ബിസി നാൽപത്തിനാലിൽ ബ്രൂട്ടസിന്റെയും കാഷ്യസിന്റെയും ഗൂഢാലോചനയുടെ ഫലമായി, ബ്രൂട്ടസിന്റെ കുത്തേറ്റു മരിച്ച ഗാഷ്യസ് ജൂലിയസ് സീസറിനെ ആരും എളുപ്പം മറക്കില്ല. ഷേക്സ്പിയർ തന്റെ നാടകത്തിലൂടെ ആ ചരിത്രപുരുഷനെ അത്രമേൽ അനശ്വരനാക്കിയിട്ടുണ്ട്. ജൂലിയസ് സീസർ തന്റെ രക്തരൂക്ഷിതമായ അന്ത്യം നേരിട്ടതായി ഐതിഹ്യം പറയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിസി നാൽപത്തിനാലിൽ ബ്രൂട്ടസിന്റെയും കാഷ്യസിന്റെയും ഗൂഢാലോചനയുടെ ഫലമായി, ബ്രൂട്ടസിന്റെ കുത്തേറ്റു മരിച്ച ഗാഷ്യസ് ജൂലിയസ് സീസറിനെ ആരും എളുപ്പം മറക്കില്ല. ഷേക്സ്പിയർ തന്റെ നാടകത്തിലൂടെ ആ ചരിത്രപുരുഷനെ അത്രമേൽ അനശ്വരനാക്കിയിട്ടുണ്ട്. ജൂലിയസ് സീസർ തന്റെ രക്തരൂക്ഷിതമായ അന്ത്യം നേരിട്ടതായി ഐതിഹ്യം പറയുന്ന സ്ഥലത്തിനടുത്തേക്ക് ഇനി സഞ്ചാരികൾക്കും നടന്നു ചെല്ലാം. റോം അധികൃതർ ഈ പുരാതന സ്ഥലത്ത് ഒരു പുതിയ നടപ്പാത തുറന്നിരിക്കുകയാണ് ഇപ്പോൾ. 

ADVERTISEMENT

യു ടൂ ബ്രൂട്ടസ്! വിശ്വവിഖ്യാതമായ ആ വാക്കുകൾ മുഴങ്ങി കേട്ട, സീസർ കൊലചെയ്യപ്പെട്ട ആ സ്ഥലം ഇതുവരെ സന്ദർശകർക്ക് അന്യമായിരുന്നു. നഗരത്തിന്റെ കോണിൽനിന്നു മാത്രം കണ്ടു മടങ്ങേണ്ടി വരുമായിരുന്ന ഇടത്തിലേക്ക് ഇപ്പോൾ നടപ്പാത തുറന്നിരിക്കുകയാണ് റോം അധികൃതർ. ചരിത്രമനുസരിച്ച്, തലസ്ഥാനത്തെ മധ്യ ലാർഗോ അർജന്റീന സ്ക്വയറിലാണ് സിസർ മരിച്ചത്. ഈ സ്ഥലം നാല് ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളാണിപ്പോൾ. അവയെല്ലാം നിലവിൽ സ്ട്രീറ്റ് ലെവലിന് താഴെയാണ്, അടുത്തിടെ വരെ തിരക്കേറിയ റോഡ് ജംക്‌ഷനോട് ചേർന്നുള്ള വഴികളിൽ നിന്നു മാത്രമേ കാണാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഇനി മുതൽ സന്ദർശകർക്കു നടപ്പാതയിലെ തറനിരപ്പിലൂടെ സൈറ്റിലൂടെ നീങ്ങാനും ഘടനകൾ അടുത്ത് കാണാനും കഴിയും. ഇറ്റാലിയൻ ഫാഷൻ ഹൗസ് ബൾഗറിയാണ് ഇതിനുവേണ്ട ധനസഹായം ചെയ്തത്. 

ADVERTISEMENT

തലസ്ഥാനത്തെ സെൻട്രൽ ലാർഗോ അർജന്റീന സ്ക്വയറിൽ വച്ചാണ് സീസറിനു ജീവൻ നഷ്ടപ്പെട്ടതെന്നു വിശ്വസിക്കപ്പെടുന്നു, ഷേക്‌സ്‌പിയറിന്റെ അഭിപ്രായത്തിൽ സീസർ, “എറ്റ് ടു, ബ്രൂട്ടേ?” എന്ന് ആക്രോശിച്ച സ്ഥലത്തിനു സമീപമുള്ള പ്രദേശമാണിത്. റോമൻ റിപ്പബ്ലിക്കിന്റെ ശത്രുക്കൾക്കെതിരായ വിജയങ്ങളുടെ സ്മരണയ്ക്കായി നിർമിച്ച ക്ഷേത്രങ്ങളും തിയറ്ററും 1927-ൽ റോമിന്റെ ചില ഭാഗങ്ങൾ പുനർനിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കിടയിൽ ഒരു മാർബിൾ പ്രതിമയുടെ ഭീമാകാരമായ തലയും കൈകളും കണ്ടെത്തിയതു മുതലാണ് ഈ സ്ഥലത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്നു പുറംലോകം അറിഞ്ഞു തുടങ്ങിയത്. പിന്നീട് ഇവിടെ സീസറിന്റെ അന്ത്യം നടന്ന സ്ഥലമായി കണ്ടെത്തുകയായിരുന്നു. 

ADVERTISEMENT

ബിസി നൂറാമാണ്ടിൽ, ജൂലൈ പന്ത്രണ്ടിനു ജനിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന സീസർ റോമാക്കാരെ സംബന്ധിച്ചിടത്തോളം എക്കാലത്തെയും മികച്ച ഭരണാധികാരിയാണ്. റോമാസാമ്രാജ്യത്തിന്റെ ധീരനായ രാഷ്ട്രീയയോദ്ധാവ്. ലോകം കണ്ട ഏറ്റവും മികച്ച യുദ്ധതന്ത്രജ്ഞരിൽ ഒരാളായി സീസർ പരിഗണിക്കപ്പെടുന്നു. റോമാ സാമ്രാജ്യത്തിന്റെ സ്വാധീനം യൂറോപ്പിലാകമാനം എത്തിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. തികഞ്ഞ ഏകാധിപതിയായി മാറിയ സീസര്‍ ഒട്ടേറെ പരിഷ്കാരങ്ങള്‍ വരുത്തുകയും റോമിനെ ഏകീകരിക്കുകയും ചെയ്തു. ആ കാലഘട്ടത്തിലുണ്ടായിരുന്ന കലണ്ടർ സീസര്‍ അഴിച്ചു പണിതു. 365 ദിവസം വരുന്ന ഒരു വര്‍ഷവും ഓരോ നാലു വര്‍ഷം കൂടുമ്പോൾ അധിവര്‍ഷവും ഏര്‍പ്പെടുത്തി. ഈ കലണ്ടറാണ് പിന്നീട് പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ പരിഷ്കരിച്ച് ഇന്നു കാണുന്ന ആധുനിക കലണ്ടര്‍ ഉണ്ടാക്കിയത്.

Content Summary : The site is located in the Largo Argentina square, and it is now accessible via a new elevated walkway. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT