ഓണാവധിക്കാലത്ത് അച്ഛൻ വീട്ടിലേക്കും അമ്മ വീട്ടിലേക്കുമെല്ലാം വിരുന്നുപോകുന്നതിന്റെ തിരക്കിലാവും എല്ലാവരും. സദ്യയുണ്ടും പുക്കളമിട്ടും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം അവധിക്കാലം ശരിക്കും അടിച്ചുപൊളിക്കും. കുറച്ചധികം അവധിദിവസങ്ങൾ ഒരുമിച്ച് കിട്ടുന്ന സമയം കൂടിയാണല്ലോ, എങ്കിലും ചിലപ്പോൾ

ഓണാവധിക്കാലത്ത് അച്ഛൻ വീട്ടിലേക്കും അമ്മ വീട്ടിലേക്കുമെല്ലാം വിരുന്നുപോകുന്നതിന്റെ തിരക്കിലാവും എല്ലാവരും. സദ്യയുണ്ടും പുക്കളമിട്ടും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം അവധിക്കാലം ശരിക്കും അടിച്ചുപൊളിക്കും. കുറച്ചധികം അവധിദിവസങ്ങൾ ഒരുമിച്ച് കിട്ടുന്ന സമയം കൂടിയാണല്ലോ, എങ്കിലും ചിലപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണാവധിക്കാലത്ത് അച്ഛൻ വീട്ടിലേക്കും അമ്മ വീട്ടിലേക്കുമെല്ലാം വിരുന്നുപോകുന്നതിന്റെ തിരക്കിലാവും എല്ലാവരും. സദ്യയുണ്ടും പുക്കളമിട്ടും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം അവധിക്കാലം ശരിക്കും അടിച്ചുപൊളിക്കും. കുറച്ചധികം അവധിദിവസങ്ങൾ ഒരുമിച്ച് കിട്ടുന്ന സമയം കൂടിയാണല്ലോ, എങ്കിലും ചിലപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണാവധിക്കാലത്ത് അച്ഛൻ വീട്ടിലേക്കും അമ്മ വീട്ടിലേക്കുമെല്ലാം വിരുന്നുപോകുന്നതിന്റെ തിരക്കിലാവും എല്ലാവരും. സദ്യയുണ്ടും പുക്കളമിട്ടും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം അവധിക്കാലം ശരിക്കും അടിച്ചുപൊളിക്കും. കുറച്ചധികം അവധിദിവസങ്ങൾ ഒരുമിച്ച് കിട്ടുന്ന സമയം കൂടിയാണല്ലോ, എങ്കിലും ചിലപ്പോൾ ഒന്നിൽകൂടുതൽ ദിവസം വീട്ടിൽ നിന്ന് മാറിനിൽക്കാനുള്ള സാഹചര്യമില്ലാത്തവർക്ക് മക്കളെയും കൂട്ടി ഒരു വൺഡേ ട്രിപ്പ് പോകണമെന്ന ആഗ്രഹമുണ്ടാകും. അങ്ങനെയെങ്കിൽ ഒരു ദിവസം കൊണ്ടു പോയി ആസ്വദിച്ചുവരാവുന്ന ചില സ്ഥലങ്ങളിതാ. 

 

ADVERTISEMENT

 

ജടായുപ്പാറ. ചിത്രം : ജോസുകുട്ടി പനയ്ക്കൽ.

ജഡായു നേച്ചർ പാർക്ക് 

 

കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി ഉദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ജഡായു എർത്ത്സ് സെന്റർ അഥവാ ജഡായു നേച്ചർ പാർക്ക്. 64 ഏക്കറാണ് പാർക്കിന്റെ ആകെ വിസ്തീർണ്ണം. സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലാണ് ഇത് നിർമ്മിച്ചത്. രാമായണത്തിലെ ഇതിഹാസപക്ഷിയായ ജടായുവിനായി സമര്‍പ്പിച്ച തീം പാർക്ക് ആണിത്. തിരുവനന്തപുരത്തുനിന്ന് അമ്പതുകിലോമീറ്റർ അകലെ ചടയമംഗലത്താണ് ലോകത്തിലെതന്നെ ഏറ്റവും വലിയ ഈ പക്ഷിപ്രതിമ സ്ഥിതി ചെയ്യുന്നത്.കുന്നിൻപുറത്തെ പാറക്കെട്ടുകൾ അതേപടി നിലനിർത്തി ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ വിധത്തിലാണ് തീം പാർക്കിനെ അണിയിച്ചൊരുക്കിയിട്ടുളളത്.പാറക്കെട്ടിനു മുകളിലൂടെ ഒരു കിലോമീറ്ററോളം കേബിൾ കാറിൽ സഞ്ചരിച്ചുവേണം മുകളിലെ ശില്പത്തിനടുത്തെത്താൻ. സാഹസികപ്രേമികൾക്ക് താഴെനിന്ന് രണ്ടുകിലോമീറ്റർ ദൈർഘ്യമുളള ട്രെക്കിങ്ങ് പാതയുമുണ്ട്. ജടായു - രാവണ യുദ്ധത്തിന്റെ 6 ഡി തിയറ്റർകാഴ്ച്ചയും പക്ഷിയുടെ രണ്ടു കണ്ണിലൂടെ പുറംകാഴ്ചകളും ആസ്വദിക്കാം. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നതും കുട്ടികളേയും കൂട്ടി ഒരു ദിവസത്തെ ഡേ ഔട്ടിന് പറ്റിയ മികച്ചൊരിടമാണിത്. 

ADVERTISEMENT

 

മുഴുപ്പിലങ്ങാട് ബീച്ച് 

 

പറമ്പിക്കുളം ഡാം

കേരളത്തിലെ ഏക ഡ്രൈവ്-ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് അറിയപ്പെടുന്ന ഫാമിലി ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഒന്നാണ്. കണ്ണൂരിനും തലശ്ശേരിക്കും ഇടയിലാ‌യി ദേശീയ പാത 17 ന് സമാന്തരമായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്ന‌ത്. കണ്ണൂരില്‍ ‌നിന്ന് 15 കിലോമീറ്ററും തലശ്ശേരിയില്‍ നിന്ന് 7 കിലോമീറ്ററും യാത്ര ചെയ്താല്‍ ബീച്ചില്‍ എത്തിച്ചേരാം. കനത്തമഴയുള്ള സമയങ്ങളൊഴികെ ബാക്കി ഏത് സമയത്തും ഇവിടെ സന്ദര്‍ശിക്കാം. ബീച്ചിലൂടെ വാഹനത്തിൽ പോകുന്നത് കുട്ടികളെ സംബന്ധിച്ച് വളരെ രസകരമായ കാര്യമായിരിക്കും. കടൽത്തീരത്ത് പേടികൂടാതെ കളിക്കാമെന്നതും ധാരാളം ഫാമിലിയെ ബീച്ചിലേക്ക് ആകർഷിക്കുന്നുണ്ട്. ബീച്ചിലെ ഡ്രൈവ് കൂടാതെ പാരാഗ്ലൈഡിങ്, പവർ ബോട്ടിങ് തുടങ്ങിയ ആക്റ്റിവിറ്റീസും ഇവിടെ ഒരുക്കിയിരിക്കുന്നു. കണ്ണൂരുകാർക്കൊപ്പം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും ഒരു ദിവസം കൊണ്ടു പോയിവരാവുന്ന സ്ഥലമാണ് മുഴുപ്പിലങ്ങാട് ബീച്ച്. 

ADVERTISEMENT

 

ലുലു മാൾ, കൊച്ചി, തിരുവനന്തപുരം 

 

കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള ലുലു മാളുകൾ ഇന്ന് ഏറെ തിരക്കുള്ളൊരു ടൂറിസ്റ്റ് സ്പോട്ടുകൂടിയാണ്. തിരുവനന്തപുരത്തെ മാൾ തുറക്കുന്നതിനു മുൻപ് എല്ലാ ജില്ലയിൽ നിന്നുള്ളവരും കൊച്ചിയിലാണ് എത്തിയിരുന്നത്. ലോകോത്തര ഉത്പ്പന്നങ്ങളുടെ അനേകം ഷോപ്പുകൾക്കൊപ്പം പലതരം വിഭവങ്ങൾ വിളമ്പുന്ന ഫുഡ് കോർട്ട്, കുട്ടികൾക്കായുള്ള ഗെയിം സോൺ എന്നിവയെല്ലാം ഇവിടെയുണ്ട്. കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയിരിക്കുന്ന സോണിൽ നിരവധി ആക്റ്റിവിറ്റീസ് ഉൾപ്പെടുത്തിയിരിക്കുന്നു. കൊച്ചിയിലെ ലുലു മാളിൽ ഐസ് സ്കേറ്റിങ് സൗകര്യവുമുണ്ട്. ഇടപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന മാളിൽ 17 ഏക്കർ വിസ്തൃതിയിൽ 215 റസ്റ്ററന്റുകൾ, മൾട്ടിപ്ലക്‌സ്, ഫുഡ് കോർട്ടുകൾ, വിനോദ മേഖലകൾ, ബൗളിങ് ആലി, ആർക്കേഡ് ഗെയിമുകൾ, 5 ഡി സിനിമ തീയറ്ററുകൾ എന്നിവയുമുണ്ട്. തിരുവനന്തപുരത്തെ മാൾ തുറന്നിട്ട് അധികകാലമായിട്ടില്ല. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളാണ് തിരുവനന്തപുരത്തെ ലുലു. 

ഗ്രാമീണ ജല ടൂറിസത്തിന്റെ ആകർഷണ മുഖവുമായി മലരിക്കൽ. ആമ്പൽ വസന്തം ആസ്വദിക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങി. പുലർച്ചെയാണ് പൂക്കൾ കൂടുതൽ മിഴിവേകുന്നത്. വഴി ഇങ്ങനെ, കോട്ടയത്തു നിന്ന് ഇല്ലിക്കൽ കവലയിൽ എത്തുക. തിരുവാർപ്പ് റോഡിൽ ഇടത്തോട്ട് തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കൽ. കുമരകത്തു നിന്നെത്തുന്നവർ ഇല്ലിക്കലിൽ എത്തി വലത്തോട്ടു തിരിഞ്ഞു തിരുവാർപ്പ് റോഡിലൂടെ വേണം പോകാൻ. ചിത്രം : അഭിജിത്ത് രവി ∙ മനോരമ

 

പറമ്പിക്കുളം കടുവ സങ്കേതം 

 

പ്രകൃതിസ്നേഹികൾക്ക് കണ്ണിനും മനസിനും വിരുന്നൊരുക്കുന്ന ഇടം, അതാണ് പറമ്പിക്കുളം വന്യജീവി സങ്കേതം. പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ചെയ്യുന്ന ഈ പ്രദേശം വൈവിധ്യമാർന്ന മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. കടുവ മാത്രമല്ല വംശനാശ ഭീഷണി നേരിടുന്ന പലതരം ജന്തുജാലങ്ങളുടേയും ആവാസകേന്ദ്രമായ പറമ്പിക്കുളത്ത് ഒരു രാത്രി ചെലവഴിക്കാം.വനപാലകര്‍ ഉപയോഗിച്ചിരുന്ന നിരീക്ഷണ ടവറുകളിലും മറ്റും താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലാവുള്ള രാത്രികളില്‍ ഈ നിരീക്ഷണ ടവറുകളില്‍ ഇരുന്ന് മൃഗങ്ങളെ നിരീക്ഷിക്കുന്നത് ബഹുരസമായിരിക്കും. ചന്ദനമരങ്ങളാലും മറ്റും സമൃദ്ധമായ വെട്ടിക്കുന്ന് ദ്വീപിലേക്ക് പോകാനും സൗകര്യമുണ്ട്. വിഖ്യാത പക്ഷിനിരീക്ഷകന്‍ സലീം അലി താമസിച്ചിരുന്ന കുര്യാകുട്ടിയിലും താമസിച്ച്  വേഴാമ്പല്‍ നിരീക്ഷണത്തിൽ ഏർപ്പെടാം. മുളകൊണ്ടുണ്ടാക്കിയ ചങ്ങാടങ്ങളിൽ ഡാമിലൂടെ യാത്ര ചെയ്യാം. ജീപ്പ് സഫാരി, ട്രെക്കിങ്, ക്യാംപിങ് തുടങ്ങി പല തരത്തിലുള്ള ആക്റ്റിവിറ്റീസും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

 

വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക്

 

കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വാട്ടർ തീം പാർക്കാണ് വണ്ടർലാ. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ തീം പാർക്ക് കൂടിയാണിത്. ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ഇക്വിനോക്സ് 360, റീകോയിൽ റിവേഴ്സ് ലൂപ്പിങ്, റോളർ കോസ്റ്റർ, കിഡീസ് വീൽ, ജമ്പിംഗ് തവളകൾ, 3 ഡി മൂവി, ബാലരമ കേവ്, മ്യൂസിക്കൽ ഫൗണ്ടൻ ആന്റ് ലേസർ ഷോ, ഫ്ലാഷ് ടവർ തുടങ്ങി എണ്ണമറ്റ റൈഡുകളും വാട്ടർ തീം ആക്റ്റിവിറ്റികളുമാണ്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നതിനായി അണിയിച്ചൊരുക്കിയിരിക്കുന്ന വണ്ടർലായും ഒരു വൺഡേ ട്രിപ്പിനായി തെരഞ്ഞെടുക്കാവുന്നതാണ്. 

 

അതിരപ്പിള്ളി വെള്ളച്ചാട്ടം 

 

ഒരു വെള്ളച്ചാട്ടം കണ്ടില്ലെങ്കിൽ പിന്നെ എങ്ങനെ ഈ മഴക്കാല ഓർമ്മകൾ പൂർത്തിയാകും, എല്ലാ സൗന്ദര്യവും ആവാഹിച്ച് ഭൂമിയിലേക്കു പതിക്കുന്ന അതിരപ്പിള്ളിയെന്ന പാലരുവിയെ കാണാൻ പോകാം. തൃശ്ശൂർ, കൊച്ചി, അലപ്പുഴ,കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഒരു ദിവസം കൊണ്ട് പോയിവരാവുന്ന മനോഹരമായ ഒരു യാത്രയായിരിക്കുമിത്. നല്ല മഴയുടെ നാളുകൾക്കിപ്പുറമാണ് നമ്മൾ വെള്ളച്ചാട്ടം കാണാനായി പോകുന്നത്. അതിനാൽ തന്നെ അതിമനോഹരമായിരിക്കും വെള്ളച്ചാട്ടാം കാണാൻ. അതിനുശേഷം ഷോളയാർ റൂട്ടിലൂടെ ഒരു ഡ്രൈവ് കൂടിയായാൽ യാത്ര സമ്പൂർണ്ണം. 

ഗ്രാമീണ ജലടൂറിസത്തിന്റെ മലരിക്കൽ

കോട്ടയത്തിന്റെ സ്വന്തം മലരിക്കൽ. പതിവു തെറ്റാതെ കാഴ്ചവിരുന്നൊരുക്കി മലരിക്കലിൽ ആമ്പലുകൾ പൂവിട്ടുതുടങ്ങി. ഓഗസ്റ്റ്, സെപ്റ്റംബർ മാസമാകുന്നതോടെ പാടം ആമ്പൽപ്പൂക്കളാൽ നിറയും. ആമ്പൽവസന്തം ആസ്വദിക്കാൻ‍ വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകൾ എത്തിത്തുടങ്ങി. പുലർച്ചെയാണ് പൂക്കൾ കൂടുതൽ മിഴിവേകുന്നത്. ആമ്പൽപൂക്കൾ കാണാൻ രാവിലെ തന്നെ എത്താൻ സന്ദർശകർ ശ്രദ്ധിക്കണം.

Content Summary : Festivals make sure we get to spend enough time with our families amid our hectic schedules and nothing to make the most of this time than to take a fun trip together.