ഫ്രാൻസിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് ഈഫൽ ടവറാണ്. പ്രണയത്തിന്റെ പ്രതീകമായ ഈഫൽ ടവർ പാരീസിന്റെ ഹൃദയമാണ്. ലോകമെമ്പാടുമുള്ള പ്രണയത്തിന്റെയും പ്രതീകമാണ് ഫ്രാൻസ്. എന്നാൽ ഈഫൽ ടവർ കഴിഞ്ഞാൽ ഫ്രാൻസിൽ ഏറ്റവുമധികം പേര് സന്ദർശിക്കുന്ന ഒരു സ്ഥലമുണ്ട്, ക്യത്യം 1000 വർഷങ്ങൾക്ക് മുമ്പ് കടലിന്

ഫ്രാൻസിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് ഈഫൽ ടവറാണ്. പ്രണയത്തിന്റെ പ്രതീകമായ ഈഫൽ ടവർ പാരീസിന്റെ ഹൃദയമാണ്. ലോകമെമ്പാടുമുള്ള പ്രണയത്തിന്റെയും പ്രതീകമാണ് ഫ്രാൻസ്. എന്നാൽ ഈഫൽ ടവർ കഴിഞ്ഞാൽ ഫ്രാൻസിൽ ഏറ്റവുമധികം പേര് സന്ദർശിക്കുന്ന ഒരു സ്ഥലമുണ്ട്, ക്യത്യം 1000 വർഷങ്ങൾക്ക് മുമ്പ് കടലിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രാൻസിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് ഈഫൽ ടവറാണ്. പ്രണയത്തിന്റെ പ്രതീകമായ ഈഫൽ ടവർ പാരീസിന്റെ ഹൃദയമാണ്. ലോകമെമ്പാടുമുള്ള പ്രണയത്തിന്റെയും പ്രതീകമാണ് ഫ്രാൻസ്. എന്നാൽ ഈഫൽ ടവർ കഴിഞ്ഞാൽ ഫ്രാൻസിൽ ഏറ്റവുമധികം പേര് സന്ദർശിക്കുന്ന ഒരു സ്ഥലമുണ്ട്, ക്യത്യം 1000 വർഷങ്ങൾക്ക് മുമ്പ് കടലിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രാൻസിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് ഈഫൽ ടവറാണ്. പ്രണയത്തിന്റെ പ്രതീകമായ ഈഫൽ ടവർ പാരീസിന്റെ ഹൃദയമാണ്. ലോകമെമ്പാടുമുള്ള പ്രണയത്തിന്റെയും പ്രതീകമാണ് ഫ്രാൻസ്. എന്നാൽ ഈഫൽ ടവർ കഴിഞ്ഞാൽ ഫ്രാൻസിൽ ഏറ്റവുമധികം പേര് സന്ദർശിക്കുന്ന ഒരു സ്ഥലമുണ്ട്, ക്യത്യം 1000 വർഷങ്ങൾക്ക് മുമ്പ് കടലിന് നടുവിലെ വലിയൊരു പാറക്കെട്ടിൽ നിർമ്മിച്ച കോട്ട. ലോകപ്രശസ്തമായ മോണ്ട് സെന്റ് മൈക്കിളിനു തറക്കല്ലിട്ടിട്ട് ഈ മാസം 1000 വർഷം പിന്നിട്ടിരിക്കുന്നു. ഇപ്പോൾ അറ്റ്ലാന്റിക് സമുദ്രത്തിലെ വേലിയിറക്കത്തിൽ ഉയർന്നുവന്നിരിക്കുന്ന മൗണ്ട് സെന്റ് മൈക്കിളിന്റെ കാഴ്ച കാണാനായി ആയിരങ്ങളാണ് ഫ്രാൻസിലേയ്ക്ക് ഒഴുകിയെത്തുന്നത്.

Read Also : പ്രസിഡൻറ് തോമസ് ജെഫേഴ്സന്റെ മോണ്ടിച്ചെലോ എസ്റ്റേറ്റ് സന്ദർശനം...
 

ADVERTISEMENT

കടൽ വലിയുമ്പോൾ തലയെടുപ്പോടെ നിൽക്കുന്ന വിസ്മയം

 

ഒരു മണൽ കോട്ട പോലെ ഉൾക്കടലിൽ നിന്ന് ഉയർന്നുവരുന്ന മൗണ്ട് സെന്റ് മൈക്കൽ നൂറ്റാണ്ടുകളായി വിനോദസഞ്ചാരികളെയും തീർഥാടകരെയും ആകർഷിക്കുന്ന ഒരു വാസ്തുവിദ്യ അത്ഭുതമാണ്. വേലിയേറ്റ വേലിയിറക്കങ്ങൾക്കനുസരിച്ച് വെള്ളത്തിലും കരയിലുമായി സ്ഥിതി ചെയ്യുന്ന ടൈഡൽ റോക്ക് വിഭാഗത്തിൽ പെട്ട പാറക്കെട്ടുകളിലാണു യൂറോപ്പിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നായ ഈ കോട്ട. വേലിയിറക്ക സമയത്ത് കടൽ തറയിലൂടെ ഒരു കിലോ മീറ്റർ നടന്നു പള്ളിയിലെത്താം. 

നോർമണ്ടിയും ബ്രിട്ടാനിയും പങ്കിടുന്ന ഉൾക്കടലിൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ഇത് എ ഡി 708- ൽ ഒരു ദേവാലയമായാണ് സ്ഥാപിക്കപ്പെട്ടത്, എഡി 966-ൽ ബെനഡിക്റ്റൈൻ സന്യാസിമാർ ആശ്രമത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. ഇവിടെയെത്തുമ്പോൾ കാണാൻ കഴിയുന്ന രസകരമായ കാര്യം, വേലിയിറക്കം വരുമ്പോൾ, മനോഹരമായ പ്രകൃതിദൃശ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ വിസ്മയം വെള്ളത്തിൽ നിന്ന് ഉയർന്നുവരുന്നു എന്നതാണ്.

ADVERTISEMENT

 

എട്ടാം നൂറ്റാണ്ടിൽ സമീപ പട്ടണമായ അവ്‌റാഞ്ചസിലെ ബിഷപ്പാണ് തനിക്കു കടലിലെ പാറക്കെട്ടിനു മുകളിൽ ഒരു ദേവാലയം നിർമിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നത്. ദൈവദൂതൻ തന്നോട് ആവശ്യപ്പെട്ട പ്രകാരമാണ് ദേവാലയം നിർമിക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പത്താം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഫ്രഞ്ചു ഭരണാധികാരികളും ദേവാലയത്തെ പിന്തുണച്ചതോടെ യൂറോപ്പിലെ ഒരു പ്രധാന ബനഡിഷ്യൻ മഠവും ദേവാലയവും ഇവിടെ രൂപപ്പെട്ടു.

നാടിന്റെ നാനാഭാഗത്തു നിന്നും ഒട്ടേറെ ആളുകൾ പഠിക്കാനും മറ്റുമായി ഇവിടെ എത്തിച്ചേരാൻ തുടങ്ങി. പൊതുവെ ഗോഥിക് ശൈലിയിലുള്ള നിർമ്മാണമാണ് കോട്ടയ്ക്കുള്ളത്. പാറക്കെട്ടിന്റെ ഉച്ചിയിൽ 80 മീറ്റർ നീളത്തിലുള്ള ഒരു തറകെട്ടി അതിനു മുകളിലാണ് ദേവാലയം നിർമിച്ചിരിക്കുന്നത്. 80 അടി ഉയരത്തിലുള്ള പാറക്കെട്ടിന്റെ പല ഭാഗത്തും നിരപ്പൊപ്പിക്കാൻ നിലവറകളും വമ്പൻ കരിങ്കൽ തൂണുകളും മുറികളും ഒക്കെ പണിതിട്ടുണ്ട്. പൗരാണിക ഗ്രന്ഥങ്ങളുടെ കയ്യെഴുത്തു ശേഖരം യൂറോപ്പിൽ ഏറ്റവുമധികം കണ്ടെത്തിയിട്ടുള്ളതും മോണ്ട് സെന്റ് മൈക്കിൾസിൽനിന്നു തന്നെ.

 

ADVERTISEMENT

തടവുപുള്ളികളെ പാർപ്പിക്കാൻ ജയിലാക്കിമാറ്റിയ കാലം

 

ഫ്രഞ്ചു വിപ്ലവ കാലത്ത് ഈ കോട്ട ഒരു തടവറയായി ഉപയോഗിക്കപ്പെട്ടിരുന്നുവെന്നു ചരിത്രം പറയുന്നു. നെപ്പോളിയനെ എതിർക്കുന്നവരെ പാർപ്പിക്കാനായിട്ടായിരുന്നു പ്രധാനമായും ഇവിടം തെരഞ്ഞെടുത്തത്. 1863-ൽ അടച്ചിടുന്നതുവരെ ഏകദേശം 14,000 തടവുകാർ ഇവിടെ ജീവിച്ചിരുന്നുവത്രേ. വിക്ടർ ഹ്യൂഗോ പോലും ഈ തടവറയുടെ ഭീകരതയെക്കുറിച്ച് എഴുതിയിട്ടുണ്ട്. 1863 ൽ തടവറ ഇവിടെ നിന്നു മാറ്റി സ്ഥാപിച്ച ശേഷം 1874 ൽ മോണ്ട് സെന്റ് മൈക്കിളിനെ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചു. 1979 ലാണ് യുനെസ്കോയുടെ സാംസ്കാരിക പൈതൃകസ്ഥാനങ്ങളിലൊന്നായി ഈ ദ്വീപിനെ തെരഞ്ഞെടുത്തത്.

 

വേലിയിറക്ക സമയത്ത് കരയിൽനിന്നു കാൽനടയായി സഞ്ചരിക്കുന്നതായിരുന്നു ആദ്യകാലത്തെ രീതി. വേലിയേറ്റ സമയത്ത് ഭീകരമായ തിരമാലകളിൽ ഒട്ടേറെ ജീവനുകൾ നഷ്ടപ്പെടുകപോലും ചെയ്തിരുന്നു അന്നൊക്കെ. പിൽക്കാലത്ത് ഒരു പാലം നിർമിച്ചതോടെ ദ്വീപിൽ എത്തിച്ചേരുക അൽപം എളുപ്പമായി. കോട്ടയ്ക്കുള്ളിലെ പല കെട്ടിടങ്ങളും ഇപ്പോൾ ഹോട്ടലുകളും മ്യൂസിയങ്ങളുമാണ്. വേലിയേറ്റ–വേലിയിറക്ക സമയങ്ങളിൽ വളരെ വ്യത്യസ്തമായ അനുഭവമാണ് മോണ്ട് സെന്റ് മൈക്കിൾസ് നൽകുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്, ഓരോ വർഷവും 3 ദശലക്ഷം സഞ്ചാരികളാണ് ഇവിടെ വന്നുപോകുന്നത്. നൂറ്റാണ്ടുകളായി ഫ്രഞ്ച് ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച ഒരു മികച്ച സൃഷ്ടിയാണ് മോണ്ട് സെന്റ്-മൈക്കൽ. പാരീസിനു പുറത്തുള്ള ഫ്രാൻസിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന്. ചില സമയങ്ങളിൽ സന്ദർശകരുടെ എണ്ണം ക്രമാധീതമായി വർധിക്കാറുമുണ്ട്.  

 

Content Summary : Mont Saint-Michel, a UNESCO World Heritage Site, is turning 1000 years old this year.Today, it is one of France's most popular tourist destinations.