ഓണ അവധി ആഘോഷിക്കാൻ പത്തു ചെറുയാത്രകൾ- തെക്ക്

kanyakumari-2
SHARE

ഓണ അവധി ആഘോഷിക്കാൻ കേരളത്തിന്റെ തെക്കേ അറ്റത്തുനിന്നു  പത്തു ചെറുയാത്രകൾ. 

1) അരിപ്പ ഫോറസ്റ്റ്

കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ പട്ടണത്തിനടുത്താണ് ഈ ഇക്കോടൂറിസം സെന്റർ. വനംവകുപ്പിലെ ഉദ്യോഗസ്ഥർക്കു പരിശീലനം നൽകുന്ന ഫോറസ്റ്റ് ട്രെയിനിങ് സ്കൂളിന്റെ ആസ്ഥാനമാണിവിടെ. താമസം വനംവകുപ്പിന്റെ ഗസ്റ്റ് ഹൌസിലാകാം. കെഎഫ്ഡിസിയാണ് താമസസൌകര്യമൊരുക്കുന്നത്.  മൂന്നു കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള കെട്ടിടത്തിൽ താമസിക്കാം. ഭക്ഷണം പാകം ചെയ്യാനുള്ള സൌകര്യമുണ്ട്. 

1trekking-path
ട്രക്കിംഗിന് പോകുന്ന വഴി

താമസം മാത്രമല്ല ട്രെക്കിങ്,  കാട്ടിനകത്തു ക്യാംപിങ്  സൌകര്യവും അരിപ്പ നൽകുന്നു. മാനുകളെയോ കാട്ടുപോത്തുകളേയോ ഭാഗ്യമുണ്ടെങ്കിൽ കാണാം. മിറിസ്റ്റിക്ക വനങ്ങൾ(ചതുപ്പിനു മുകളിൽ വളരുന്ന കാട്) കാണപ്പെടുന്ന അരിപ്പയിൽ ഒരു ദിവസമെങ്കിലും താമസിക്കണം. പ്രകൃതിയുടെ ശാന്തത അനുഭവിച്ചറിയണം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക

Arippa Manager: 8289821101 Kerala Forest Development Corporation.Tvpm. Tel: 0471-2320604

TVPM-NEDUMANGADU-PALODE-ARIPPA 55 KM

അടുത്തുള്ള പ്രദേശങ്ങൾ- തെൻമല, അച്ചൻകോവിൽ കാട്

2) തെൻമല

4THENMALA
തെന്മല

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോടൂറിസം പദ്ധതിയാണ് കൊല്ലം ജില്ലയിലെ തെൻമലയിലുള്ളത്. തെൻമലയോരത്തെ കാറ്റേറ്റ് കനോപ്പികളുടെ മുകളിലൂടെ നടന്ന് മാൻപാർക്ക് ആസ്വദിച്ച് താമസിക്കാൻ ഒട്ടേറെ കുടുംബങ്ങൾ ഇവിടെയെത്തുന്നുണ്ട്. മരത്തലപ്പുകളെ തൊട്ടുരുമ്മി ഇരുന്പുപാലത്തിലൂടെ നടക്കുന്നതിനെയാണ് കനോപ്പി വോക്കിങ് എന്നു പറയുന്നത്. ശെന്തുരുണി സങ്കേതത്തിലേക്കു ബോട്ടിങ്ങ് നടത്താം. ചെന്തുരുണി എന്ന മരത്തെ സംരക്ഷിക്കാനുള്ള സങ്കേതമാണിത്. തെങ്കാശിപ്പട്ടണത്തിലേക്കുള്ള വഴിയിലാണ് തെൻമല ഇക്കോ ടൂറിസം സെന്റർ. പലതരം ട്രെക്കിങ്ങുകൾ വനംവകുപ്പ് ഒരുക്കുന്നുണ്ട്. പാലരുവി കണ്ടു മടങ്ങിവരാവുന്നതും ചെന്തുരുണി കാട്ടിലൂടെ ദിവസങ്ങളെടുത്തു പൂർത്തിയാക്കുന്നതുമായ വ്യത്യസ്ത യാത്രകളും നേച്ചർ ക്യാംപുകളും വനംവകുപ്പിന്റെ അനുമതിയോടുകൂടി ആസ്വദിക്കാവുന്നതാണ്. സാഹസപ്രിയർക്കായി റോക്ക് ക്ലൈംപിങ്, റിവർ ക്രോസിങ് എന്നിവയുമുണ്ട്. ഡോർമിറ്ററിയിൽ താമസസൗകര്യമുണ്ട്.

അടുത്തുള്ള മറ്റു സ്ഥലങ്ങൾ

കൊല്ലം ചെങ്കോട്ട റെയിൽപ്പാതയിലെ പതിമൂന്നുകണ്ണറപ്പാലം. കുറ്റാലം വെള്ളച്ചാട്ടം. പാലരുവി, തേനരുവി. 

 കൂടുതൽ വിവരങ്ങൾക്ക് 

http://www.thenmalaecotourism.com/home.php

Thenmala Eco Tourism Tel: 0475-2344855, 800 

 

thiruvananthapuram-nedumangadu-kulathupuzha-thenmala  80 KM

3) ഗവി

5Gavi
ഗവി

പേരുകൊണ്ടു കൊതിപ്പിക്കുന്ന ഗവി  സാധാരണ സഞ്ചാരികളെ നിരാശരാക്കും. എന്നാൽ കാടറിഞ്ഞു യാത്ര ചെയ്യുന്നവർക്ക് സ്വർഗമാണ് ഈ സ്ഥലം. ഗവിയിലേക്കു കെഎസ്ആർടിസി സർവീസുകളുണ്ട്. ഇതിൽ നാട്ടുകാരെക്കാളും ഇപ്പോൾ കൂടുതൽ സഞ്ചാരികളാണ്. പത്തനംതിട്ട ജില്ലയിലാണ് ഗവി. യാത്രയിൽ ഒട്ടേറെ ഡാമുകളും ജലാശയങ്ങളും ഭാഗ്യമുണ്ടെങ്കിൽ വന്യമൃഗങ്ങളെയും കാണാം. പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ ഗവിയിലെ മൊട്ടക്കുന്നുകളിൽ സഹ്യപുത്രൻമാർ മേയുന്നതു കാണാൻ നല്ല ചേലാണ്. 

ഇക്കോടൂറിസം പാക്കേജ് ബുക്ക് ചെയ്യണം. മൂന്നര മണിക്കൂർ കാടിനകത്തുകൂടിയുള്ള യാത്ര അവിസ്മരണീയമാണ്. 

അടുത്തുള്ള സ്ഥലങ്ങൾ- തേക്കടി

http://gavi.kfdcecotourism.com/Contact_us.aspx

Gavi Eco Tourism  Tel: 04869-253270, 9947492399 

TVPM-PATHANAPURAM-KONNI-THANNITHODU-CHITTAR-GAVI  180 KM

 

4) കല്ലാറിലൊന്നു കുളിച്ചുകയറാം

6meenmutti-waterfall
മീൻമുട്ടി വെള്ളച്ചാട്ടം

പൊൻമുടിയിലേക്കുള്ള യാത്രയിൽ പലരും അറിയാതെ പോകുന്ന , അല്ലെങ്കിൽ ഇറങ്ങാതെ പോകുന്ന ഇടമാണ് കല്ലാർ ഇക്കോ ടൂറിസം സെന്റർ.  കുളിർജലമൊഴുകുന്ന കല്ലാറ്റിൽ ഒന്നു കുളിച്ചാൽ ഒരു വർഷം സഫലമാകും. അത്ര സുന്ദരിയാണ് ഈ കുഞ്ഞുനദി. സകുടുംബം പുഴയോരത്തിരിക്കാം.  കൊണ്ടുപോകുന്ന ആഹാരം കഴിക്കാം. (പ്ലാസ്റ്റിക് അവിടെയിട്ടു പോരരുത് എന്നു പറയേണ്ടതില്ലല്ലോ). മീൻമുട്ടി വെള്ളച്ചാട്ടത്തിനടുത്തേക്ക് ചെറിയ ട്രെക്കിങ് നടത്താം. ഏതാണ്ട് ഒരു കിലോമീറ്റർ കഥകൾ പറഞ്ഞ് നടക്കാം. പലയിടത്തും കല്ലാർ മാടിവിളിക്കും. പക്ഷേ, ഗൈഡുകൾ നിർദേശിക്കുന്ന ഇടങ്ങളിൽ മാത്രമേ ഇറങ്ങാൻ പാടുള്ളൂ. 

അടുത്തുള്ള സ്ഥലങ്ങൾ- പൊൻമുടി

https://www.keralatourism.org/destination/kallar-meenmutty-waterfalls/356

TVPM-NEDUMANGAD-VITHURA-KALLAR-  44 KM

 

5) കേരളത്തിന്റെ സിങ്കക്കുട്ടികൾ

7lions-in-neyyar-

നമ്മുടെ നാട്ടിൽ ജനിച്ചുവളർന്ന സിംഹങ്ങളെ കാണാൻ ഒരു ദ്വീപിലേക്കു പോകാം. തിരുവനന്തപുരത്തെ നെയ്യാർ ഡാമിലാണ് ആ സിംഹദ്വീപുള്ളത്. നെയ്യാർ ഡാമിലൂടെ പത്തുമിനിറ്റ് ബോട്ടുയാത്ര ചെയ്താൽ ലയൺ സഫാരി പാർക്കിലെത്തും. പിന്നെ അടച്ചുറപ്പുള്ള ബസിൽ കയറി ഉള്ളിലേക്കു ചെല്ലാം. സിംഹങ്ങൾ സ്വതന്ത്രരാണ്(ആ ദ്വീപിലെങ്കിലും). നമ്മൾ കന്പിവലയിട്ടു ഭദ്രമാക്കിയ വാഹനത്തിനുള്ളിലും. നെയ്യാറിലെ പച്ചപ്പളുങ്കുജലാശയത്തിൽ മുതലകളുണ്ട്. ഭാഗ്യമുണ്ടെങ്കിൽ അവയെ കാണാം. ഡാമിനോടു ചേർന്ന് മുതലവളർത്തൽ കേന്ദ്രവും ചെറു പാർക്കുമുണ്ട്.

അടുത്തുള്ള സ്ഥലങ്ങൾ- കാപ്പുകാട് ആനവളർത്തു കേന്ദ്രം

https://www.keralatourism.org/destination/neyyar-reservoir-thiruvananthapuram/240

Phone: +91 471 2360762 

Email: ww-tvm.for@kerala.gov.in

TVPM-KATTAKKADA-KALLIKKADU-NEYYAR DAM  32 KM

            

6) ആനക്കൂട്ടിൽ താമസിക്കണോ..

8neyyar-boat-landing

ആനച്ചൂരടിച്ചു താമസിക്കാൻ ഒന്നുകിൽ കാടുകയറണം. അല്ലെങ്കിൽ കോട്ടൂരിൽ വരണം. നെയ്യാർ ഡാമിൽ സിംഹങ്ങളെക്കണ്ട് നേരെ കാപ്പുകാട്ടിനടുത്തുള്ള കോട്ടൂരിലേക്കു വാഹനം വിടാം. ആനകളെ പരിപാലിക്കുന്ന കോട്ടൂരിൽ വികൃതിക്കുഞ്ഞാനകളും വില്ലൻ ആനകളും താമസിക്കുന്നു. വനംവകുപ്പാണ് ഇവയെ സംരക്ഷിക്കുന്നത്. ചെറു വില്ലകൾ ഈ ആനപരിപാലനകേന്ദ്രത്തിനടുത്തായി തയാറാക്കിയിട്ടുണ്ട്. 

അടുത്തുള്ള സ്ഥലങ്ങൾ- നെയ്യാർ

https://www.keralatourism.org/kerala-article/kottur-elephant-rehabilitation-centre/170/

TVPM-PERURKKADA-KAPPUKADU  35 KM

 

7) ചിതറാൽ ജൈനക്ഷേത്രം

2mandapa-in-thakkala-palace

കന്യാകുമാരിയിലേക്കുള്ള യാത്രയിൽ മാർത്താണ്ഡത്ത് ഒന്നു നിർത്തിയാൽ ഒട്ടേറെ കാണാക്കാഴ്ചകൾ ആസ്വദിക്കാം. അതിലൊന്നാണ് ചിതറാൾ എന്ന മലൈക്കോവിൽ. വലിയ പാറക്കൂട്ടങ്ങൾക്കു മുകളിലെ പുരാതന കൽഗുഹാക്ഷേത്രമാണിത്. പാറക്കൂട്ടങ്ങൾക്കു മുകളിലൂടെ നടക്കുന്നതുതന്നെ ഉല്ലാസകരം. അന്പലത്തിനുള്ളിൽ കയറിയാൽ ഒട്ടേറെ കൽത്തൂണുകളിൽ താങ്ങിനിർത്തിയ ചെറിയ ഹാളുണ്ട്. ഇതിൽ ഇരുട്ടത്ത് ധ്യാനിച്ചിരിക്കാം. കുടുംബവുമായി ചെല്ലാവുന്ന നല്ലൊരിടമാണ് ചിതറാൽ.

അടുത്തുള്ള സ്ഥലങ്ങൾ- മാർത്താണ്ഡം, തക്കല, കന്യാകുമാരി

TVPM-NEYYATTINKARA- KALIAKKAVILA-KUZHITHURAI(BEFORE  MARTHANDAM)   50 KM

 

8) തൃപ്പരപ്പിൽ നീരാടാം

11thripparappu-waterfall
തൃപ്പരപ്പ് വെള്ളച്ചാട്ടം

ചിതറാലിൽനിന്നിറങ്ങിയാൽ തൃപ്പരപ്പു വെള്ളച്ചാട്ടം ആസ്വദിക്കാം. പേരുപോലെത്തന്നെ മൂന്നുപരപ്പിലായാണ് വെള്ളച്ചാട്ടം. വളരെ സുരക്ഷിതമായി വെള്ളച്ചാട്ടത്തിനടിയിൽ ചെന്നു നിൽക്കാം. കുമാരി കുറ്റാലം എന്ന വിളിപ്പേരുണ്ട് തൃപ്പരപ്പിന്. കോടയാറിൽ വെറും അൻപത് അടി മാത്രം ഉയരമുള്ള ഈ വെള്ളച്ചാട്ടം ആസ്വദിക്കാനെത്തുന്നവരുടെ ഏണ്ണം ഏറെയാണ്.

അടുത്തുള്ള സ്ഥലങ്ങൾ- മാർത്താണ്ഡം, തക്കല, ചിതറാൽ, കന്യാകുമാരി. 

 

TVPM-NEYYATTINKARA- KALIAKKAVILA-  MARTHANDAM-ANDUKODE-   62 KM

 

9) തക്കലയിലെ കൊട്ടാരം

തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ തക്കല പ്രസിദ്ധമാകുന്നത് പത്മനാഭപുരം കൊട്ടാരത്തിന്റെ പേരിലാണ്. കേരളത്തിന്റെ സ്വന്തം സ്ഥലമാണിത്. പഴയ തിരുവിതാംകൂർ രാജ്യതലസ്ഥാനമായിരുന്നു ആദ്യം കൽക്കുളം എന്നറിയപ്പെട്ടിരുന്ന തക്കല ഭാഗങ്ങൾ. ആയിരത്തി അറുനൂറ്റിയൊന്നിൽ നിർമിച്ച പഴയ വാസ്തുവിദ്യാശൈലിയിലുള്ള കൊട്ടാരം ഇപ്പോൾ കേരളപുരാവസ്തുവകുപ്പിന്റെ മേൽനോട്ടത്തിലാണ്. മണിച്ചിത്രത്താഴ് എന്ന സിനിമയിലെ നാഗവല്ലിയുടെ നടനമണ്ഡപം കൊട്ടാരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഹിസ് ഹൈനസ് അബ്ദുള്ളയിലെ സംഗീതമത്സരം മുഴുവനായും ഇവിടെയാണത്രേ ഷൂട്ട് ചെയ്തതത്. ദർബാർ ഹാൾ, പള്ളിയറ എന്നിങ്ങനെ കണ്ടാസ്വദിക്കാൻ ഏറെയുണ്ട് ഈ കൊട്ടാരത്തിൽ. 

അടുത്തുള്ള സ്ഥലങ്ങൾ-  കന്യാകുമാരി,മാർത്താണ്ഡം, തക്കല, തൃപ്പരപ്പ് ജലപാതം

https://www.keralatourism.org/destination/padmanabhapuram-palace/244

TVPM-NEYYATTINKARA- KALIAKKAVILA-  MARTHANDAM-THUCKLAY-   66 KM

 

10) മാത്തൂരിലെ അക്വാഡക്ട്

3Mathur-aquaduct
മാത്തൂരിലെ അക്വാഡക്ട്

സൗത്ത് ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ജലപാലം ആണ് മാത്തൂരിലേതെന്ന് ഒരു വാദഗതിയുണ്ട്. സംഗതി എന്തായാലും ആറ്റൂരിൽ രണ്ടു കുന്നുകൾക്കിടയിൽ ഭീമൻ തൂണുകൾക്കു മുകളിൽ നിർമിച്ചതാണ് ഈ ജലകനാൽ. കൃഷിയാവശ്യത്തിനു ജലം കൊണ്ടുപോകുന്ന ഈ പാലത്തിന്റെ ഏതു കാഴ്ചയും അമ്പരപ്പിക്കും.  മുകളിൽ നിന്നാൽ പരളി നദിയുടെ പനോരമക്കാഴ്ചയും പച്ചകൃഷിയിടങ്ങളും സുന്ദരമായ കാഴ്ചയാണ്. 

അടുത്തുള്ള സ്ഥലങ്ങൾ-  കന്യാകുമാരി, മാർത്താണ്ഡം, തക്കല, തൃപ്പരപ്പ് ജലപാതം

TVPM-PARASSALA-MARTHANDAM-THIRUVATTARU-MATHUR 57 KM

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA