കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം
കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമെന്നു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ "അൺ സീൻ കോട്ടയം ടൂറിസം ബ്രോഷറിൽ പ്രതിപാദിച്ച വെള്ളച്ചാട്ടമാണ് അരുവിക്കച്ചാൽ. സുരക്ഷിത മായ വെള്ളച്ചാട്ടം എന്ന പ്രശസ്തി അരുവിക്കച്ചാലിനുണ്ട്. അപകട ഭീതിയില്ലാതെ അരുവിയുടെ തൊട്ടടുത്ത് എത്താനും കുളിക്കാനും

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമെന്നു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ "അൺ സീൻ കോട്ടയം ടൂറിസം ബ്രോഷറിൽ പ്രതിപാദിച്ച വെള്ളച്ചാട്ടമാണ് അരുവിക്കച്ചാൽ. സുരക്ഷിത മായ വെള്ളച്ചാട്ടം എന്ന പ്രശസ്തി അരുവിക്കച്ചാലിനുണ്ട്. അപകട ഭീതിയില്ലാതെ അരുവിയുടെ തൊട്ടടുത്ത് എത്താനും കുളിക്കാനും സാധിക്കും.
ഭൂമിക നേറ്റീവ് വിൻഡോ അരുവിയുടെ പരിസരം ശുചിയാക്കി വാഹന പാർക്കിങ്ങിനോടു ചേർന്ന് ലഘുഭക്ഷണ ശാലയും തുറന്നതോടെ പ്രദേശത്തിന് കൂടുതൽ പ്രചാരവും ആകർഷണീയതയുമുണ്ടായി. കുടുംബസമേതമെത്തുന്ന സന്ദർശകർക്കു നാട്ടുപച്ച കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രാഥമിക ആവശ്യങ്ങൾക്കും വസ്ത്രം മാറ്റുന്നതിനും താൽക്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ട്. നാട്ടുപച്ചയുടെ നേതൃത്വത്തിൽ നാടൻ വിഭവങ്ങൾ അടങ്ങിയ ലഘുഭക്ഷണശാലയും പ്രവർത്തിക്കുന്നു.
വഴി
ഈരാറ്റുപേട്ടയിൽ നിന്നു പൂഞ്ഞാർ മുണ്ടക്കയം റോഡിൽ 13 കിലോമീറ്റർ സഞ്ചരിച്ചാൽ അരുവിക്കച്ചാലിൽ എത്താം. പൂഞ്ഞാർ- മുണ്ടക്കയം റോഡിൽ പാതാമ്പുഴ ജംഗ്ഷൻ എത്തുന്നതിന് 100 മീറ്റർ മുൻപു തിരിഞ്ഞ് പഞ്ചായത്ത് റോഡിലേക്ക് കടക്കണം. ഇവിടെ നിന്ന് വീതി കുറഞ്ഞ പാതയാണ്. വെള്ളച്ചാട്ടത്തിന്റെ 200 മീറ്റർ അകലെ വരെ വാഹനമെത്തും. ഓൺലൈൻ മാപ്പിനെ ആശ്രയിച്ചാൽ വഴി തെറ്റാനുള്ള സാധ്യത കൂടുതലാണ്.
English Summary: Aruvikachal Waterfalls in Kottayam