സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ട്രെയിന്‍. എന്നാല്‍ യാത്ര എളുപ്പമാക്കുന്നതിനായി റെയിൽവേ നൽകുന്ന എല്ലാ സേവനങ്ങളെയും കുറിച്ച് മിക്ക യാത്രക്കാർക്കും അറിയില്ല. അത്തരമൊരു സേവനമാണ് സർക്കുലർ യാത്രാ ടിക്കറ്റ്. പേരുപോലെതന്നെ, ഒരു സ്ഥലത്ത് ആരംഭിച്ച്, അവിടെത്തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ട്രെയിന്‍. എന്നാല്‍ യാത്ര എളുപ്പമാക്കുന്നതിനായി റെയിൽവേ നൽകുന്ന എല്ലാ സേവനങ്ങളെയും കുറിച്ച് മിക്ക യാത്രക്കാർക്കും അറിയില്ല. അത്തരമൊരു സേവനമാണ് സർക്കുലർ യാത്രാ ടിക്കറ്റ്. പേരുപോലെതന്നെ, ഒരു സ്ഥലത്ത് ആരംഭിച്ച്, അവിടെത്തന്നെ അവസാനിക്കുന്ന യാത്രയാണിത്. ഉദാഹരണത്തിന്, ന്യൂഡൽഹിയിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള സർക്കുലർ യാത്രാ ടിക്കറ്റ് എടുക്കുകയാണെങ്കിൽ, യാത്ര ന്യൂഡൽഹിയിൽ നിന്ന് ആരംഭിച്ച് ന്യൂഡൽഹിയിൽത്തന്നെ അവസാനിക്കും.

ADVERTISEMENT

ഇന്ത്യൻ റെയിൽവേയുടെ വെബ്‌സൈറ്റായ www.indianrail.gov.in പ്രകാരം, എല്ലാ ക്ലാസുകളിലെ യാത്രകൾക്കും ടിക്കറ്റുകൾ വാങ്ങാം. ഈ ടിക്കറ്റുകളിൽ പരമാവധി 8 സ്റ്റോപ്പേജ് പോയിന്റുകൾ അനുവദിക്കും. വിനോദസഞ്ചാരികളുടെ സൗകര്യാർത്ഥം ജനപ്രിയ സ്ഥലങ്ങളിലൂടെയാണ് ഈ റൂട്ട് പോകുന്നത്. റൂട്ട്, നിരക്ക് മുതലായവയുടെ വിശദാംശങ്ങൾ ഓരോ സോണൽ റെയിൽവേയിലെയും തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ നിന്ന് ലഭിക്കും. 

സര്‍ക്കുലാര്‍ യാത്രാ ടിക്കറ്റുകൾ ടെലിസ്കോപ്പിക് നിരക്കുകളുടെ ആനുകൂല്യം നൽകുന്നു, അതായത്, ഇതിന്‍റെ നിരക്ക് സാധാരണ പോയിന്‍റ് ടു പോയിന്‍റ് നിരക്കിനേക്കാൾ വളരെ കുറവാണ്. ഈ ടിക്കറ്റുകൾ ഉപയോഗിച്ച്, സമയം ലാഭിക്കുക മാത്രമല്ല, യാത്രയുടെ ഓരോ ഘട്ടത്തിലും ടിക്കറ്റ് ബുക്ക് ചെയ്യുന്ന അസൗകര്യവും ഒഴിവാക്കുന്നു.

ADVERTISEMENT

സർക്കുലർ യാത്രാ ടിക്കറ്റിന്‍റെ ബുക്കിങ് നടപടിക്രമം:

1.പോകേണ്ട റൂട്ട് തീരുമാനിച്ചു കഴിഞ്ഞാല്‍, യാത്ര ആരംഭിക്കുന്ന സ്റ്റേഷന്‍ ഉൾപ്പെടുന്ന ഡിവിഷനിലെ, ഏതെങ്കിലും പ്രധാന സ്റ്റേഷനിലെ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജരെ സമീപിക്കാം. ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ അല്ലെങ്കിൽ സ്റ്റേഷൻ അധികാരികൾ യാത്രാ റൂട്ടിനെ അടിസ്ഥാനമാക്കി ടിക്കറ്റിന്‍റെ വില കണക്കാക്കും. ഒരു നിശ്ചിത ഫോർമാറ്റിൽ സ്റ്റേഷൻ മാനേജരെ അറിയിക്കുകയും ചെയ്യും.

ADVERTISEMENT

2.യാത്ര ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്റ്റേഷന്‍റെ ബുക്കിങ് ഓഫീസിൽ ഈ ഫോം ഹാജരാക്കി സർക്കുലർ യാത്രാ ടിക്കറ്റുകൾ വാങ്ങാം. സർക്കുലർ യാത്രാ ടിക്കറ്റ് വാങ്ങിയ ശേഷം, സ്റ്റോപ്പേജ് പോയിന്‍റുകളില്‍  താമസസൗകര്യം റിസർവ് ചെയ്യുന്നതിനായി റിസർവേഷൻ ഓഫീസിനെ സമീപിക്കേണ്ടതാണ്. തുടർന്നു യാത്രയ്ക്കായി റിസർവ് ചെയ്ത യാത്രാ ടിക്കറ്റ് നൽകും.

3.ദക്ഷിണ റെയിൽവേ സ്റ്റാൻഡേർഡ് സർക്കുലർ യാത്രാ ടിക്കറ്റുകളൊന്നും ഇഷ്യൂ ചെയ്യുന്നില്ല, ഒരു സർക്കുലർ യാത്ര, രണ്ട് ഒറ്റ യാത്രകളായാണ് കണക്കാക്കുന്നത്, ഓരോ യാത്രയുടെയും ദൈർഘ്യം മൊത്തം ദൂരത്തിന്‍റെ പകുതിയായി കണക്കാക്കുന്നു.

4.കുറഞ്ഞത് 1000 കിലോമീറ്റർ ദൂരം സഞ്ചരിക്കുമ്പോൾ സർക്കുലർ  യാത്രാ ടിക്കറ്റിന്‍റെ വിലയിൽ  മുതിർന്ന പൗരന്മാർക്ക് 40% ഇളവും മുതിർന്ന സ്ത്രീകള്‍ക്ക് 50% ഇളവും അനുവദിച്ചിരിക്കുന്നു.

5. യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ റിസർവേഷൻ ചാർജുകൾ, സൂപ്പർ ഫാസ്റ്റിനുള്ള സപ്ലിമെന്‍ററി ചാർജ് മുതലായവ അധികമായി ഈടാക്കും. ഒരു യാത്രക്കാരൻ ഉയർന്ന ക്ലാസിലോ ഉയർന്ന വിഭാഗത്തിലുള്ള ട്രെയിനുകളിലോ യാത്ര ചെയ്യുകയാണെങ്കിൽ, പോയിന്‍റ് ടു പോയിന്‍റ് അടിസ്ഥാനത്തിൽ അത്തരം ദൂരത്തിനുള്ള നിരക്കുകളുടെ വ്യത്യാസം നൽകേണ്ടിവരും.

കൂടുതല്‍ വിവരങ്ങള്‍ക്ക്  - www.indianrail.gov.in

Content Summary : Indian railways multiple travel destination on single train ticket.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT