ഒാരോ യാത്രയും പഴയകാലത്തിന്റെ ഒാര്‍മപ്പെടുത്തലുകളാണ്, മലയാളികളുടെ പ്രിയ നടി സംയുക്തയും യാത്രയുടെ ലോകത്തിലൂടെ സഞ്ചരിക്കുകയാണ്. നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമത്തിലൂടെ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. മഹത്വവും സൗന്ദര്യവും നിറഞ്ഞ ഇന്ത്യയുടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊന്നായ ഉത്തരാഖണ്ഡിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒാരോ യാത്രയും പഴയകാലത്തിന്റെ ഒാര്‍മപ്പെടുത്തലുകളാണ്, മലയാളികളുടെ പ്രിയ നടി സംയുക്തയും യാത്രയുടെ ലോകത്തിലൂടെ സഞ്ചരിക്കുകയാണ്. നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമത്തിലൂടെ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. മഹത്വവും സൗന്ദര്യവും നിറഞ്ഞ ഇന്ത്യയുടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊന്നായ ഉത്തരാഖണ്ഡിലെ കാഴ്ചകളിലാണ് താരം.

കുട്ടിക്കാലത്ത് ഇൗ മനോഹരയിടം കണ്ട ഒാർമയും സംയുക്ത പങ്കുവയ്ക്കുന്നുണ്ട്. 'സൂര്യൻ പതുക്കെ ഉദിക്കുന്നു, എനിക്ക് ഗംഗയുടെ ശബ്ദം കേൾക്കാം, ഗർവാൾ ഹിമാലയത്തിൽ നിന്നുള്ള കാറ്റ് എന്നെ തണുപ്പിക്കുന്നു. പക്ഷികൾ ചിലച്ചുകൊണ്ടിരിക്കുന്നു, നദിയുടെ തീരത്ത് നിന്നു ആ മന്ത്രികത അനുഭവിക്കാൻ കഴിയുന്നുണ്ട്. എന്റെ കുട്ടിക്കാലത്തും ഇതേപോലെ കാഴ്ച ആസ്വദിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നും സംയുക്ത പങ്കുവച്ച ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്. സംയുക്ത , ഗംഗയുടെ തീരത്ത് നിന്നുള്ള ചിത്രങ്ങളും ഋഷികേശ്-ബദ്രിനാഥ് ഹൈവേയിൽ ലക്ഷ്മൺ ജുലയിൽ നിന്ന് നീർഗഡ് വെള്ളച്ചാട്ടം ആസ്വദിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍, ഹിമാലയത്തിന്‍റെ താഴ്‌വരപ്രദേശത്ത് ഗംഗാ നദിയോട് ചേർന്ന്, പുണ്യനഗരമായ ഹരിദ്വാറിൽ നിന്നും 25 കി.മി ദൂരത്തിലാണ് ഋഷികേശ്. ഗംഗ ഉത്ഭവസ്ഥാനത്ത് നിന്നുമൊഴുകി , ഇന്ത്യയുടെ ഉത്തരമാഹാസമതലപ്രദേശത്തേക്ക് പ്രവേശിക്കുന്നത് ഋഷികേശില്‍ വച്ചാണ്. 'ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം' എന്നു വിളിക്കപ്പെടുന്ന ഋഷികേശ്. ബദരിനാഥ്, കേദാർനാഥ് , ഗംഗോത്രി, യമുനോത്രി എന്നീ പൂണ്യസ്ഥലങ്ങളിലേക്കുള്ള യാത്രയുടെ ആരംഭസ്ഥാനം കൂടിയാണ്.

ഋഷികേശിലെത്തുമ്പോൾ‍ ഉത്സാഹിയാണു ഗംഗാദേവി. ഇരുവശത്തുമുള്ള ശിവാലിക് മലനിരകളിൽ പ്രകമ്പനമുണ്ടാക്കി പതഞ്ഞൊഴുകുന്ന പച്ചപ്പളുങ്കുജലമാണ് ഋഷികേശിലെ ഗംഗയുടെ മുഖം. ഒട്ടനേകം ആശ്രമങ്ങളും സന്യാസിമാരെയും യോഗ കേന്ദ്രങ്ങളുമെല്ലാം ഋഷികേശില്‍ കാണാം. വൈകുന്നേരങ്ങളില്‍ ഗംഗയുടെ തീരത്ത് നടക്കുന്ന ഗംഗ ആരതി കാണേണ്ട കാഴ്ചയാണ്. 

ADVERTISEMENT

ക്ഷേത്രങ്ങളും ആശ്രമങ്ങളും കൂടാതെ സാഹസിക സഞ്ചാരികള്‍ക്കും ഇവിടം പ്രിയപ്പെട്ട ഇടമാണ്. പ്രൊഫഷണല്‍ ഗൈഡുമാരുടെ മേല്‍നോട്ടത്തില്‍ റിവര്‍ റാഫ്റ്റിങ്ങിനും ഇവിടെ സൗകര്യമുണ്ട്. ട്രക്കിങ്ങിനും മലകയറ്റത്തിനുമായി എത്തുന്നവരും കുറവല്ല. ഗര്‍ഹാള്‍ ഹിമാലയന്‍ റേഞ്ച്, ഭുവാനി നീര്‍ഗുഡ്, രൂപ്കുണ്ഡ്, കാവേരി പാസ്, കാളിന്ദി ഖാല്‍ ട്രക്ക്, കാങ്കുല്‍ ഖാല്‍ ട്രക്ക്, ദേവി നാഷണല്‍ പാര്‍ക്ക് എന്നിങ്ങനെ നിരവധി ട്രെക്കിങ് റൂട്ടുകള്‍ ഇവിടെയുണ്ട്. ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിങ്ങിന് ഏറ്റവും ജനപ്രിയമായ സമയം.

English Summary: Samyuktha Menon Shares Uttarakhand Travel pictures