വിമാനടിക്കറ്റുകളില്‍ പേരുമാറ്റം സാധ്യമാക്കുന്ന നീക്കവുമായി എയര്‍ ഇന്ത്യ. ലോക്ഡൗൺ മൂലം യാത്ര മുടങ്ങുകയും മാർച്ച് 15 നും ഓഗസ്റ്റ് 24 നും ഇടയിൽ സാധുതയുള്ള ടിക്കറ്റുകൾ ഉള്ളവരുമായ യാത്രക്കാര്‍ക്ക് വേണ്ടി വ്യാഴാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ ആണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ഈ കാലാവധിക്കിടയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാനടിക്കറ്റുകളില്‍ പേരുമാറ്റം സാധ്യമാക്കുന്ന നീക്കവുമായി എയര്‍ ഇന്ത്യ. ലോക്ഡൗൺ മൂലം യാത്ര മുടങ്ങുകയും മാർച്ച് 15 നും ഓഗസ്റ്റ് 24 നും ഇടയിൽ സാധുതയുള്ള ടിക്കറ്റുകൾ ഉള്ളവരുമായ യാത്രക്കാര്‍ക്ക് വേണ്ടി വ്യാഴാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ ആണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ഈ കാലാവധിക്കിടയില്‍ എടുത്ത വിമാനടിക്കറ്റുകള്‍ മറ്റൊരാളുടെ പേരിലേക്ക് കൈമാറ്റം ചെയ്യാം.

ഇന്ത്യയിൽ‌ നൽ‌കുന്ന ആഭ്യന്തര യാത്രാ ടിക്കറ്റുകൾ‌ക്ക് മാത്രമേ പേരു മാറ്റം അനുവദിക്കൂ. മാത്രമല്ല, എയർ ഇന്ത്യ സിറ്റി ബുക്കിംഗ് ഓഫീസുകൾ വഴി മാത്രമേ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ എന്നും കമ്പനി അറിയിച്ചു. നിലവിൽ മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, കൊൽക്കത്ത, ചെന്നൈ എന്നീ ആറ് മെട്രോ നഗരങ്ങളിൽ മാത്രമേ പേരു മാറ്റം സാധ്യമാകൂ എന്നും സര്‍ക്കുലറില്‍ പറയുന്നു.

ADVERTISEMENT

ഈ കാലയളവിൽ എടുത്ത ടിക്കറ്റ് 2020 ഓഗസ്റ്റ് 24 വരെയുള്ള യാത്രയ്ക്കായി പേര് മാറ്റുമ്പോൾ മറ്റ് നിരക്കുകളൊന്നു ഈടാക്കുന്നതല്ല. എന്നാൽ 2020 ഓഗസ്റ്റ് 24 ന് ശേഷമുള്ള യാത്രയ്ക്കായി ടിക്കറ്റ് മാറുമ്പോൾ പണം കുറവാണെങ്കിൽ അത് റീഫണ്ട് ചെയ്യില്ല. ഒരേ റൂട്ടിൽ ഒരേ ബുക്കിംഗ് കോഡിൽ നിരക്ക് കൂടുതലാണെങ്കിൽ നിരക്ക് വ്യത്യാസം ഒഴിവാക്കപ്പെടും. ടിക്കറ്റ് മറ്റു ബുക്കിങ് കോഡുകളിൽ (റൂട്ടുകളിൽ) മാറ്റാൻ സൗകര്യമുണ്ട്. ആ സാഹചര്യത്തിൽ ബാധകമായ നിരക്ക് വ്യത്യാസം ഈടാക്കുമെന്നും (താഴ്ന്നതോ സമാനമോ ആയ ബുക്കിംഗ് കോഡ് ഒഴികെ) എയർ ഇന്ത്യ അറിയിക്കുന്നു. 

ഇവ ജൂൺ 17 ന്‌ നല്‍കിയ ഇളവുകള്‍ക്ക് പുറമേയാണെന്നും കമ്പനി അറിയിച്ചു. അധിക ചാർ‌ജുകളില്ലാതെ യാത്രാ തീയതി സൗജന്യമായി‌ മാറ്റാമെന്ന് മുന്‍പേ കമ്പനി അറിയിച്ചിരുന്നു. നിലവിലുള്ള ടിക്കറ്റിന്‍റെ മൂല്യം മാറാതെ തന്നെ, യാത്രക്കാരൻ നാമനിർദ്ദേശം ചെയ്ത ഒരു പുതിയ ആളിന് ടിക്കറ്റ് റീ ഇഷ്യൂ ചെയ്യാൻ അനുവദിക്കും. രാജ്യത്ത് ആദ്യമായാണ് എയർലൈൻ കമ്പനി ടിക്കറ്റ് കൈമാറ്റം ചെയ്യാനായി യാത്രാക്കാരെ അനുവദിക്കുന്നത്.

ADVERTISEMENT

നിലവിലുള്ള ടിക്കറ്റിന്‍റെ മൂല്യം ഉപയോഗിച്ച് പുതിയ ടിക്കറ്റ് വില ക്രമീകരിക്കാൻ യാത്രക്കാരെ അനുവദിക്കുമെന്ന് എയർലൈൻസ് പറഞ്ഞിരുന്നു. അതായത്, യാത്രാ സ്ഥാനങ്ങള്‍ മാറ്റുന്നവര്‍ നിലവിലുള്ള ടിക്കറ്റ് നിരക്കനുസരിച്ച് അധികം വരുന്ന തുക നൽകണം.

കൂടുതൽ വിവരങ്ങൾക്ക് എയർഇന്ത്യയുടെ സർക്കുലർ വായിക്കാം