ADVERTISEMENT

കൊച്ചി നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞു ഇടപ്പളളിയിൽ സ്ഥിതി ചെയ്യുന്ന മാധവൻ നായർ ഫൗണ്ടേഷന്റെ വിശാലമായ കെട്ടിട സമുച്ചയത്തിലാണ് കേരള ചരിത്ര മ്യൂസിയം. ഇനി കേരള മ്യൂസിയത്തിലെ കലാശേഖരം ഓൺലൈനിലും ആസ്വദിക്കാം. കേരള മ്യൂസിയം കലാപ്രേമികൾക്കിടയിൽ വ്യത്യസ്താനുഭവം നൽകുന്ന കലാസങ്കേതമാണ്. ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചർ ഫൗണ്ടേഷനുമായുള്ള പങ്കാളിത്തത്തിലൂടെ കേരള മ്യൂസിയത്തിന്റെ ആർട്ട് ശേഖരം ലോകത്തെവിടെ നിന്നും ഇനി ആസ്വദിക്കാം. 

ഈ മഹാമാരിക്കാലത്ത് മ്യൂസിയത്തിലെത്തി കലാപ്രദർശനം കാണാൻ സാധിക്കാത്തവർക്കും ലോകത്തിന്റെ ഏത് കോണിലിരുന്നും കണ്ടാസ്വദിക്കാനുള്ള അവസരമാണ് കേരള മ്യൂസിയത്തിലെ മാധവൻ നായർ ഫൗണ്ടേഷൻ ഒരുക്കിയിരിക്കുന്നത്. കലാ ശേഖരത്തിലെ വ്യാപ്തി ലോകം മുഴുവനും അറിയുന്നതിനും എല്ലാവർക്കും ഒരുപോലെ ആസ്വദിക്കുന്നതിനുമായി ഇംഗ്ലീഷിലും മലയാളത്തിലുമാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചറിന്റെ വിവിധ ഭാഷകളിൽ വിവരണം നൽകുന്ന കേരളത്തിലെ ആദ്യത്തെ പ്രദർശനമാണ് ഇത്. ജിഗാപിക്സൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഏകദേശം 200 രചനകൾ ഡിജിറ്റലാക്കി പ്രദർശനം നടത്താൻ തയാറാക്കിയിട്ടുണ്ട്.

kerala-museum5

പ്രദർശനം ഡിജിലായി

kerala-museum2

മാധവൻ നായർ ഫൗണ്ടേഷന്റെ കേരള മ്യൂസിയത്തിലുള്ള ഇരുനൂറിലധികം കലാസൃഷ്ടികളും ചിത്രങ്ങളും ഗൂഗിൾ ആർട്ട് ആൻഡ് കൽച്ചറിലൂടെ കാണാവുന്നതാണ്. വെർച്വൽ പ്രദർശനം എന്ന ഈ നൂതന മാധ്യമത്തിലൂടെ പ്രശസ്ത ചിത്രകാരൻ ലാലു പ്രസാദ് ഷൊയുടെ 'പോർട്രൈറ്റ് ഓഫ് എ മാൻ, ഷിബു നടേശന്റെ 'അപ്പോകാലിപ്സ് ',രേഖ റോഡ്‌വിട്ടിയയുടെ 'ഓവർ എ പാസ്സേജ്ജ് ഓഫ് ടൈം എന്നിങ്ങനെയുള്ള രചനകളും ഓൺലൈനിലൂടെ കാണാം.

kerala-museum1

ജനുവരി 22-ന് ഡോ. ശശി തരൂർ മുഖ്യപ്രഭാഷണം നടത്തിയ വെർച്വൽ ഇവന്റിലാണ് ഓൺലൈൻ കലാപ്രദർശനത്തിന് തുടക്കം കുറിച്ചത്. സ്ഥാപകൻ കൂടിയായ ആർ. മാധവൻ നായർ ശേഖരിച്ച 200-ലധികം യഥാർത്ഥ കലാസൃഷ്ടികളുടെ ഡിജിറ്റലൈസേഷൻ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ മൂന്നു വർഷം മ്യൂസിയം അധികൃതർ പ്രയത്നിച്ചു. 

kerala-museum

ഈ ഓൺലൈൻ പ്രദർശനത്തിന്റെ മറ്റൊരു പ്രത്യേകത ശേഖരത്തിലെ കലാസൃഷ്ടികളുടെ ക്യൂറേറ്റ് ചെയ്ത കഥകൾ മലയാളത്തിലും വായിച്ചറിയാൻ സാധിക്കുമെന്നതാണ്. ഇതിനർത്ഥം ലോകമെമ്പാടുമുള്ള മലയാളികൾക്ക് മ്യൂസിയത്തിലെ മുഴുവൻ കലാ പ്രദർശനവും സൃഷ്ടികളും സ്വന്തം ഭാഷയിൽ തന്നെ ആസ്വദിക്കാനാകും. 

ഓൺലൈനിൽ പ്രദർശനം കാണുന്നവർക്കായി പത്ത് രചനകൾ പ്രത്യേകമായി തയാറാക്കിയിട്ടുണ്ട്. ഇരു പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യൻ കലാപ്രസ്ഥാനങ്ങളുടെ കഥയാണ് അവ പറയുന്നത്. രാജ്യത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലത്തിൽ ഇന്ത്യൻ കലാകാരന്മാരുടേയും, കൂട്ടായ്മകളുടെയും പ്രവർത്തനങ്ങളാണ് ഈ ഡിജിറ്റലായുള്ള അനുഭവം കാണിച്ചു തരുന്നത്. പ്രധാന ആകര്‍ഷണം രാജാരവിവർമ്മയുടെ മകൻ രാമ വർമ്മയുടെ രചനകളാണ്.

1. പ്രദർശനത്തിലെ പ്രധാന ആകര്‍ഷണങ്ങൾ

നാനാത്വവും വ്യക്ത്വവും; 1960 ലെ കൽക്കട്ട പരീക്ഷണങ്ങൾ– 1960 ൽ കലാരംഗത്ത് തനതായ ഉൗർജസ്വലത കൊണ്ടുവന്ന സൊസൈറ്റി ഒാഫ് കണ്ടബററി ആർട്ടിസ്റ്റിനെക്കുറിച്ചുള്ളതാണ് ഇൗ വെർച്വൽ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ അറിയുവാനായി 

https://artsandculture.google.com/story/QgXhcQfwa2vrIg?hl=ml  ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്യാം.

2.കേരളത്തിന്റെ തനതായ നിറങ്ങളെക്കുറിച്ചുള്ള രാമ വർമയുടെ നിരീക്ഷണങ്ങളും പിതാവയ രാജാ രവിവർമയുടെ രചനങ്ങളുമാണ് മറ്റൊരു ആകര്‍ഷണം. കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ സന്ദർശിക്കാം. https://artsandculture.google.com/story/AgXxNjo7Xt6qKQ?hl=ml 

3. പ്രദർശനത്തിൽ പ്രകൃതിയുടെ സൗന്ദര്യം കലാകാരന്മാരെ എത്രത്തോളം ആകർഷിക്കും എന്നതിനുള്ള തെളിവാണ് പറക്കും കുതിരകൾ , ഉറക്കം തൂങ്ങുന്ന കടുവകൾ, ഭീമാകാരന്മാരായ കാക്കകൾ തുടങ്ങിയ രചനകൾ. ജന്തുക്കളെയും പക്ഷികളെയും കഥാപാത്രങ്ങളായി ചിത്രീകരിക്കുന്നു. കൂടുതൽ അറിയുവാനായി ഇൗ ലിങ്ങിൽ സന്ദർശിക്കാം. https://artsandculture.google.com/story/SQUB5vSg_RHLJg?hl=m

ലോകമെമ്പാടുമുള്ള കലാസ്വാദകരെ പ്രചോദിപ്പിക്കുവാനും അവർക്ക് സന്തോഷം പകരുവാനും അതോടൊപ്പം കലാശേഖരത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുവാനുമുള്ള അവസരമാണ് ഒാൺലൈന്‍ പ്രദർശനത്തിലൂടെ കേരള മ്യൂസിയം ഒരുക്കുന്നത്.

English Summary:Museum of History and Heritage in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com