വിനോദസഞ്ചാരം വളർത്താൻ എന്തും ചെയ്യും ചൈന. ഒരു ലക്ഷത്തിലേറെ മരങ്ങൾകൊണ്ട് ക്യുആർ (ക്വിക് റെസ്പോൺസ്) കോഡ് സൃഷ്ടിച്ചതാണു സമൂഹമാധ്യമങ്ങളിൽ ഹരമായത്. പ്രാദേശിക ടൂറിസം വികസനം ലക്ഷ്യമിട്ടു ഷിലിൻഷുയി ഗ്രാമത്തിലാണ് പടുകൂറ്റൻ ‘ഹരിത ക്യുആർ കോഡ്’ ഒരുക്കിയത്. 1,30,000 ചൈനീസ് ജൂണിപർ മരങ്ങളാണ് ആകാശത്തുനിന്ന് സ്കാൻ ചെയ്തെടുക്കാവുന്ന ‘ക്യുആർ കോഡായി’ വളർത്തിയെടുത്തത്. ബാർകോഡുകളുടെ അടുത്ത തലമുറയിൽപ്പെട്ടവയാണ് ക്യുആർ കോഡുകൾ. സ്മാർട് ഫോണുകളിലെ പ്രത്യേക ആപ്ലിക്കേഷനുകൾ വഴി കോഡ് സ്കാൻ ചെയ്തെടുത്താൽ അതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭ്യമാകും. ‘ഹരിത ക്യുആർ കോഡ്’ നയിക്കുന്നത് ഷിലിൻഷുയിയുടെ ടൂറിസം വെബ്സൈറ്റിലേക്കാണ്.
ലക്ഷം മരങ്ങളാൽ ഇതാ ‘ഹരിത ക്യുആർ കോഡ്’
SHOW MORE