ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരം അടുത്തവർഷമേ തുറക്കുകയുള്ളൂ. ബക്കിങ്ഹാം പാലസുള്‍പ്പെടെയുള്ള രാജഭവനങ്ങളില്‍ ഈ വര്‍ഷം സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.കൊവിഡ് 19 ഭീതിയെ തുടർന്ന് ഈ വേനല്‍ക്കാലത്ത് ബക്കിംഗ്ഹാം കൊട്ടാരത്തിലെ സ്റ്റേറ്റ് റൂമുകള്‍ പൊതുജനങ്ങള്‍ക്കായി തുറക്കില്ലെന്ന് റോയല്‍ കളക്ഷന്‍ ട്രസ്റ്റാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരം അടുത്തവർഷമേ തുറക്കുകയുള്ളൂ. ബക്കിങ്ഹാം പാലസുള്‍പ്പെടെയുള്ള രാജഭവനങ്ങളില്‍ ഈ വര്‍ഷം സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. കൊവിഡ് 19 ഭീതിയെ തുടർന്ന്  ഈ വേനല്‍ക്കാലത്ത് ബക്കിംഗ്ഹാം കൊട്ടാരത്തിലെ സ്റ്റേറ്റ് റൂമുകള്‍ പൊതുജനങ്ങള്‍ക്കായി തുറക്കില്ലെന്ന് റോയല്‍ കളക്ഷന്‍ ട്രസ്റ്റാണ് അറിയിച്ചത്.

27 വർഷങ്ങൾക്കു മുമ്പാണ് രാജ്ഞി ബക്കിങ്ഹാം കൊട്ടാരം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. 1992-ല്‍ വിന്‍ഡ്സര്‍ കാസിലിന് തീപിടിച്ചു. തീപിടുത്തത്തില്‍ 115 മുറികള്‍ കത്തി നശിച്ചു. ആ തീ പിടുത്തത്തിൽ കനത്ത നാശനഷ്ടം ഉണ്ടാവുകയും കോടിക്കണക്കിന് രൂപയുടെ ബാധ്യതകൾ രാജകുടുംബത്തിന് വന്നുചേരുകയും ചെയ്തു.

ADVERTISEMENT

പിന്നിട് വിന്‍ഡ്സര്‍ കാസിലിന്റെ അറ്റകുറ്റപ്പണികളുടെ ചെലവിനായി പണം സ്വരൂപിക്കുന്നതിനായിട്ടാണ് ബക്കിങ്ഹാം കൊട്ടാരവും ലണ്ടന്റെയും പ്രാഥമിക വസതിയുടെയും വാതിലുകള്‍ പൊതുജനങ്ങള്‍ക്കായി തുറക്കാന്‍ രാജ്ഞി തീരുമാനിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍, ടിക്കറ്റ് വിറ്റ ഇനത്തില്‍ നല്ല പണം സമ്പാദിക്കാനായി.പെട്ടെന്നൊരു ആവശ്യത്തിനായി തുടങ്ങിയ പദ്ധതി ആയിരുന്നെങ്കിലും പിന്നീട് അത് തുടരാൻ തന്നെ കൊട്ടാരം തീരുമാനിക്കുകയായിരുന്നു. 

ഫ്രോഗ്മോര്‍ ഹൗസ്, പ്രിന്‍സ് ചാള്‍സ് ലണ്ടന്‍ വസതി, ക്ലാരന്‍സ് ഹൗസ് എന്നിവിടങ്ങളും ഈ വർഷം മുഴുവൻ അടച്ചിരിക്കും. മുമ്പ് ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും വിനോദ സഞ്ചാരികള്‍ക്ക് തിരികെ നല്‍കുമെന്ന് പാലസ് അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

ADVERTISEMENT