‘‘പ്രായം ഒരു സംഖ്യ മാത്രമാണ്, അതിന് പരിമിതികളില്ല! നിങ്ങൾ സ്വയം സജ്ജമാക്കിയിരിക്കുന്ന പരിമിതികൾ മാത്രമാണ്’’– ഹെൻറി ഫോഡ്. ആലങ്കാരികമായാണ് ഇങ്ങനെ പറയുന്നതെങ്കിലും ചില മനുഷ്യരെ കാണുമ്പോൾ ഇതൊക്കെ ശരിയാണെന്നു മനസ്സിലാകും. 85 വയസ് കഴിഞ്ഞ സാറാമ്മ ഒരു കിലോമീറ്ററിലധികം കുത്തനെയുള്ള കയറ്റം കയറി നീലക്കുറിഞ്ഞി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘പ്രായം ഒരു സംഖ്യ മാത്രമാണ്, അതിന് പരിമിതികളില്ല! നിങ്ങൾ സ്വയം സജ്ജമാക്കിയിരിക്കുന്ന പരിമിതികൾ മാത്രമാണ്’’– ഹെൻറി ഫോഡ്. ആലങ്കാരികമായാണ് ഇങ്ങനെ പറയുന്നതെങ്കിലും ചില മനുഷ്യരെ കാണുമ്പോൾ ഇതൊക്കെ ശരിയാണെന്നു മനസ്സിലാകും. 85 വയസ് കഴിഞ്ഞ സാറാമ്മ ഒരു കിലോമീറ്ററിലധികം കുത്തനെയുള്ള കയറ്റം കയറി നീലക്കുറിഞ്ഞി വസന്തം കാണാൻ എത്തിയപ്പോൾ അതിശയിച്ചത് അവിടെ എത്തിയ സഞ്ചാരികളാണ്. സാറാമ്മച്ചിക്ക് ഇതൊക്കെ നിസ്സാരം.

Image Credit ജിമ്മി കമ്പല്ലൂർ

Image Credit ജിമ്മി കമ്പല്ലൂർ
ADVERTISEMENT

ഇടുക്കി മുനിയറ സ്വദേശിനി സാറാമ്മ മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പമാണ് നീലക്കുറിഞ്ഞി പൂത്തതു കാണാൻ കള്ളിപ്പാറയിൽ എത്തിയത്. 9 മക്കളും കൊച്ചുമക്കളും അവരുടെ മക്കളും അടങ്ങിയ കുടുംബമാണ് അമ്മച്ചിയുടേത്. 10 വർഷം മുൻപാണ് ഭർത്താവ് മരിച്ചത്. 13 വയസുള്ളപ്പോൾ തൊടുപുഴ കാഞ്ഞാറിൽനിന്നു മുനിയറയിലേക്കു കുടിയേറിയതാണ്.

Image Credit ജിമ്മി കമ്പല്ലൂർ

ADVERTISEMENT

ശാന്തൻപാറ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ കള്ളിപ്പാറ മലനിരകളിലാണ് ഇത്തവണ നീലക്കുറിഞ്ഞി പൂത്തത്. തമിഴ്നാട്ടിലെ കൃഷിഭൂമികളുടെ പശ്ചാത്തലത്തിൽ നീലപ്പൂക്കളുടെ വർണമനോഹരമായ കാഴ്ച കാണുവാൻ നിരവധി ആളുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടേക്ക് വരുന്നത്. അനുകൂലമായ കാലാവസ്ഥയാണെങ്കിൽ രണ്ടാഴ്ച കൂടി നീലക്കുറിഞ്ഞി പൂത്തു നിൽക്കും.

ADVERTISEMENT

മൂന്നാർ - തേക്കടി സംസ്ഥാനപാതയിലൂടെ ശാന്തമ്പാറയിൽനിന്ന് ഏകദേശം ആറ് കിലോമീറ്റർ യാത്ര ചെയ്താൽ കള്ളിപ്പാറയിലെത്താം. ഇവിടെനിന്ന് വീണ്ടും ഒന്നര കിലോമീറ്ററാണ് നീലക്കുറിഞ്ഞി പൂത്ത മലനിരയിലേക്കുള്ളത്. കള്ളിപ്പാറയിൽനിന്നുള്ള ജീപ്പ് സർവീസ് ചില തർക്കങ്ങൾ മൂലം നിർത്തിവച്ചിരുന്നു. ഇപ്പോൾ  വീണ്ടും തുടങ്ങിയിട്ടുണ്ട്. നടന്നു കയറാൻ പറ്റുന്നവർ നടന്നു കയറുക. അത് വേറൊരു അനുഭവം തന്നെയാണ്.

English Summary: Age is just a number 85 year old saramma in kallipara to see Neelakurinji