ഇന്ത്യൻ റെയിൽവേയുടെ വാരാണസി, അയോധ്യ യാത്ര; 28,755 രൂപയുടെ പാക്കേജ്
കൊച്ചിയിൽനിന്ന് വാരാണസിയിലേക്ക് എയർ ടൂർ പ്ലാൻ ചെയ്ത് ഇന്ത്യൻ റെയിൽവേ. വാരാണസി, അയോധ്യ, പ്രയാഗ് എന്നിവ ഉൾക്കൊള്ളുന്നതാണ് ടൂർ പാക്കേജ്. അയോധ്യ ദർശനത്തോടുകൂടിയ ആഭ്യന്തര എയർ പാക്കേജിൽ നാല് രാത്രി/അഞ്ച് ദിവസവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 2 ന് ആരംഭിക്കുന്ന ടൂർ പാക്കേജിന് 28,755 രൂപയാണ്

കൊച്ചിയിൽനിന്ന് വാരാണസിയിലേക്ക് എയർ ടൂർ പ്ലാൻ ചെയ്ത് ഇന്ത്യൻ റെയിൽവേ. വാരാണസി, അയോധ്യ, പ്രയാഗ് എന്നിവ ഉൾക്കൊള്ളുന്നതാണ് ടൂർ പാക്കേജ്. അയോധ്യ ദർശനത്തോടുകൂടിയ ആഭ്യന്തര എയർ പാക്കേജിൽ നാല് രാത്രി/അഞ്ച് ദിവസവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 2 ന് ആരംഭിക്കുന്ന ടൂർ പാക്കേജിന് 28,755 രൂപയാണ് നിരക്ക്.
കൊച്ചി-വാരാണസി
ആദ്യ ദിവസത്തെ യാത്ര ആരംഭിക്കുന്നത് കൊച്ചിയിൽ നിന്ന് വാരാണസിലേക്കാണ്. ഉച്ചയ്ക്ക് ഹോട്ടലിൽ ചെക്ക് ചെയ്യുക. വൈകുന്നേരം ഗംഗാ ആരതിയിൽ പങ്കെടുത്ത് വാരാണസിയിൽ രാത്രി താമസിക്കാം. രണ്ടാം ദിവസം: വാരാണസി സിറ്റി ടൂർ നടത്താം. പ്രഭാതഭക്ഷണത്തിന് ശേഷം, കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കും അന്നപൂർണ ക്ഷേത്രത്തിലേക്കും പോകാം. ഉച്ചഭക്ഷണത്തിന് ശേഷം സാരനാഥ് സന്ദർശിച്ച് വാരാണസിയിൽ ഒരു രാത്രി കൂടി താമസിക്കാം. അടുത്ത ദിവസം അലഹബാദിലേക്ക് പുറപ്പെടും. രാവിലെ ഹോട്ടലിൽ എത്തിച്ചേരുന്ന യാത്രികർക്ക് അലഹബാദ് കോട്ട, പടൽപുരി ക്ഷേത്രം എന്നിവ ഉൾപ്പെടുന്നു അലഹബാദ് ടൂറിന്റെ ഭാഗമാകാം. അന്നേ ദിവസം അലഹബാദിൽ തന്നെയാണ് താമസം.
ദിവസം 4: അലഹബാദ്-അയോധ്യ- വാരാണസി
അടുത്ത ദിവസം രാവിലെ അയോധ്യയിലേക്ക് പുറപ്പെട്ട് അയോധ്യ, രാമജന്മഭൂമി, ലക്ഷ്മൺ ഘട്ട്, കലാ രാമക്ഷേത്രം, കനക് ഭവൻ ക്ഷേത്രം എന്നിവയുൾപ്പെടെയുള്ള പ്രധാന ആകർഷണങ്ങൾ സന്ദർശിക്കാം. നാലാം ദിവസത്തെ യാത്ര അവസാനിപ്പിക്കുന്നത് തിരികെ വാരാണസിയിൽ തന്നെയാണ്. അഞ്ചാം ദിവസം പ്രഭാതഭക്ഷണത്തിനു ശേഷം വാരാണസിയിലെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് തിരികെ കൊച്ചിയിലേക്ക്.
ടൂർ പാക്കേജ് അറിയാം
ഇൻഡിഗോ എയർലൈൻസ് ഇക്കണോമി ക്ലാസ്സിലായിരിക്കും കൊച്ചിയിൽ നിന്ന് വാരാണസിയിലേക്കുള്ള യാത്ര. വാരാണസിയിലെ മൂന്ന് രാത്രി ഹോട്ടൽ താമസവും പ്രഭാതഭക്ഷണവും അത്താഴവും അലഹബാദിലെ ഒരു രാത്രിയിലെ താമസവും പ്രഭാതഭക്ഷണവും അത്താഴവും ഈ പാക്കേജിൽ ഉൾപ്പെടുന്നുണ്ട്. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നതിനു ശേഷം മുന്നോട്ടുള്ള യാത്രയ്ക്കായി എസി വാഹനം, ഐആർസിടിസി എസ്കോർട്ട് സേവനങ്ങൾ, ഡ്രൈവർ അലവൻസ്, ടോൾ, പാർക്കിംഗ്, എന്നീ സേവനങ്ങൾക്ക് ബാധകമായ എല്ലാ നികുതികളും നിശ്ചിത പാക്കേജിനെ പരിധിയിൽ വരുന്നവയാണ്.
എല്ലാ പ്രവേശന ഫീസുകളും ടിക്കറ്റുകളും ബോട്ടിംഗ് ചാർജുകളും വിമാന നിരക്കിൽ എന്തെങ്കിലും വർദ്ധനവ് ഇന്ധന സർചാർജ് എന്നിവയിലെ വർദ്ധനവ്, ടെലിഫോൺ ചാർജുകൾ, ഭക്ഷണം, പാനീയങ്ങൾ എന്നിവയുൾപ്പെടെ ഏതെങ്കിലും വ്യക്തിഗത ചെലവുകൾ,ടൂർ ഗൈഡിന്റെ സേവനങ്ങൾ തുടങ്ങിയവ ഈ പാക്കേജിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
English Summary: IRCTC Announces 4 Days 5 Nights Package To Varanasi, Ayodhya & Prayagraj