അവർ സ്വർണനൂലുകളിൽ സാരി നെയ്യുന്നു: മലയാളികൾ വാങ്ങുന്നു
സ്വർണം ചേർത്തുണ്ടാക്കുന്ന കസവു നൂലിലാണ് കാഞ്ചീപുരം പട്ടുസാരി നെയ്യുന്നതെന്നു കേട്ടിട്ടുണ്ട്. കാഞ്ചീപുരം പട്ടണിഞ്ഞ് ഭൂലോക സുന്ദരികളായി മാറിയ മങ്കമാർ വില്ലാളിവീരന്മാരായ രാജകുമാരന്മാരുടെ മനംകവർന്നുവെന്നാണ് തമിഴ് പുരാണങ്ങൾ പറയുന്നത്. കഥയിലെ രാജകുമാരിയെ പോലെ സൗന്ദര്യ റാണിയാവാൻ കാഞ്ചീപുരത്തു സാരി
സ്വർണം ചേർത്തുണ്ടാക്കുന്ന കസവു നൂലിലാണ് കാഞ്ചീപുരം പട്ടുസാരി നെയ്യുന്നതെന്നു കേട്ടിട്ടുണ്ട്. കാഞ്ചീപുരം പട്ടണിഞ്ഞ് ഭൂലോക സുന്ദരികളായി മാറിയ മങ്കമാർ വില്ലാളിവീരന്മാരായ രാജകുമാരന്മാരുടെ മനംകവർന്നുവെന്നാണ് തമിഴ് പുരാണങ്ങൾ പറയുന്നത്. കഥയിലെ രാജകുമാരിയെ പോലെ സൗന്ദര്യ റാണിയാവാൻ കാഞ്ചീപുരത്തു സാരി
സ്വർണം ചേർത്തുണ്ടാക്കുന്ന കസവു നൂലിലാണ് കാഞ്ചീപുരം പട്ടുസാരി നെയ്യുന്നതെന്നു കേട്ടിട്ടുണ്ട്. കാഞ്ചീപുരം പട്ടണിഞ്ഞ് ഭൂലോക സുന്ദരികളായി മാറിയ മങ്കമാർ വില്ലാളിവീരന്മാരായ രാജകുമാരന്മാരുടെ മനംകവർന്നുവെന്നാണ് തമിഴ് പുരാണങ്ങൾ പറയുന്നത്. കഥയിലെ രാജകുമാരിയെ പോലെ സൗന്ദര്യ റാണിയാവാൻ കാഞ്ചീപുരത്തു സാരി
സ്വർണം ചേർത്തുണ്ടാക്കുന്ന കസവു നൂലിലാണ് കാഞ്ചീപുരം പട്ടുസാരി നെയ്യുന്നതെന്നു കേട്ടിട്ടുണ്ട്. കാഞ്ചീപുരം പട്ടണിഞ്ഞ് ഭൂലോക സുന്ദരികളായി മാറിയ മങ്കമാർ വില്ലാളിവീരന്മാരായ രാജകുമാരന്മാരുടെ മനംകവർന്നുവെന്നാണ് തമിഴ് പുരാണങ്ങൾ പറയുന്നത്. കഥയിലെ രാജകുമാരിയെ പോലെ സൗന്ദര്യ റാണിയാവാൻ കാഞ്ചീപുരത്തു സാരി വാങ്ങാനെത്തിയ ഒരു മലയാളി കുടുംബത്തെ ശിങ്കാരത്തിന് പരിചയമുണ്ട്. പക്ഷേ ആയിരത്തിന്റെ അഞ്ചു കെട്ട് നോട്ടുകൾ സമ്മാനിച്ച് പട്ടു സാരി വാങ്ങിക്കൊണ്ടു പോയ ‘മലയാളത്തുക്കാരന്റെ’ പേര് ശിങ്കാരം മറന്നു പോയി. ‘എംജിയാറെ മാതിരി അഴകായി’ പുഞ്ചിരി തൂകിയ ആ വലിയ മനുഷ്യനെ എവിടെ വച്ചു കണ്ടാലും തിരിച്ചറിയുമെന്നാണ് ശിങ്കാരം പറഞ്ഞത്. കൈത്തറിയിൽ പട്ടു നെയ്യുന്ന സ്ഥലം തിരഞ്ഞ് കാഞ്ചീപുരം മുഴുവൻ നടന്നു വലഞ്ഞ് ഒടുവിൽ കണ്ടെത്തിയ നെയ്ത്തുകാരനാണ് ശിങ്കാരം. പുള്ളൈയാർ പാളയത്തു തെരുവിനോടു ചേർന്നുള്ള രണ്ടു മുറി വീടിന്റെ പൂമുഖത്ത് പട്ടുസാരിയുടെ മിനുക്കു പണിയിലായിരുന്നു അദ്ദേഹം.
പൂമുഖത്തിനു നടുവിലാണ് തറി. അതിനു താഴെ നിലത്തു ചമ്രം പടിഞ്ഞിരുന്ന് ശിങ്കാരത്തിന്റെ ഭാര്യ ഗീത പല നിറത്തിലുള്ള നൂലുകൾ കോർത്തു. തറിയുടെ ഒരറ്റത്തു നിന്ന് ശിങ്കാരം ചരടു വലിച്ചു. കട കടാ ശബ്ദത്തോടെ നൂലിഴകൾ ചേർന്നു തുടങ്ങി. ഇതുപോലെ രണ്ടു പേർ പത്തു ദിവസം രാപകലില്ലാതെ കഷ്ടപ്പെടണം ഒരു പട്ടുസാരിയുടെ നെയ്ത്ത് പൂർത്തിയാക്കാൻ. കണ്ണൊന്നു തെറ്റിയാൽ, ശ്രദ്ധയൽപ്പം പാളിയാൽ ഇഴ പൊട്ടും സാരി നാശമാകും. ചുരുക്കി പറഞ്ഞാൽ നെയ്ത്തുകാരന്റെ ഇമ വെട്ടാതെയുള്ള കരുതലും കരവിരുതുമാണ് കാഞ്ചീപുരം സാരിയുടെ വർണപ്പകിട്ട്.
തങ്കനൂലിൽ കൈത്തറി നെയ്തിരുന്നതു കാഞ്ചീപുരത്തിന്റെ പഴയകാല പ്രതാപമാണ്. കൃഷ്ണദേവരായരുടെ ഭരണകാലത്ത് കൊട്ടാരവാസികളും ഭൂസ്വാമികളും സ്വർണത്തിൽ വെള്ളി നേർപ്പിച്ചുരുക്കി ഉണ്ടാക്കിയ പട്ടു ചേലകളാണ് ധരിച്ചിരുന്നത്. അക്കാലത്തെ നെയ്ത്തുകാരുടെ വൈദഗ്ധ്യത്തിൽ സിംഹവും മയിലും രഥവും സൂര്യന്ദ്രന്മാരുമൊക്കെ ചിത്രപ്പണികളായി സാരികളിൽ അവതരിച്ചു. പുതുപുത്തൻ ഡിസൈനോടു കൂടിയ പട്ടു സാരി ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ ഒട്ടേറെ ഉണ്ടെങ്കിലും ഇപ്പോൾ കാഞ്ചീപുരത്ത് പത്തോ പന്ത്രണ്ടോ വീടുകളിൽ മാത്രമേ പരമ്പരാഗത രീതിയിൽ പട്ടു നെയ്യുന്നുള്ളൂ. ‘‘അഞ്ചു വർഷത്തുക്കുള്ളെ ഇപ്പോ ഇരിക്കിറതും ഇല്ലാതായിടും. നാങ്കളെല്ലാം പഠിപ്പില്ലാതവർ. വേറെ വേലയും തെരിയാത്. പശങ്ക പഠിച്ച് നല്ല വേല വാങ്കി നിമ്മതിയാ വാഴട്ടും.’’ ഫാഷന്റെ ആഗോള തലസ്ഥാനമായ മിലനിലെ കലാകാരന്മാർക്കു പോലും ജ്ഞാനമില്ലാത്ത പട്ടു നെയ്ത്തിന്റെ രഹസ്യങ്ങൾ ഹൃദിസ്ഥമാക്കിയിട്ടുള്ള ശിങ്കാരവും വിശ്വാസമർപ്പിക്കുന്നത് മകൻ പഠിച്ചു വലുതായി കിട്ടാനിരിക്കുന്ന ഉദ്യോഗത്തിലാണ്.
സാരി മാഹാത്മ്യം കേട്ടറിഞ്ഞാണ് കാഞ്ചീപുരത്തേക്കു പുറപ്പെട്ടത്. പക്ഷേ അതിലേറെയും പഴങ്കഥകളാണെന്ന് അവിടെ ചെന്നിറങ്ങിയപ്പോൾ ബോധ്യപ്പെട്ടു. കാഞ്ചീപുരം പട്ടണ പരിധിക്കുള്ളിൽ താമസിക്കുന്ന നെയ്ത്തു വേലക്കാരായ ദേവാംഗ, ശാലിഗ സമുദായക്കാരിൽ പത്തോ പന്ത്രണ്ടോ കുടുംബങ്ങൾ മാത്രമേ ഇപ്പോൾ കുലത്തൊഴിൽ ചെയ്യുന്നുള്ളൂ.
ബാക്കിയുള്ളത് സാരി വ്യാപാര ശാലകളാണ്. ‘‘സൂറത്തിൽ നിന്നും കർണാടകയിൽ നിന്നും പട്ടുനൂൽ വരുന്നുണ്ട്. 57 ശതമാനം വെള്ളിയും .5 ശതമാനം സ്വർണവും ചേർത്തുള്ള കസവാണ് മുന്താണിക്കും ബോർഡറിനും ഉപയോഗിക്കുന്നത്. ഡിസൈൻ അനുസരിച്ച് വില വ്യത്യാസപ്പെടും. ’’ കാഞ്ചീപുരം സാരി വിൽക്കുന്ന കടയിലെ സെയിൽസ്മാൻ ശരവണൻ പറഞ്ഞു. കല്യാണ പെണ്ണിന് പട്ടു സാരി വാങ്ങാനാണ് മലയാളികൾ കാഞ്ചീപുരത്തു വരുന്നത്. എന്നാൽ പർച്ചേസ് കഴിഞ്ഞ് മടങ്ങുമ്പോൾ സംഘത്തിലെ എല്ലാവരുടേയും കയ്യിൽ ഓരോ സാരിയുണ്ടാകുമെന്നാണ് ശരവണന്റെ അനുഭവം.
ഉലകളന്ത പെരുമാൾ
കാഞ്ചീപുരത്തിന്റെ പ്രശസ്തി സാരിയിലാണെങ്കിലും ആ നാടിന്റെ പെരുമ ക്ഷേത്രങ്ങളിലാണ്. വിഷ്ണുവിന്റെ വിഗ്രഹം പൂജിച്ച് ആരാധിക്കുന്ന പ്രസിദ്ധമായ 108 ക്ഷേത്രങ്ങളിൽ പതിനാലെണ്ണം കാഞ്ചീപുരത്താണെന്ന് ക്ഷേത്രപുരാണം. ‘സിറ്റി ഓഫ് തൗസൻഡ് ടെംപിൾസ്’ എന്നാണ് പാശ്ചാത്യർ കാഞ്ചീപുരത്തിനു നൽകിയിട്ടുള്ള വിശേഷണം. കാഞ്ചീപുരത്തു ശിൽപ്പങ്ങൾ കൊണ്ടു പൂങ്കാവനം തീർത്തത് പല്ലവ രാജാക്കന്മാരാണ്. പട്ടുസാരിയിലെ കാഞ്ചീപുരം പെരുമയ്ക്ക് പല്ലവന്മാരോളം പഴക്കമുണ്ടെന്നു ചുരുക്കം. അക്കാലത്ത് കാഞ്ചിയാവതി, കേഞ്ചിവരം എന്നീ പേരുകളിലും കാഞ്ചീപുരം അറിയപ്പെട്ടിരുന്നു. കൊട്ടാരത്തോളം വലുപ്പവും ഭീമാകാരമുള്ള ദേവശിൽപ്പങ്ങളുമാണ് പല്ലവ ക്ഷേത്രങ്ങളുടെ പ്രത്യേകത.
മഹാവിഷ്ണുവിന്റെ അവതാരങ്ങളെ പൂജിച്ചിരുന്ന പല്ലവ രാജാക്കന്മാരുടെ ആരാധനാ മൂർത്തികളിലൊരു രൂപമാണു വാമനൻ. മൂന്നടി കൊണ്ടു പാരിടം മുഴുവൻ അളന്ന ദേവനെ അവർ ‘ഉലകളന്ത പെരുമാൾ’ എന്നു വിളിച്ചു. കാഞ്ചീപുരം ബസ് സ്റ്റാൻഡിൽ നിന്ന് അമ്മൻകോവിൽ സ്ട്രീറ്റിലൂടെ യാത്ര ചെയ്യുമ്പോൾ വഴിയരികിൽ കാണുന്ന ‘നീഗതീർഥ കുള’ത്തിന്റെ കിഴക്കു ഭാഗത്താണ് ഉലകളന്ത പെരുമാളുടെ ക്ഷേത്രം. രണ്ടാൾ പൊക്കമുള്ള ചുറ്റുമതിലും പ്രദക്ഷിണ വീഥിയും കരിങ്കൽ ചുമരുകളോടുകൂടിയ ശ്രീകോവിലും ഉൾപ്പെടുന്നതാണ് ക്ഷേത്രം. ഉലകളന്ത പെരുമാളുടെ ക്ഷേത്രത്തിനു രാജഗോപുരങ്ങൾ മൂന്നെണ്ണമുണ്ട്. കാലുയർത്തി നിൽക്കുന്ന മഹാവിഷ്ണുവിന്റെ ശിൽപ്പത്തിന്റെ ഉയരം മുപ്പത്തഞ്ച് അടി. തമിഴ്നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലെയും പോലെ ആരതി ഉഴിയാനും പ്രസാദം വാങ്ങാനുമായി ഗോപുരവാതിൽ തൊട്ടു തിരുനട വരെ എന്നും ജനം തിക്കിത്തിരക്കുന്നു.