ത്രിവര്‍ണ്ണ പതാകയുടെ നിറശോഭ വാനില്‍ പടര്‍ത്തി, വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തിക്കഴിഞ്ഞു. അവധി ആഘോഷിക്കാന്‍ എവിടേക്കെങ്കിലും യാത്രാ പോവുകയും ചെയ്യാം. ഇതുവരെ എങ്ങോട്ടും പോകാന്‍ പ്ലാന്‍ ചെയ്തില്ലെങ്കില്‍ വിഷമിക്കേണ്ട, വെറും ഒരു രൂപയ്ക്ക് ഡല്‍ഹിയും ആഗ്രയുമൊക്കെ കറങ്ങി വരാം! ഇന്ത്യയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ത്രിവര്‍ണ്ണ പതാകയുടെ നിറശോഭ വാനില്‍ പടര്‍ത്തി, വീണ്ടുമൊരു സ്വാതന്ത്ര്യദിനം. അവധി ആഘോഷിക്കാന്‍ എവിടേക്കെങ്കിലും യാത്രാ പോവുകയും ചെയ്യാം. ഇതുവരെ എങ്ങോട്ടും പോകാന്‍ പ്ലാന്‍ ചെയ്തില്ലെങ്കില്‍ ഡൽഹി പരിസരത്തുളളവർ വിഷമിക്കേണ്ട, വെറും ഒരു രൂപയ്ക്ക് ഡല്‍ഹിയും ആഗ്രയുമൊക്കെ കറങ്ങി വരാം!

ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന്‍റെ ഭാഗമായി ഇലക്ട്രിക് ബസ് സര്‍വീസ് കമ്പനിയായ ഗ്രീൻസെൽ മൊബിലിറ്റിയാണ് ഈ ഉത്സവ ഓഫര്‍ അവതരിപ്പിച്ചത്. കമ്പനിയുടെ ഭാഗമായ ഇന്റർസിറ്റി ഇലക്ട്രിക് എസി കോച്ച് സേവനമായ ന്യൂഗോ ആണ് ഒരു രൂപയ്ക്ക് യാത്ര ഒരുക്കുന്നത്. ഓഗസ്റ്റ് 10 -15 വരെയുള്ള തീയതികളില്‍ യാത്ര ബുക്ക് ചെയ്യാം. ബുക്കിങ് കാലയളവ് ഓഗസ്റ്റ് 15 വരെയോ അല്ലെങ്കിൽ ലഭ്യമായ എല്ലാ സീറ്റുകളും ബുക്ക് ചെയ്ത് കഴിയുന്നത്‌ വരെയോ ആയിരിക്കും.

ADVERTISEMENT

നിലവില്‍ ഡല്‍ഹി-ചണ്ഡീഗഡ്, ഇന്‍ഡോര്‍-ഭോപ്പാല്‍, ഡല്‍ഹി-ആഗ്ര, ഡല്‍ഹി-ജയ്പൂര്‍, ഡല്‍ഹി-ഡെറാഡൂണ്‍, ആഗ്ര-ജയ്പൂര്‍, ബെംഗളൂരു-തിരുപ്പതി, ചെന്നൈ-പോണ്ടിച്ചേരി, ചെന്നൈ- തിരുപ്പതി, ഹൈദരാബാദ്-വിജയവാഡ എന്നീ റൂട്ടുകളിലെല്ലാം ന്യൂഗോ ബസ് സര്‍വീസുകള്‍ ലഭ്യമാണ്. 

ഗ്രീൻസെൽ മൊബിലിറ്റിയുടെ മുൻനിര ഇന്റർ-സിറ്റി ഇലക്ട്രിക് മൊബിലിറ്റി ബസ് ബ്രാൻഡാണ് ന്യൂഗോ. ഈ ഇലക്ട്രിക് ബസുകൾക്ക് ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടാൻ കഴിയും. സിസിടിവി നിരീക്ഷണം, ഡ്രൈവർ ബ്രീത്ത് അനലൈസർ, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം, സ്പീഡ് ലിമിറ്റ് ചെക്കുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും തിരഞ്ഞെടുത്ത നഗരങ്ങളിൽ എയർപോർട്ട് പോലെയുള്ള പ്രീമിയം ലോഞ്ചുകളും ലോഞ്ച് ഉപഭോക്തൃ സഹായവും ലഗേജ് മാനേജ്മെന്റ് സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ADVERTISEMENT

Content Summary: Travel at Rs 1 on Independence Day