കേരളം വീടുപോലെയാണെന്നും തനിക്ക് ലഭിച്ച ചികിത്സയും പരിചരണവും കരുതലും ഒരിക്കലും മറക്കാനാവില്ലെന്നും തിരുവനന്തപുരത്ത് കൊവിഡ് ഭേദമായ 57 കാരനായ ഇറ്റാലിയൻ പൗരൻ റോബർട്ടോ ടൊണോസൊ പറയുന്നു. കേരളത്തിലെ സ്ഥിരം സന്ദർശകനായിരുന്നു ഇൗ സഞ്ചാരി. ഇറ്റലിയിൽ നിന്ന് ഫെബ്രുവരി 28ന് പുലർച്ചെ വർക്കലയിലെത്തിയ റോബർട്ടോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം വീടുപോലെയാണെന്നും തനിക്ക് ലഭിച്ച ചികിത്സയും പരിചരണവും കരുതലും ഒരിക്കലും മറക്കാനാവില്ലെന്നും തിരുവനന്തപുരത്ത് കൊവിഡ് ഭേദമായ 57 കാരനായ ഇറ്റാലിയൻ പൗരൻ റോബർട്ടോ ടൊണോസൊ. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ സ്ഥിരം സന്ദർശകനായിരുന്നു ഇൗ സഞ്ചാരി.

ഇറ്റലിയിൽ നിന്ന് ഫെബ്രുവരി 28ന് പുലർച്ചെ വർക്കലയിലെത്തിയ റോബർട്ടോ ടൊണോസൊയക്ക് മാർച്ച് 13നാണ് കൊവിഡ് സ്ഥിരീകരിച്ചത്. വര്‍ക്കലയിലെ പലയിടത്തേക്കും സഞ്ചരിക്കുകയും നിരവധി പേരുമായി അടുത്തിടപഴകുകയും ചെയ്തിരുന്നു. ലഭിച്ച വിവരങ്ങൾ മാത്രം വെച്ചുള്ള റൂട്ട് മാപ്പ് പുറത്തിറക്കിയാണ് ജില്ലാ ഭരണകൂടം വർക്കലയിൽ പ്രതിരോധ നടപടികൾ തീർത്തത്. റോബർട്ടോയിൽ നിന്ന് ഒരാൾക്കും രോഗം പടർന്നില്ല എന്നതായിരുന്നു ശുഭവാർത്ത.

ADVERTISEMENT

ഇപ്പോഴിതാ അസുഖം മാറി ആശുപത്രി വിട്ടു. 28 ദിവസം മുമ്പ് രോഗമുക്തി നേടിയെങ്കിലും ക്വാറന്‍റീനിലായിരുന്നു.ഇറ്റലിയിലേക്ക് മടങ്ങാൻ തയാറായിരിക്കുകയാണ് ഇൗ സഞ്ചാരി. റോബര്‍ട്ടോയെ യാത്രയാക്കാന്‍ ജില്ലാഭരണകൂടവും മന്ത്രി കടകംപള്ളി സുരേന്ദ്രനും എത്തി. റോബര്‍ട്ടോയെ ഇന്ന് ബെംഗളൂരുവിൽ എത്തിക്കും. അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ഇറ്റലിയേക്കും യാത്രയയക്കും. ഇൗ മഹാമാരിയിൽ അകപ്പെട്ട ഇറ്റലിയിലെ സാഹചര്യം അത്ര ശുഭകരമല്ലെന്നും റോബര്‍ട്ടോ പറയുന്നു.