പുതുവർഷം ആഘോഷിക്കാൻ മുന്‍കൂര്‍ ഹോട്ടല്‍ ബുക്കിങ് വേണം; നിബന്ധനയുമായി ഉത്തരാഖണ്ഡ് പൊലീസ്
പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പുതുവര്‍ഷത്തിലായിരിക്കും ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുക. സഞ്ചാരികളുടെ തിരക്ക് അനിയന്ത്രിതമാവാതിരിക്കാന് പലപ്പോഴും അധികൃതര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. മുസൂറിയിലേക്കും നൈനിറ്റാളിലേക്കും ഡിസംബര്‍ 31നും പോകണമെങ്കില്‍ മുന്‍കൂര്‍ ഹോട്ടല്‍ ബുക്കിങ്

പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പുതുവര്‍ഷത്തിലായിരിക്കും ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുക. സഞ്ചാരികളുടെ തിരക്ക് അനിയന്ത്രിതമാവാതിരിക്കാന് പലപ്പോഴും അധികൃതര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. മുസൂറിയിലേക്കും നൈനിറ്റാളിലേക്കും ഡിസംബര്‍ 31നും പോകണമെങ്കില്‍ മുന്‍കൂര്‍ ഹോട്ടല്‍ ബുക്കിങ് ഉണ്ടായിരിക്കണമെന്ന നിബന്ധന വച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് പൊലീസ്. അതേസമയം പൊലീസിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഹോട്ടലുടമകളും രംഗത്തെത്തിയിട്ടുണ്ട്.
പുതുവര്‍ഷ ആഘോഷത്തില്‍ വാഹനതിരക്കും സഞ്ചാരികളുടെ തിരക്കും കൈവിട്ടു പോകാതിരിക്കാനുള്ള മുന്‍കരുതലെടുത്തിരിക്കുന്നത് ഉത്തരാഖണ്ഡ് പൊലീസ് തന്നെയാണ്. ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. പ്രാദേശികവാസികളല്ലാത്തവര്ക്ക് ഡിസംബര്‍ 30നും 31നും നൈനിറ്റാളിലേക്കും മുസൂറിയിലേക്കും പോവണമെങ്കില്‍ മുന്‍കൂര്‍ ഹോട്ടല്‍ ബുക്കിങ്ങിന്റെ രേഖകള്‍ കാണിക്കണമെന്ന് ഡി.ജി.പി തന്നെയാണ് അറിയിച്ചിരിക്കുന്നത്.
പുതുവര്‍ഷാഘോഷത്തിനിടെ ഈ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വലിയതോതില്‍ വാഹന തിരക്കും ആള്തിരക്കുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മേഖലയില്‍ ആവശ്യമായ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും സഞ്ചാരികളോടെ മാന്യമായി പെരുമാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു. അതേസമയം പരിധിവിട്ടുള്ള പുതുവര്‍ഷ ആഘോഷങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും പൊലീസ് മേധാവി പറഞ്ഞു. വാഹനത്തിരക്ക് പരിഗണിച്ച് രണ്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ആവശ്യത്തിന് പാര്‍ക്കിങ് സൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ട്.
വാഹന ഗതാഗതത്തിന് തടസം സൃഷ്ടിച്ചുകൊണ്ട് റോഡിലേക്ക് കയറ്റി പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളെ നീക്കം ചെയ്യും. തിരക്കു കൂടുതലുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അധിക സേനയേയും ക്രെയിന്‍ യൂണിറ്റുകളേയും വിന്യസിച്ചിട്ടുണ്ട്. ഡെറാഡൂണില്‍ ആകെ ഒൻപത് സ്ഥലങ്ങളില്‍ പാര്‍ക്കിങിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവിടെ സ്ഥലം തികയാതെ വന്നാല്‍ വാഹനങ്ങള്‍ ഗാന്ധി ചൗക്ക്, പിച്ചര്‍ പാലസ് ഭാഗങ്ങളിലേക്ക് പോകാന്‍ നിര്‍ദേശം നല്‍കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം ഉത്തരാഖണ്ഡ് പൊലീസിന്റെ തീരുമാനം സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുമെന്ന ആശങ്കയിലാണ് ഹോട്ടല്‍ അധികൃതര്‍. മുന്‍കൂട്ടി മുറി ബുക്കു ചെയ്തവരെ മാത്രം കടത്തിവിടാനുള്ള തീരുമാനത്തില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. 50 ശതമാനം സഞ്ചാരികളും മുന്‍കൂട്ടി മുറി ബുക്കു ചെയ്യാതെയാണ് വരികയെന്നതാണ് ഹോട്ടല്‍ ഉടമകളുടെ ആശങ്കയുടെ അടിസ്ഥാനം.
English Summary: Uttarakhand: No entry for tourists in Nainital, Mussoorie without hotel bookings