ആരാധകര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് നടന്‍ വിജയ്‌ ദേവരക്കൊണ്ട. മുന്‍പ് 'ദേവരസാന്ത' എന്ന പേരില്‍ മണാലി യാത്ര സമ്മാനമായി നല്‍കുമെന്ന് നടന്‍ പറഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായി എല്ലാ ചെലവും ഉള്‍പ്പെടെ നൂറുപേര്‍ക്ക് മണാലിയിലേക്ക് വിനോദയാത്രക്കുള്ള അവസരം ലഭിക്കും. യാത്രയുടെ വിശദാംശങ്ങൾ നൽകുന്ന വിഡിയോ വിജയ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാധകര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് നടന്‍ വിജയ്‌ ദേവരക്കൊണ്ട. മുന്‍പ് 'ദേവരസാന്ത' എന്ന പേരില്‍ മണാലി യാത്ര സമ്മാനമായി നല്‍കുമെന്ന് നടന്‍ പറഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായി എല്ലാ ചെലവും ഉള്‍പ്പെടെ നൂറുപേര്‍ക്ക് മണാലിയിലേക്ക് വിനോദയാത്രക്കുള്ള അവസരം ലഭിക്കും. യാത്രയുടെ വിശദാംശങ്ങൾ നൽകുന്ന വിഡിയോ വിജയ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. വെള്ള വെസ്റ്റും നീല ഷർട്ടും ഷോർട്ട്സും തൊപ്പിയും ധരിച്ച് പച്ചപ്പിന് നടുവിൽ നിന്നു സംസാരിക്കുന്ന താരത്തെ വിഡിയോയില്‍ കാണാം.

പുതുവത്സരാശംസകൾ നേര്‍ന്നുകൊണ്ടാണ് വിജയ്‌ ഈ വിഡിയോ തുടങ്ങുന്നത്. ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും ഉള്‍പ്പെടെ എവിടേക്ക് പോകണം എന്നു ചോദിച്ചപ്പോള്‍ കൂടുതല്‍പ്പേരും തിരഞ്ഞെടുത്തത് ഹില്‍സ്റ്റേഷനുകളാണ്. അതിനാല്‍ നൂറുപേരെ മണാലിയിലേക്ക് അഞ്ച് ദിവസത്തെ യാത്രയ്ക്ക് അയക്കാന്‍ പോകുന്നു. മഞ്ഞുമൂടിയ മലകളും ക്ഷേത്രങ്ങളും ആശ്രമങ്ങളുമെല്ലാം കാണാനും വിവിധ ആക്ടിവിറ്റികളില്‍ പങ്കെടുക്കാനും അവസരമുണ്ടാകും, വിഡിയോയില്‍ പറയുന്നു.

ADVERTISEMENT

18 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് മാത്രമാണ് യാത്രയില്‍ പങ്കെടുക്കാനാവുക. ഇതിനായി വിജയ്‌യുടെ ഇന്‍സ്റ്റഗ്രാം ബയോയില്‍ ഉള്ള 'ദേവരസാന്ത' എന്ന ഡോക്യുമെന്റ് ഫോം പൂരിപ്പിപ്പിച്ച് അയക്കണം. എല്ലാവര്‍ക്കും നന്മകള്‍ നിറഞ്ഞ പുതുവത്സരം ആശംസിച്ചുകൊണ്ടാണ് വിജയ്‌ വിഡിയോ അവസാനിപ്പിച്ചത്.

എല്ലാവര്‍ഷവും ക്രിസ്മസിനോടനുബന്ധിച്ച് വിജയ്‌ ദേവരക്കൊണ്ട ആരാധകര്‍ക്ക് നല്‍കുന്ന സര്‍പ്രൈസ് ആണ് ദേവരസാന്ത. ഈ വര്‍ഷം ആരാധകർക്ക് ഇന്ത്യയുടെ പർവതങ്ങളിലേക്കോ ബീച്ചുകളിലേക്കോ സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കോ മരുഭൂമികളിലേക്കോ യാത്ര ചെയ്യാന്‍ താല്‍പര്യം എന്നുചോദിച്ചു കൊണ്ട് വിജയ്‌ ഒരു പോള്‍ ഇട്ടിരുന്നു. ഇതിനാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പര്‍വ്വതങ്ങള്‍ എന്നു ഉത്തരം നല്‍കിയത്. അഞ്ചുവര്‍ഷം മുന്‍പേയാണ് വിജയ്‌ ‘ദേവരസാന്ത’ ആരംഭിച്ചത്.

ADVERTISEMENT

മലയാളികള്‍ അടക്കം ഇന്ത്യ മുഴുവന്‍ ആരാധകരുള്ള നടനാണ്‌ വിജയ്‌ ദേവരക്കൊണ്ട. 2017ൽ പുറത്തിറങ്ങിയ കൾട്ട് ക്ലാസിക് ചിത്രമായ അർജ്ജുൻ റെഡ്ഡി എന്ന ചിത്രമാണ് വിജയ്‌ ദേവരകൊണ്ടയെ പ്രശസ്തനാക്കിയത്. അതിനു ശേഷം മഹാനടി'യിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. രശ്മിക മന്ദാനയ്ക്കൊപ്പം അഭിനയിച്ച ഗീതാ ഗോവിന്ദം എന്ന ചിത്രവും ബോക്സോഫീസില്‍ വന്‍ വിജയം നേടി. കഴിഞ്ഞ വര്‍ഷം ‘ലൈഗറു’മായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. സാമന്ത റൂത്ത് പ്രഭുവിനൊപ്പം റൊമാന്റിക് ചിത്രമായ ‘ഖുശി’യാണ് വിജയ്‌യുടെ വരാനിരിക്കുന്ന അടുത്ത ചിത്രം. ഇത് ഈ വര്‍ഷം റിലീസാകും.

English Summary: Vijay Deverakonda to send 100 fans on an all-paid trip to Manali for his ‘DeveraSanta’ initiative