത്ത മഴയിൽ ജലസമൃദ്ധമായത്. പുറം ലോകത്തിന് അധികം പരിമിതമല്ലാത്ത പ്രദേശത്ത് സഞ്ചാരികളുടെ തിരക്കും കുറവാണ്. 

എൺപതുമീറ്റർ ഉയരത്തിൽനിന്ന് മലമടക്കുകളിലൂടെ വലിയ ശബ്ദത്തോടെ താഴേയ്ക്കു പതിക്കുന്ന ജലധാര ആരുടേയും മനസു കുളിർപ്പിക്കും. മൂന്നു തട്ടുകളിലൂടെ പാറയിൽനിന്ന് താഴേയ്ക്കൊഴുകി തോടിലൂടെ പീച്ചി ഡാമിന്റെ റിസർവോയറിലേക്കാണ് ജലം ഒഴുകുന്നത്. 

ജൂൺ അവസാനത്തോടെ ആരംഭിക്കുന്ന വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നവംബർ വരെ നീണ്ടുനിൽക്കും. തൃശൂർ–പാലക്കാട് ദേശീയപാതയോരത്ത് കൊമ്പഴയിൽനിന്ന് വടക്കു ഭാഗത്തേയ്ക്ക് 15 മിനിറ്റ് ദൂരം മാത്രമാണ് കാൽനടയായി വെള്ളച്ചാട്ടത്തിനു സമീപത്തേയ്ക്കുള്ളത്. 

200 മീറ്റർ അകലെവരെ ചെറുവാഹനങ്ങൾക്കു പോകാം. വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്ത് നിൽക്കുന്നത് സുരക്ഷിതമാണെങ്കിലും ഉയരത്തിൽ വഴുക്കി വീഴുന്ന പാറക്കെട്ടിലൂടെ കയറുന്നത് അപകടകരമാണ്. 

കരടിക്കുണ്ടിലെ മലയിൽനിന്ന് ഒഴുകി ആർത്തലച്ചുവരുന്ന ജലധാര നയനാനന്ദകരമായ കാഴ്ച തന്നെയാണ്. പ്രദേശവാസികളായ ഒട്ടേറെ പേർ വെള്ളച്ചാട്ടത്തിന്റെ ഭംഗി നുകരാനെത്തുമെങ്കിലും അകലെനിന്നുള്ള സഞ്ചാരികൾ ഇവിടെ എത്താറില്ലെന്ന് നാട്ടുകാർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA