കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റുകളെല്ലാം 'വെയ്റ്റ് ലിസ്റ്റ്': ലോക്ഡൗൺ മാറിയാൽ വൻതിരക്ക്?
കൊറോണ ഭീതിയില്‍ രാജ്യം മുഴുവനും ലോക്‌ഡൗണിലായതോടെ നിരവധിപേരാണ് പലസ്ഥലങ്ങളിലായി കുടുങ്ങിയിരിക്കുന്നത്. ഈ ലോക്കൊന്നു പൊട്ടിച്ചിട്ടു വേണം നാട്ടിലേക്കു ചാടാൻ...14നു ലോക്ഡൗൺ അവസാനിക്കുന്നതും നാട് പിടിക്കാനുള്ള ഒരുക്കത്തിലാണ് ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ താമസിക്കുന്ന ഇതര ജില്ലക്കാരും

കൊറോണ ഭീതിയില്‍ രാജ്യം മുഴുവനും ലോക്‌ഡൗണിലായതോടെ നിരവധിപേരാണ് പലസ്ഥലങ്ങളിലായി കുടുങ്ങിയിരിക്കുന്നത്. ഈ ലോക്കൊന്നു പൊട്ടിച്ചിട്ടു വേണം നാട്ടിലേക്കു ചാടാൻ...14നു ലോക്ഡൗൺ അവസാനിക്കുന്നതും നാട് പിടിക്കാനുള്ള ഒരുക്കത്തിലാണ് ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ താമസിക്കുന്ന ഇതര ജില്ലക്കാരും സംസ്ഥാനക്കാരും. 15നു ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ ഭൂരിഭാഗം പേരും സ്വദേശങ്ങളിലേക്കുള്ള ടിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞു. ലോക്ഡൗണിനു ശേഷമുള്ള ആദ്യ ദിനം നഗരത്തിൽ നിന്നു പുറപ്പെടുന്ന മിക്ക ട്രെയിനുകളിലെയും സീറ്റ് നില ആർഎസിയിലേക്കും വെയ്റ്റ് ലിസ്റ്റിലേക്കും മാറിക്കഴിഞ്ഞു.
കേരളത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങും അതിവേഗമാണു പുരോഗമിക്കുന്നത്. രണ്ടു ദിവസം മുൻപ് വരെ 15ന് ആർഎസിയായിരുന്ന തിരുവനന്തപുരം മെയിലിൽ ഇപ്പോൾ വെയിറ്റ് ലിസ്റ്റ് ആയി മാറിക്കഴിഞ്ഞു. 16ന് ആർഎസി 56 ആയിരുന്നത് ഇപ്പോൾ 111 ആയി. 17ന് ആർഎസി 60 ആയിരുന്നത് ഇപ്പോൾ 75. മറ്റു ദിവസങ്ങളിൽ ലഭ്യമാണെങ്കിലും 150ൽ താഴെ മാത്രം. തിരുവനന്തപുരം എക്സ്പ്രസിൽ ആദ്യ മൂന്നു നാൾ ടിക്കറ്റ് കിട്ടാനില്ല. 15ന് വെയ്റ്റ് ലിസ്റ്റ് 9. 16ന് ആർഎസി 104.
മറ്റു ദിവസങ്ങളിൽ 150ൽ താഴെ സീറ്റുകൾ മാത്രം. മലബാർ ഭാഗത്തേക്കുള്ള ട്രെയിനുകളിലും സമാന അവസ്ഥയാണ്. മംഗലാപുരം മെയിലിൽ 15,16,17 തീയതികളിലും വെയിറ്റ് ലിസ്റ്റ് ആണ്. ബാക്കിയുള്ള ദിവസങ്ങളിൽ ആർഎസിയും ലഭ്യമായവയിൽ നൂറിൽ താഴെ മാത്രം സീറ്റുകളും. മംഗലാപുരം എക്സ്പ്രസിൽ 15ന് ടിക്കറ്റ് ലഭ്യമല്ല. 16, 17 ആർഎസി. ബാക്കി ദിവസങ്ങളിൽ മറ്റു ട്രെയിനുകളെ അപേക്ഷിച്ച് ഇരുനൂറ്റമ്പതോളം ടിക്കറ്റുകൾ ഓരോ ദിവസവും ലഭ്യമാണ്.