നാവിൽ കപ്പലോടുന്ന വിഭവങ്ങളും കായൽകാഴ്ച കണ്ടുള്ള യാത്രയും അടിപൊളി താമസത്തിനും തയാറാണോ? അതും കുറഞ്ഞ ചിലവിൽ. സഞ്ചാരികളെ കാത്ത് പുത്തൻ പാക്കേജുമായി കുമരകത്തെ തറവാട് ഹെറിറ്റേജ് ഹോം. കുടുംബമായും സുഹൃത്തുക്കൾ ഒരുമിച്ചും മാത്രമല്ല പെണ്ണുങ്ങൾ മാത്രമുള്ള ഗ്രൂപ്പിനും മികച്ച ഒാഫറുകളാണ് റിസോർട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാവിൽ കപ്പലോടുന്ന വിഭവങ്ങളും കായൽകാഴ്ച കണ്ടുള്ള യാത്രയും അടിപൊളി താമസത്തിനും തയാറാണോ? അതും കുറഞ്ഞ ചിലവിൽ. സഞ്ചാരികളെ കാത്ത് പുത്തൻ പാക്കേജുമായി കുമരകത്തെ തറവാട് ഹെറിറ്റേജ് ഹോം. കുടുംബമായും സുഹൃത്തുക്കൾ ഒരുമിച്ചും മാത്രമല്ല പെണ്ണുങ്ങൾ മാത്രമുള്ള ഗ്രൂപ്പിനും മികച്ച ഒാഫറുകളാണ് റിസോർട്ടിൽ ഒരുക്കിയിരിക്കുന്നത്. വനിതാദിനത്തോട് അനുബന്ധിച്ചാണ് സ്ത്രീകൾക്കായുള്ള പുതിയ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. ഇന്നു മുതൽ അടുത്ത മാസം മാർച്ച് 31 വരെ ഇൗ പാക്കേജുകൾ ബുക്ക് ചെയ്യാം. ഇത്തവണത്തെ വനിതാദിനം കുമരകത്തെ തറവാട് ഹെറിറ്റേജ് ഹോമിൽ ആഘോഷമാക്കാം.

കായലും പാടങ്ങളും നിറഞ്ഞ, ആരെയും വശീകരിക്കുന്ന കാഴ്ചകൾ കണ്ട് ആധുനിക സൗകര്യത്തിൽ താമസിക്കുവാനുള്ള റിസോർട്ടുകള്‍ നിരവധിയുണ്ട് കുമരകത്ത്. പഴമയുടെ പുതുമയുമായി സഞ്ചാരികളുടെ ഇടയിൽ അന്നും ഇന്നും പ്രശസ്തമാണ് കുമരകത്തെ തറവാട് ഹെറിറ്റേജ് റിസോർട്ട്. വേമ്പനാട്ടു കായലിന്റെ സൗന്ദര്യവും ഒട്ടും നഷ്ടമാകാത്ത കേരളത്തിന്റെ പാരമ്പര്യവും കോർത്തിണക്കിയ തറവാട് ഒറ്റനോട്ടത്തിൽ ആരെയും ആകർഷിക്കും.

ADVERTISEMENT

കുമരകത്തെത്തി അടിച്ചുപൊളിക്കാൻ തറവാട് ഹെറിറ്റേജ് ഹോമിന്റെ ഉഗ്രൻ പാക്കേജുകൾ

കുമരകത്തെ കാഴ്ചകൾ കാണാനും കായൽയാത്ര നടത്താനും അസുലഭ അവസരമാണ് തറവാട് ഹെറിറ്റേജ് ഹോം ഒരുക്കിയിരിക്കുന്നത്. ഒരാൾക്ക് 1100 രൂപാ നിരക്കില്‍ പത്തുപേരടങ്ങുന്ന ഗ്രൂപ്പിന് പുതിയ ഒാഫർ പ്രകാരം ഇപ്പോൾ 950 രൂപയാണ്.

ADVERTISEMENT

പെണ്ണുങ്ങൾ മാത്രമുള്ള ഗ്രൂപ്പാണെങ്കിൽ ഒരാൾക്ക് 800 രൂപാ മുടക്കിയാൽ മതി. വെൽക്കം ഡ്രിങ്ക്, 2 മണിക്കൂർ ശിക്കാര ബോട്ടിങ്, കേരള നോൺവെജ് മീൽസ്, സ്വിമ്മിങ് പൂൾ, സഞ്ചാരികൾക്ക് ഫ്രഷാകാനും അൽപം വിശ്രമിക്കാനുമുള്ള മുറി, വൈകുന്നേരം ചായയും സ്നാക്സും എന്നീ സൗകര്യങ്ങളാണ് തറവാട്ടിൽ ഒരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയുള്ള ഡേ പാക്കേജാണിത്. ഇതേ നിരക്കിൽ ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 8.30 വരെയുള്ള മറ്റൊരു പാക്കേജുമുണ്ട്.

രാത്രി താമസിക്കാം‍‍

ADVERTISEMENT

ശിക്കാര ബോട്ടിലേറി നിലവിന്റെ കാഴ്ച കണ്ട് നക്ഷത്രങ്ങളോട് കഥപറഞ്ഞ് രാത്രി താമസം തറവാട്ടിൽ ആഘോഷമാക്കാം. രാത്രി ചെലവിടാനായി നൈറ്റ് സ്റ്റേ പാക്കേജും ഒരുക്കിയിട്ടുണ്ട്. ഒരാൾക്ക് 1800 രൂപ നിരക്കിൽ പത്തുപേരടങ്ങുന്ന നൈറ്റ് പാക്കേജില്‍ പുതിയ ഒാഫർ അനുസരിച്ച് ഒരാൾക്ക് 1600 രൂപമാത്രമാണ്. പെണ്ണുങ്ങൾ മാത്രമുള്ള ഗ്രൂപ്പിന് 1500 രൂപയുമാണ്. ഉച്ചയ്ക്ക് 2 മണിയ്ക്ക് ചെക്ക് ഇൻ ചെയ്താൽ അടുത്ത ദിവസം രാവിലെ 11.00ന് ചെക്ക് ഒൗട്ട് ചെയ്യാം.  വെൽക്കം ഡ്രിങ്ക്, 2 മണിക്കൂർ ശിക്കാര ബോട്ട് യാത്ര, നോൺവെ‍ജ് ഡിന്നർ, രാവിലത്തെ ഭക്ഷണം, ചായയും സ്നാക്സും കൂടാതെ മൂന്നുപേർക്ക് താമസിക്കാവുന്ന മുറിയും ഇൗ പാക്കേജിൽ ഉൾപ്പെടും. ഒരു മണിക്കൂർ സ്വിമ്മിങ് പൂളും ഉപയോഗിക്കാം.

കുറഞ്ഞ നിരക്കിൽ കുട്ടനാടിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാം എന്നതുതന്നെയാണ് കുമരകം തറവാട് ഹെറിറ്റേജ് ഹോം അതിഥികൾക്ക് മുമ്പിൽ വയ്ക്കുന്ന വലിയ വാഗ്‌ദാനം.

ബുക്കിങ്ങിന്– 9446503632, 9447152447, 04812525230

tharavaduhome@gmail.com

English Summary: Tharavadu Kumarakom Heritage Home offers Special Tour packages