കാഴ്ചയുടെ വിരുന്നൊരുക്കുന്ന മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒളിച്ചിരിക്കുന്ന അപകടങ്ങളെക്കുറിച്ചു സഞ്ചാരികളിൽ പലരും ബോധവാൻമാരല്ല. പലപ്പോഴും മുന്നറിയിപ്പുകൾ അവഗണിക്കുന്നതും അപകടത്തിനു കാരണമാകുന്നു. വെള്ളച്ചാട്ടങ്ങളിൽ ദുരന്തത്തിൽപ്പെടുന്നവരിൽ കൂടുതലും യുവാക്കളാണ്. കോട്ടയം തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചയുടെ വിരുന്നൊരുക്കുന്ന മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒളിച്ചിരിക്കുന്ന അപകടങ്ങളെക്കുറിച്ചു സഞ്ചാരികളിൽ പലരും ബോധവാൻമാരല്ല. പലപ്പോഴും മുന്നറിയിപ്പുകൾ അവഗണിക്കുന്നതും അപകടത്തിനു കാരണമാകുന്നു. വെള്ളച്ചാട്ടങ്ങളിൽ ദുരന്തത്തിൽപ്പെടുന്നവരിൽ കൂടുതലും യുവാക്കളാണ്. കോട്ടയം തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമല അരുവിയിൽ ബാംഗ്ളൂരിൽ നിന്നും വാഗമണ്ണിലേക്കെത്തിയ 5 അംഗ വിനോദ സഞ്ചാര സംഘത്തിലൊരാൾ ഇന്നലെ കാൽവഴുതി മുങ്ങി മരിച്ചു. വിനോദയാത്രയ്‌ക്കെത്തുന്നവർ കൂടുതൽ ജാഗ്രത കാണിക്കുക മാത്രമാണ് അപകടം ഉണ്ടാകാതിരിക്കാനുള്ള ഏകപോംവഴി. 

മാർമല അരുവിയിൽ സന്ദർശനത്തിന് എത്തിച്ചേരുന്ന ടൂറിസ്റ്റുകൾക്കുള്ള അപകടസാധ്യത മുന്നറിയിപ്പ്.

മാർമല അരുവിയിൽ സന്ദർശനത്തിന് എത്തിച്ചേരുന്ന ടൂറിസ്റ്റുകൾക്കുള്ള അപകടസാധ്യത മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

ADVERTISEMENT

ഏതു വെള്ളച്ചാട്ടങ്ങളിലും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

∙അരുവിക്കയത്തിൽ ഇറങ്ങുന്നത് അപകടകരമാണ്.
∙കനത്ത വെള്ളച്ചാട്ടത്തിന് ഏതു നിമിഷവും സാധ്യതയുണ്ട്.
∙ഇവിടെ മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.
∙അരുവിയുടെ വൃഷ്ടി പ്രദേശത്ത് മഴ ഇല്ലെങ്കിലും അരുവിയിലേക്ക് വരുന്ന നദിയുടെ ഉത്ഭവ പ്രദേശങ്ങളായ വാഗമൺ, വഴിക്കടവ് മലനിരകളിൽ മഴ പെയ്താൽ അപ്രതീക്ഷിതമായി അരുവിയിൽ കനത്ത വെള്ളച്ചാട്ടത്തിന് ഏതു നിമിഷവും സാധ്യതയുണ്ട്.
∙അരുവിയുടെ പാറക്കെട്ടുകളിൽ കയറി ഇരിക്കരുത്.
∙അരുവി കയം ആഴമേറിയതും അടി ചുഴിയും ഉള്ളതാണ്.
∙കയത്തിൽ കുളിക്കുന്നത് അപകടത്തിന് സാധ്യതയുണ്ട്.
∙അരുവിക്കയത്തിന് സമീപമുള്ള പാറക്കെട്ടുകള്‍ വഴുക്കൽ ഉള്ളതാണ് ആയതിനാൽ പാറക്കെട്ടുകളിൽ കയറുന്നത് സൂക്ഷിക്കണം.
∙അരുവി റോഡ് ജംഗ്ഷനിലും അരുവിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക്കുകൾ, കുപ്പികൾ, മറ്റ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണ്.
∙വാഹനങ്ങൾ ടാറിംഗ് തീരുന്ന ജംഗ്ഷനിൽ തിരിച്ച് ടാറിംഗ് റോഡിന്റെ വീതിയുള്ള ഭാഗങ്ങളിൽ ഇടതുവശം ചേർന്ന് പാർക്കു ചെയ്യുക.
∙വൈകുന്നേരം 5.30 ന് ശേഷം അരുവി സന്ദർശനം അനുവദനീയമല്ല.

ADVERTISEMENT

ജാഗ്രത വേണം

വെള്ളച്ചാട്ടങ്ങൾ കാഴ്ചയിൽ മനോഹരമാണെങ്കിലും ഇതിനുള്ളിൽ പതിയിരിക്കുന്ന അപകടങ്ങളെപ്പറ്റി ജാഗ്രത പുലർത്തണം. പലപ്പോഴും ആഘോഷം അതിരുവിടുമ്പോഴാണ് ഒരിക്കലും തിരിച്ചുവരാത്ത നിലയില്ലാക്കയത്തിലേക്ക് വീഴുന്നത്.  പാറക്കെട്ടുകൾക്ക് മുകളിൽ നിന്ന് സെൽഫി പകർത്താനും കുത്തിയൊലിക്കുന്ന വെള്ളത്തിൽ കുളിക്കാനുമുള്ള ശ്രമങ്ങളാണ് അപകടത്തിൽ കലാശിക്കുന്നത്.  സഞ്ചാരികൾക്കു സുരക്ഷയ്ക്കായി ക്രമീകരണങ്ങളില്ല. തെന്നിക്കിടക്കുന്ന പാറയുടെ മുകളിലേക്ക് ആളുകൾ കയറാൻ ശ്രമിച്ചാൽ അപകടം ഉറപ്പ്. അപകടത്തിൽപെടുന്നവരെ രക്ഷിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്‌തതയും പലപ്പോഴും ദുരന്തത്തിന്റെ ആഴം വർധിപ്പിക്കുന്നു. 

ADVERTISEMENT

നല്ല ശ്രദ്ധ വേണം

∙ പ്രദേശം പരിചയമില്ലാത്തവർ വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങരുത്. വെള്ളച്ചാട്ടം കാണാൻ എത്തുന്നവർ വെള്ളത്തിൽ ഇറങ്ങുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്തണം.
∙ വേലികൾ സ്ഥാപിച്ച് സുരക്ഷാക്രമീകരണം ഒരുക്കണം. അതു മറികടക്കാതിരിക്കുക.
∙ സൂചനാ ബോർഡുകളിലെ നിർദേശങ്ങൾ സഞ്ചാരികൾ പാലിക്കുക.
∙ വെള്ളത്തിൽ ഇറങ്ങുന്നവർ ലൈഫ് ജാക്കറ്റുകൾ ധരിക്കണം.

Content Summary : By following these safety tips, you can help to prevent waterfall accidents and enjoy your visit to these natural wonders.