നാടൻ‍ബോംബ് നിർമാണ കേന്ദ്രം, കൊലക്കേസ് പ്രതികളുടെ ഒളിവാസ കേന്ദ്രം എന്നീ നിലകളിൽ കുപ്രസിദ്ധി നേടിയ പ്രദേശം. പരിശോധനയ്ക്കായി പൊലീസ് വാഹനങ്ങൾ പോലും പോകാൻ മടിച്ചിരുന്ന കുന്നിൻപുറം. ഭീതിദമായ വാർത്തകളിൽ ദീർഘകാലം നിറഞ്ഞുനിന്ന ഒരു നാട് മെല്ലെ മാറുകയാണ്. മട്ടന്നൂർ മാലൂരിനു സമീപം പുരളിമലയും ഇതിന്റെ ഭാഗമായ

നാടൻ‍ബോംബ് നിർമാണ കേന്ദ്രം, കൊലക്കേസ് പ്രതികളുടെ ഒളിവാസ കേന്ദ്രം എന്നീ നിലകളിൽ കുപ്രസിദ്ധി നേടിയ പ്രദേശം. പരിശോധനയ്ക്കായി പൊലീസ് വാഹനങ്ങൾ പോലും പോകാൻ മടിച്ചിരുന്ന കുന്നിൻപുറം. ഭീതിദമായ വാർത്തകളിൽ ദീർഘകാലം നിറഞ്ഞുനിന്ന ഒരു നാട് മെല്ലെ മാറുകയാണ്. മട്ടന്നൂർ മാലൂരിനു സമീപം പുരളിമലയും ഇതിന്റെ ഭാഗമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ‍ബോംബ് നിർമാണ കേന്ദ്രം, കൊലക്കേസ് പ്രതികളുടെ ഒളിവാസ കേന്ദ്രം എന്നീ നിലകളിൽ കുപ്രസിദ്ധി നേടിയ പ്രദേശം. പരിശോധനയ്ക്കായി പൊലീസ് വാഹനങ്ങൾ പോലും പോകാൻ മടിച്ചിരുന്ന കുന്നിൻപുറം. ഭീതിദമായ വാർത്തകളിൽ ദീർഘകാലം നിറഞ്ഞുനിന്ന ഒരു നാട് മെല്ലെ മാറുകയാണ്. മട്ടന്നൂർ മാലൂരിനു സമീപം പുരളിമലയും ഇതിന്റെ ഭാഗമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ‍ബോംബ് നിർമാണ കേന്ദ്രം, കൊലക്കേസ് പ്രതികളുടെ ഒളിവാസ കേന്ദ്രം എന്നീ നിലകളിൽ കുപ്രസിദ്ധി നേടിയ പ്രദേശം. പരിശോധനയ്ക്കായി പൊലീസ് വാഹനങ്ങൾ പോലും  പോകാൻ മടിച്ചിരുന്ന കുന്നിൻപുറം. ഭീതിദമായ വാർത്തകളിൽ ദീർഘകാലം നിറഞ്ഞുനിന്ന ഒരു നാട് മെല്ലെ മാറുകയാണ്.  മട്ടന്നൂർ മാലൂരിനു സമീപം പുരളിമലയും ഇതിന്റെ ഭാഗമായ മുടക്കോഴിമലയുമണ് വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ ഇപ്പോൾ പേരെടുക്കുന്നത്. ഈ മാറ്റം നല്ലതിനെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. 

സമുദ്രനിരപ്പിൽ നിന്നു 3000 അടിയോളം ഉയരത്തിലുള്ള കുന്നിൻമുകളിലേക്ക് ദിവസവും നൂറുകണക്കിനാളുകൾ എത്തുന്നു. മുടക്കോഴിമലയിൽ നിന്നും മേലാപ്പായ പുരളിമലയിൽ നിന്നും താഴ്​വരകൾ കാണാം; സൂര്യാസ്തമയം ആസ്വദിക്കാം. വൈകുന്നേരങ്ങളിൽ തിരക്കേറും. കിഴക്കൻ മേഖലയിലെ ടൗണുകളും ആറളം, കൊട്ടിയൂർ മേഖലയിലെ വനപ്രദേശങ്ങളും ഒരുവശത്തുനിന്നു കാണാം. എതിർവശത്ത് കാണുന്നത് മട്ടന്നൂർ, മുതൽ പടിഞ്ഞാറുതീരപ്രദേശം വരെയുള്ള പ്രദേശങ്ങൾ. കുന്നിൻപുറത്തും താഴ്‌വരകളിലും​ പച്ചപ്പിന്റെ ഉത്സവം. വള്ളിപ്പടർപ്പുകൾ പടർന്നു നിറഞ്ഞ വൃക്ഷങ്ങൾ, പല നിറത്തിൽ പൂത്തുനിൽക്കുന്ന ചെടികൾ... എല്ലാം കമനീയ കാഴ്ചകൾ. 

ADVERTISEMENT

30 കിലോ മീറ്ററോളം അകലെയുള്ള തലശ്ശേരി നഗരവും കടലും കാണാമെന്ന് ഞങ്ങൾക്ക് വഴികാണിച്ചവർ പറഞ്ഞെങ്കിലും മേഘമറയിൽ അത് വ്യക്തമായില്ല. ദൂരെ കാണുന്ന തങ്ങളുടെ സ്കൂളും വീടുകളും കണ്ട് ആർപ്പുവിളിക്കുന്ന സ്കൂൾ കുട്ടികളെയാണ് ഞങ്ങൾ മലമുകളിൽ കണ്ടത്. തീപ്പെട്ടി വലിപ്പത്തിലോടുന്ന വാഹനങ്ങൾ കണ്ട് അവർ റോഡുകളുടെ പേരു പറയുന്നു. ചരിത്രവും ഐതിഹ്യവും നിറഞ്ഞ നാടാണ് പുരളിമല. വീരപഴശ്ശി കേരളവർമ ബ്രിട്ടീഷ് സൈന്യവുമായി ആദ്യമായി ഏറ്റുമുട്ടിയത് ഇവിടെയാണ്. കുന്നിൽമുകളിൽ എത്തിപ്പെടാനുള്ള ക്ലേശവും ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലങ്ങളുമാണ് പഴശ്ശിക്കും കുറിച്ച്യ പോരാളികൾക്കും തുണയായത്. 

പുരളിമലയിൽ നിന്നുള്ള കാഴ്ച. ചിത്രം : സമീർ എ. ഹമീദ്

ചരിത്രം പ്രഹസനമായി പുനർജനിക്കുമെന്ന് പറഞ്ഞതുപോലെ, ഈ സാഹചര്യങ്ങളെല്ലാം പിന്നീട് സാമൂഹികവിരുദ്ധർക്ക് തുണയാവുകയും ചെയ്തു. ഹരിശ്ച്ചന്ദ്ര പെരുമാൾ എന്ന രാജാവ് പുരളിമല ആസ്ഥാനമായി ദീർഘകാലം ഭരിച്ചിരുന്നെന്നും വലിയ കോട്ട നിർമിച്ചിരുന്നെന്നും ചരിത്രപാഠം.  കോട്ടയുടെ അവശിഷ്ടങ്ങൾ കാണാനില്ലെങ്കിലും ശിവലിംഗം ഉറപ്പിച്ച ഒരു പീഠം കാടിനുള്ളിലുണ്ട്.  ഇതിന്റെ പരിസരത്തായിരുന്നു കോട്ടയും കൊട്ടാരവും എന്നാണ് വിശ്വാസം. 

ADVERTISEMENT

പറശ്ശിനിക്കടവ് മുത്തപ്പന്റെ ആരൂഢകേന്ദ്രം കൂടിയാണിവിടം. ഇവിടെയുള്ള മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് ആയിരക്കണക്കണക്കിനു വിശ്വാസികൾ എത്തുന്നു.  മുൻപ് ദിവസവും രാത്രിയിൽ ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേൾക്കാമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. നിർമിച്ച ബോംബുകളുടെ ഗുണം പരിശോധിക്കാൻ സാംപിൾ എറി‍ഞ്ഞ് പൊട്ടിക്കുന്നതായിരുന്നത്രെ. സാംപിൾ നല്ലവണ്ണം പൊട്ടിയാൽ ‘നിർമാതാക്കൾ’ അന്നത്തെ ജോലി നിർത്തി സ്വസ്ഥമായി ഉറങ്ങാൻ പോകുന്നതായിരുന്നു പതിവ്. ഈ പതിവ് നാട്ടുകാർക്കും ഉണ്ടായിരുന്നു.  സ്ഫോടനശബ്ദം അവസാനിച്ചാൽ ഉറങ്ങാൻ സമയമായെന്ന് അവരും തീരുമാനിക്കും.

കുന്നിൻ ചെരുവുകളിലെ ഒളികേന്ദ്രങ്ങളിൽ  ഈ രീതിയിൽ ബോംബ് നിർമാണ പരീക്ഷണങ്ങളുമായി ഉണ്ടുറങ്ങി കഴിഞ്ഞിരുന്നവരിൽ ഭൂരിപക്ഷവും സംസ്ഥാനത്തെ വിവിധ സെൻട്രൽ ജയിലുകളിലേക്ക് ‘താമസം മാറിയതാണ്’ മുടക്കോഴിമലയുടെ ഇപ്പോഴത്തെ മാറ്റത്തിനു കാരണമെന്നും നാട്ടുകാർ പറഞ്ഞു.

ADVERTISEMENT

മലയിലെ ഏതെങ്കിലും ഒളികേന്ദ്രത്തിലിരുന്ന് ബോംബ് നിർമിക്കുന്നവർ ഇപ്പോഴും കണ്ടേക്കാം. എന്നാൽ ഒരു കാലത്ത് പൊലീസ് പോലും പോകാൻ മടിച്ച വഴികളിലൂടെ ആരവം മുഴക്കി സ്കൂൾ കുട്ടികൾ പോകുന്ന കാഴ്ച ആഹ്ലാദകരം. വിനോദ സഞ്ചാരകേന്ദ്രമെന്ന നിലയിലുള്ള വളർച്ച നാടിനും നാട്ടാർക്കും നേട്ടവും. 


അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ

കൊട്ടിയൂർ ശിവ ക്ഷേത്രം (21 കിലോമീറ്റർ ദൂരം)
ആറളം വന്യജീവി സങ്കേതം (20 കിലോമീറ്റർ ദൂരം)
തലശ്ശേരി (43 കിലോമീറ്റർ ദൂരം)
കണ്ണൂർ (50 കിലോമീറ്റർ ദൂരം)
പൈതൽ മല (52 കിലോമീറ്റർ ദൂരം)
ഏലപ്പീടിക (22 കിലോമീറ്റർ ദൂരം)

 

Content Summary : Puralimala in Kannur, unexplored destinations in Malabar.