ഔദ്യോഗികമായി വത്തിക്കാൻ സിറ്റിയാണ് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം. എന്നാൽ വെറും 27 പേർ മാത്രമുള്ള ഒരു ചെറിയ രാജ്യത്തെക്കുറിച്ചാണു പറയാൻ പോകുന്നത്. ഈ കുഞ്ഞൻ രാജ്യം അവകാശപ്പെടുന്നത് അവരാണ് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന്. എന്താണ് വസ്തുതയെന്നു നോക്കാം. ‘സീലാൻഡ്’ – കടലിലെ കുഞ്ഞൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഔദ്യോഗികമായി വത്തിക്കാൻ സിറ്റിയാണ് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം. എന്നാൽ വെറും 27 പേർ മാത്രമുള്ള ഒരു ചെറിയ രാജ്യത്തെക്കുറിച്ചാണു പറയാൻ പോകുന്നത്. ഈ കുഞ്ഞൻ രാജ്യം അവകാശപ്പെടുന്നത് അവരാണ് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന്. എന്താണ് വസ്തുതയെന്നു നോക്കാം.

ADVERTISEMENT

‘സീലാൻഡ്’ – കടലിലെ കുഞ്ഞൻ രാജ്യം 

Image Credit : sealandgov.org

ADVERTISEMENT

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തെക്കുറിച്ച് ചോദിച്ചാൽ, നമ്മളിൽ ഭൂരിഭാഗവും വത്തിക്കാൻ സിറ്റി എന്ന് പറയും. എന്നാൽ ചെറിയ രാജ്യമെന്ന് അവകാശപ്പെടുന്ന സീലാൻഡ് നമ്മുടെ നാട്ടിലെ ഒരു നഗരത്തിന്റെ അത്രപോലുമില്ലാത്തൊരു സ്ഥലമാണ്. അതിന്റെ വലിപ്പവും ജനസംഖ്യയും തന്നെയാണ് ഈ സ്ഥലത്തിലെ കുഞ്ഞൻ രാജ്യമെന്നു വിളിക്കാൻ പ്രധാന കാരണം.”പ്രിൻസിപ്പാലിറ്റി ഓഫ് സീലാൻഡ്" എന്നറിയപ്പെടുന്ന സീലാൻഡ് ലോകത്തിലെ ഇരുന്നൂറ് രാജ്യങ്ങളിൽ ഒന്നായിട്ടുതന്നെയാണ് കണക്കാക്കപ്പെടുന്നത് ഔദ്യോഗികമായിട്ടല്ലെങ്കിലും. 0.004 കിലോമീറ്റർ സ്ക്വയർ വിസ്തൃതിയുള്ള ഈ ചെറിയ രാജ്യം ഇംഗ്ലണ്ടിന്റെ വടക്കൻ കടലിലാണ് സ്ഥിതി ചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ ഇംഗ്ലണ്ടിൽ നിന്ന് വെറും 10 കിലോമീറ്റർ ദൂരപരിധിയിൽ. സ്വന്തമായി കറൻസിയും പതാകയും എന്തിന് രാജാവും രാജ്ഞിയും വരെയുണ്ട് ഈ രാജ്യത്ത്. ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതും ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുന്നതും പ്രധാനമന്ത്രിയോ പ്രസിഡന്റോ ഒന്നുമല്ല, ഈ രാജാവും രാജ്ഞിയും കൂടിയാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇംഗ്ലണ്ട് ഈ സ്ഥലം ഉപയോഗിച്ചിരുന്നുവെങ്കിലും ഇതിന് ദേശീയ അംഗീകാരം ലഭിച്ചതോടെ സ്വയംഭരണ പ്രദേശമായി മാറുകയായിരുന്നു. സീലാൻഡിനു സ്വന്തമായി ഒരു ഫുട്ബോൾ ടീമും ദേശീയ ഗാനവും പാസ്‌പോർട്ടുകളും സ്റ്റാമ്പുകളുമൊക്കെയുണ്ട്. വേണ്ടിവന്നാൽ ഒരു ആക്രമണം നടത്താനും പ്രതിരോധിക്കാനും പോന്ന ഒരു സൈന്യവും ഈ കുഞ്ഞൻ രാജ്യത്ത് സജ്ജമാണ്. 

Read Also : ഭീകര തിരമാലകള്‍ ജീവൻ അപഹരിച്ച ഇടം, കടൽ വലിയുമ്പോൾ കാണാവുന്ന വിസ്മയം; നിലവറകളും വമ്പൻ കരിങ്കൽ തൂണുകളും
 
ADVERTISEMENT

സീലാൻഡ് എങ്ങനെ, എപ്പോൾ നിർമ്മിച്ചു?

രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷുകാരാണ് സീലാൻഡ് നിർമ്മിച്ചത്. ആദ്യകാലത്ത് ഇത് സൈന്യത്തിന്റെയും നാവികസേനയുടെയും കോട്ടയായി ഉപയോഗിച്ചിരുന്നു. ഇത് ശരിക്കും യുണൈറ്റഡ് കിങ്ഡത്തിന്റെ കടൽ അതിർത്തിക്കു പുറത്താണു സ്ഥിതി ചെയ്യുന്നത്, അതിനാൽ യുദ്ധം അവസാനിച്ചതിനു ശേഷം ഇതു തകർക്കപ്പെടേണ്ടതായിരുന്നു, പക്ഷേ എങ്ങനെ അത് നശിക്കാതെ നിലനിന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് യുകെ ഗവൺമെന്റിന്റെ മൗൺസെൽ കോട്ടകളുടെ ഭാഗമായാണ് എച്ച്എം ഫോർട്ട് റഫ്സ് എന്നറിയപ്പെട്ടിരുന്ന സീലാൻഡ് നിർമ്മിച്ചത്. 1967 ൽ പാഡി ബേറ്റ്സ് എന്നയാളാണ് സീലാൻഡിലേക്കു കുടിയേറുന്ന ആദ്യത്തെ വ്യക്തി. പാഡി റോയ് ബേറ്റ്സ് ഈ ടവറിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ എല്ലാം മാറി. പാഡി അവിടെ തന്റെ നിയമവിരുദ്ധ റേഡിയോ സ്റ്റേഷനായ റേഡിയോ എസ്സെക്സ് പ്രവർത്തിപ്പിക്കാനായിരുന്നു ചെന്നത്. പിന്നീട് ടവറിനെ പ്രിൻസിപ്പാലിറ്റി ഓഫ് സീലാൻഡ് എന്ന് പേരിട്ട് സ്വയംപ്രഖ്യാപിത രാജ്യമായി മാറ്റുകയായിരുന്നു. കഴിഞ്ഞ 54 വർഷമായി ഇത് യുണൈറ്റഡ് കിങ്ഡം സർക്കാരിനെ ധിക്കരിച്ചാണ് പ്രവർത്തിക്കുന്നത്. പാഡിയുടെ പിൻമുറക്കാരാണ് ഇപ്പോൾ ഇവിടുത്തെ ജനസംഖ്യ എന്നുപറയുന്ന 27 പേർ. 

Content Summary : Sealand brings together a thriving community from all over the world who unite through a shared philosophy of freedom, self-determination and adventure.