ആവേശകാഴ്ച്ചയൊരുക്കി ഓണം വാരാഘോഷം

Onam Varaghosham Trivandrum
SHARE

ആയിരത്തിലധികം കലാകാരന്മാരും നൂറോളം ഫ്ലോട്ടുകളും അറുപതിലധികം കലാരൂപങ്ങളും ചേർന്നപ്പോൾ തലസ്ഥാനത്തു നിരത്തുകൾ സാക്ഷ്യംവഹിച്ചത് ആവേശത്തിന്റെ കൂട്ടപ്പൊരിച്ചിലിന്. വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ തിങ്ങിക്കൂടിയ ജനങ്ങളെ രണ്ടു വശത്തേക്കു നീക്കിയെങ്കിലും ആവേശം നിരതെറ്റിച്ചപ്പോൾ റോഡിന്റെ വീതി കുറഞ്ഞുകുറഞ്ഞു വന്നു. വെള്ളയമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്തു. 

വാദ്യമേളമായ കൊമ്പ് മുഖ്യകലാകാരനു നൽകി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാദ്യമേളങ്ങൾക്കും തുടക്കം കുറിച്ചു. കേരളത്തിനു പുറമെ 10 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾ കാണാനായി ജനം തിക്കിത്തിരക്കി. 180 കലാകാരൻമാരാണ് അതിഥികളായി ഇത്തവണയെത്തിയത്.

അശ്വാരൂഡ സേനയും തൊട്ടുപിന്നിൽ മുത്തുക്കുടയേന്തിയ കേരളീയ വേഷം ധരിച്ച നൂറു പുരുഷൻമാരും അണിനിരന്നു. ഒപ്പം ഓലക്കുടയുമായി മോഹിനിയാട്ടം നർത്തകിമാരും. വേലകളി, ആലവട്ടം, വെഞ്ചാമരം, തെയ്യം, വേലകളി, പടയണി, കഥകളി, പുലിക്കളി, നീലക്കാവടി, പൂക്കാവടി, ചിന്തുകാവടി, അമ്മൻകുടം, മയൂര നൃത്തം, പരുന്താട്ടം, ഗരുഡൻപറവ തുടങ്ങിയവയും പിന്നിലായി അണിനിരന്നു. ബ്ലൂവെയിൽ ഗെയിം മുതൽ ജഡായുപ്പാറ വരെ ഫ്ലോട്ടുകളായി നിരന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA