സ്ത്രീകളുടെ യാത്രാ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ‘സൃഷ്ടി’
ആകാശം കണ്ടുള്ള രാത്രികൾ, മലകൾ കയറിയുള്ള യാത്രകൾ, ആഘോഷങ്ങൾ മാത്രം നിറഞ്ഞ കുറേ നല്ല നേരങ്ങൾ... ഇതുപോലുള്ള ഒട്ടേറെ സ്വപ്നങ്ങൾ ചേർത്തു യാത്ര നടത്തുകയാണു സ്ത്രീകളൊരുമിച്ച്. അഞ്ചോ ആറോ വർഷങ്ങൾ മാത്രം മുൻപാണു ലേഡീസ് ഒൺലി ട്രിപ്പുകൾ കേരളത്തിൽ വ്യാപകമായി തുടങ്ങിയത്. ജീവിതത്തിൽ സ്ത്രീകൾ തനിച്ചു പോകണമെന്ന്

ആകാശം കണ്ടുള്ള രാത്രികൾ, മലകൾ കയറിയുള്ള യാത്രകൾ, ആഘോഷങ്ങൾ മാത്രം നിറഞ്ഞ കുറേ നല്ല നേരങ്ങൾ... ഇതുപോലുള്ള ഒട്ടേറെ സ്വപ്നങ്ങൾ ചേർത്തു യാത്ര നടത്തുകയാണു സ്ത്രീകളൊരുമിച്ച്. അഞ്ചോ ആറോ വർഷങ്ങൾ മാത്രം മുൻപാണു ലേഡീസ് ഒൺലി ട്രിപ്പുകൾ കേരളത്തിൽ വ്യാപകമായി തുടങ്ങിയത്. ജീവിതത്തിൽ സ്ത്രീകൾ തനിച്ചു പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകൾ ലക്ഷ്യമിട്ടാണു പ്രവർത്തനം.
യാത്രയ്ക്ക് എത്തുന്നവർ പ്രായഭേദമില്ലാതെ
വിദ്യാർഥിനികൾ മുതൽ പ്രായമായവർ വരെ ഇത്തരത്തിൽ ലേഡീസ് ഒൺലി ട്രിപ്പുകൾ ഇഷ്ടപ്പെട്ടു യാത്രാസംഘത്തിൽ എത്താറുണ്ടെന്നു സ്ത്രീകൾക്കു വേണ്ടിയുള്ള ‘സൃഷ്ടി’ എന്ന യാത്രാ ഗ്രൂപ്പിനു തുടക്കമിട്ട ഗീതു മോഹൻദാസ് പറയുന്നു. വിദ്യാർഥിനികൾ, ജോലി ചെയ്യുന്നവർ, വിരമിച്ചവർ, വീട്ടമ്മമാർ എന്നിങ്ങനെ എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട സ്ത്രീകൾ യാത്രയ്ക്കായി മുൻപോട്ടു വരാറുണ്ട്.
യാത്ര ആരംഭിച്ചാൽ എല്ലാവരും ചെറുപ്പക്കാരായി മാറും. ‘ബുക്കിങ് ആരംഭിക്കുന്ന സമയത്ത് അന്വേഷണങ്ങൾക്കായി എത്തുന്ന ഫോൺകോളുകളിലേറെയും പ്രായപരിധിയുണ്ടോ എന്നതാണ്. യാത്ര നടത്തിയവർ മറ്റുള്ളവരുമായി അനുഭവങ്ങൾ പങ്കിടുമ്പോഴാണു കൂടുതൽ പേരുമെത്തുന്നത്,’ ഗീതു പറയുന്നു.
താൽപര്യം സീസണൽ യാത്ര
ഓരോ സീസണിലും യോജിക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കാണു കൂടുതൽ പേർക്കും താൽപര്യം. ചൂടുകാലമായതിനാൽ നിലവിൽ തണുപ്പു കൂടുതലുള്ള സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുന്നതിനാണു കൂടുതൽ പേരും തയാറാകുന്നത്. ലേഡീസ് ഒൺലി ട്രിപ്പുകൾ തുടക്കകാലത്തു കേരളത്തിനകത്തു മാത്രമായിരുന്നെങ്കിൽ ഇപ്പോൾ യാത്ര നടത്തുന്ന സ്ഥലങ്ങൾ വിദേശരാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
സുരക്ഷയ്ക്കു മുൻഗണന
സുരക്ഷ ഉറപ്പു വരുത്തിയതിനു ശേഷമാണു ലേഡീസ് ഒൺലി ട്രിപ്പുകൾ നടത്തുന്നത്. താമസ സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി സ്ത്രീകളുമായുള്ള യാത്രയ്ക്കു മുൻപു സംഘാടകർ ട്രയൽ യാത്ര നടത്തും. സുരക്ഷ ഉറപ്പാക്കുകയാണ് ട്രയൽ യാത്രയുടെ ലക്ഷ്യം. അതിനു ശേഷമാണു സംഘമായുള്ള യാത്രകൾ.
English Summary: Srishti is the women-only budget travel initiative