അതിശയിപ്പിക്കും ഹൂബ്ലിയിലെ ഇൗ റെയിൽവേ മ്യൂസിയം
സഞ്ചാരികളെ അതിശയിപ്പിച്ച് ദക്ഷിണ കർണാടകയിലെ ആദ്യ റെയിൽവേ മ്യൂസിയം.ഹൂബ്ലിയിൽ സജ്ജീകരിച്ചിരിക്കുന്ന ഇൗ മ്യൂസിയം രാജ്യത്തെ റെയിൽവേ ശൃഘലയുടെ പാരമ്പര്യവും പൈതൃകവും കോർത്തിണക്കിയതാണ്. ഒാഗസ്റ്റ് 5 മുതൽ സന്ദർശകർക്കായി തുറക്കും. മൈസൂരു റെയിൽ മ്യൂസിയം കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണ് ഹൂബ്ലിയിൽ

സഞ്ചാരികളെ അതിശയിപ്പിച്ച് ദക്ഷിണ കർണാടകയിലെ ആദ്യ റെയിൽവേ മ്യൂസിയം.ഹൂബ്ലിയിൽ സജ്ജീകരിച്ചിരിക്കുന്ന ഇൗ മ്യൂസിയം രാജ്യത്തെ റെയിൽവേ ശൃംഘലയുടെ പാരമ്പര്യവും പൈതൃകവും കോർത്തിണക്കിയതാണ്. ഒാഗസ്റ്റ് 5 മുതൽ സന്ദർശകർക്കായി തുറക്കും. മൈസൂരു റെയിൽ മ്യൂസിയം കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണ് ഹൂബ്ലിയിൽ സജ്ജീകരിച്ചിരിക്കുന്ന ഇൗ മ്യൂസിയത്തിന്. 2020 ജൂലൈ 31-നാണ് മ്യൂസിയം കമ്മീഷൻ ചെയ്തതെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു.സെന്‍ട്രല്‍ റെയില്‍വേ ആശുപത്രിക്ക് എതിര്‍ വശത്തുള്ള ഗഡഗ് റോഡിലെ ഹൂബ്ലി റെയില്‍വേ സ്‌റ്റേഷന്‍ രണ്ടാം കവാടത്തിനരികിലാണ് മ്യൂസിയം സജ്ജീകരിച്ചിട്ടുള്ളത്.
മ്യൂസിയത്തിൽ റെയിൽവേയുടെ പൈതൃകവും വർഷങ്ങളായി റെയിൽവേയുടെ വികസനവും ചിത്രീകരിക്കുന്ന പ്രദർശനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.മ്യൂസിയത്തിൽ മൂന്ന് വിഭാഗങ്ങളുണ്ട്, മലപ്രഭ, ഘടപ്രഭ എന്നീ രണ്ട് കോട്ടേജുകളും കഫറ്റേരീയ,ടിക്കറ്റ് പ്രിന്റിങ് യന്ത്രം, മാതൃക തീവണ്ടി,തിയേറ്റർ കോച്ച്, കുട്ടികള്‍ക്കുള്ള ആക്ടിവിറ്റി റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും റെയില്‍വേയുടെ പൈതൃകത്തെക്കുറിച്ച് അറിയാനായി ഇവിടേക്കു പോകാം.
ഇന്നു മുതൽ അഞ്ച് ദിവസത്തേക്ക് സന്ദർശകർക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും.വൈകിട്ട് 4 മുതൽ 7മണി വരെയാണ് പ്രവേശനം അനുവദിക്കുന്നത്.ആഗസ്റ്റ് 11 മുതല്‍ സാധാരണ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഏഴുവരെ മ്യൂസിയം പ്രവര്‍ത്തിക്കും. ആഴ്ചയിലെ അവസാന ദിവസങ്ങളിലും ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടുമണി വരെയും പ്രവര്‍ത്തിക്കും. എല്ലാ തിങ്കളാഴ്ചകളിലും അവധിയായിരിക്കും.
അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ട.12 വയസിന് മുകളിലുള്ളവര്‍ക്ക് 20 രൂപയും അഞ്ചു മുതല്‍ 12 വയസുവരെയുള്ളവര്‍ക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്.