കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടുകളില്‍ ഒന്നായ അഗസ്ത്യാർകൂടം യാത്രയ്ക്കുള്ള വിലക്ക് നീക്കി. ഇന്നു മുതൽ ഓൺലൈൻ ബുക്കിങ് പുനരാരംഭിച്ചു. കോവിഡും ഒമിക്രോണും പടർന്നു പിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ കർശമനമാക്കിയപ്പോഴാണ് അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടുകളില്‍ ഒന്നായ അഗസ്ത്യാർകൂടം യാത്രയ്ക്കുള്ള വിലക്ക് നീക്കി. ഇന്നു മുതൽ ഓൺലൈൻ ബുക്കിങ് പുനരാരംഭിച്ചു. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ കർശമനമാക്കിയപ്പോഴാണ് അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിനുള്ള ബുക്കിങ് താൽക്കാലികമായി നിർത്തിവച്ചത്. 

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ സാഹചര്യത്തിൽ ഫെബ്രുവരി 11 മുതൽ 26 വരെയുള്ള കാലയളവിൽ 25 പേർക്കുകൂടി ഓൺലൈൻ ബുക്കിങ് നടത്താം. യാത്രയ്ക്ക് തയാറാകുന്നവർക്ക് www.forest.kerala.gov.in എന്ന വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ serviceonline.gov.in/trekking ലോ ഇന്ന് (10-02.2022) രാവിലെ 11മണി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. സഞ്ചാരികൾ തീർച്ചയായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.

ADVERTISEMENT

പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമാണ് അഗസ്ത്യാർകൂടം.. അപൂര്‍വമായ സസ്യങ്ങളും ജീവജാലങ്ങളും ഉള്ള പ്രദേശമായതിനാല്‍ ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം കര്‍ശന നിയന്ത്രണങ്ങളോടെ ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാറുണ്ട്. വന്യമൃഗങ്ങളും അട്ടകളും വിഹരിക്കുന്ന കൊടുംവനത്തിനുള്ളിലൂടെ 27 കിലോമീറ്റർ നടന്നാണ് ഏറ്റവും മുകളിലെത്തുന്നത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാർകൂടം. ഇക്കുറി അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം.

English Summary: Agasthyarkoodam Trekking: Bookings Starts from Today