ഒരു രൂപ ചെലവില്ലാതെ ലോകം കാണാനുള്ള അവസരം...
ഒരു രൂപ ചെലവില്ലാതെ ലോകം കാണാനുള്ള അവസരമാണ് വെര്‍ച്വല്‍ ടൂറിസം നല്‍കുന്നത്. കോവിഡിന്റെ വരവ് വെർച്വല്‍ ടൂറിസത്തിനു കുതിപ്പു നല്‍കുകയും ചെയ്തു. ഒരേ പോലെ വിനോദത്തിനും വിദ്യാഭ്യാസത്തിനും ഉപയോഗിക്കാവുന്ന പലവിധ സാധ്യതകളാണ് വെര്‍ച്വല്‍ ടൂറിസം മുന്നോട്ടു വയ്ക്കുന്നത്. വീട്ടില്‍ സ്വസ്ഥമായിരുന്ന്

ഒരു രൂപ ചെലവില്ലാതെ ലോകം കാണാനുള്ള അവസരമാണ് വെര്‍ച്വല്‍ ടൂറിസം നല്‍കുന്നത്. കോവിഡിന്റെ വരവ് വെർച്വല്‍ ടൂറിസത്തിനു കുതിപ്പു നല്‍കുകയും ചെയ്തു. ഒരേ പോലെ വിനോദത്തിനും വിദ്യാഭ്യാസത്തിനും ഉപയോഗിക്കാവുന്ന പലവിധ സാധ്യതകളാണ് വെര്‍ച്വല്‍ ടൂറിസം മുന്നോട്ടു വയ്ക്കുന്നത്. വീട്ടില്‍ സ്വസ്ഥമായിരുന്ന് ആസ്വദിക്കാന്‍ സാധിക്കുന്ന വെര്‍ച്വൽ ടൂറിസം കേന്ദ്രങ്ങളെ അറിയാം.
അമേരിക്കയിലെ ദേശീയ പാര്‍ക്കുകള്‍
അമേരിക്കയിലുള്ള നിരവധി ദേശീയ പാര്‍ക്കുകളെ വെര്‍ച്വല്‍ ടൂറിലൂടെ ആസ്വദിക്കാം. കാടും മേടും മാത്രമല്ല കടലിനടിയിലേക്കും വെർച്വൽ ലോകത്തിൽ നിങ്ങള്‍ക്ക് ഊളിയിടാം. അവിടുത്തെ ചരിത്രവും വിവരങ്ങളും സംരക്ഷണ രീതികളുമെല്ലാം നിങ്ങളുടെ കണ്‍മുന്നില്‍ തെളിയും. ഹാമില്‍ട്ടണ്‍ ഗ്രാന്‍ജ് നാഷണല്‍ മെമ്മോറിയല്‍, ക്രാറ്റര്‍ ലേക്ക് നാഷണല്‍ പാര്‍ക്ക്, നാഷണല്‍ മാള്‍, മെമ്മോറിയല്‍ പാര്‍ക്‌സ്, യെല്ലോസ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്ക് എന്നിവയിലൂടെ വെര്‍ച്വല്‍ ടൂര്‍ നടത്താന്‍ സാധിക്കും.
ലൂവ്ര് മ്യൂസിയം, പാരിസ്
പാരിസിലുള്ള ലൂവ്ര് മ്യൂസിയം നിരവധി അമൂല്യ ശേഖരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഫ്രഞ്ച് രാജവംശം ഉപയോഗിച്ചിരുന്ന ആഭരണങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. ഡാവിഞ്ചിയുടെ പ്രസിദ്ധ ചിത്രം മോണ ലീസ, ഈജിപ്ഷ്യന്‍ പുരാവസ്തു ശേഖരം, മാര്‍ബിള്‍ ശില്‍പങ്ങള്‍, ദ് കോറനേഷന്‍ ഓഫ് നെപ്പോളിയന്‍ പോലുള്ള ചിത്രങ്ങളും ഈ ഫ്രഞ്ച് മ്യൂസിയത്തിലുണ്ട്. നൂറ്റാണ്ടുകള്‍ കൊണ്ട് ശേഖരിച്ചിരിക്കുന്ന ഈ അമൂല്യ വസ്തുക്കളെ വെര്‍ച്വലി ആസ്വദിക്കാം.
ചൈനയിലെ വന്മതില്‍
ലോകത്തിലെ മനുഷ്യന്റെ അത്ഭുത നിര്‍മിതികളിലൊന്നാണ് ചൈനയിലെ വന്മതില്‍. ആ മഹാ നിര്‍മിതിയുടെ മുക്കും മൂലയും വെര്‍ച്വലി കാണാം. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള അപൂര്‍വ നിര്‍മിതിയാണിത്. ഏതാണ്ട് 3,000 മൈല്‍ ദൂരത്തില്‍ നീണ്ടുകിടക്കുന്ന വന്‍മതില്‍ കാണുകയെന്നതു തന്നെ അനുഭവമാണ്.
ലണ്ടന്‍
ലണ്ടനിലെത്താതെ ലണ്ടനും അവിടുത്തെ പ്രധാന വിനോദ സഞ്ചാര ആകര്‍ഷണങ്ങളും വെര്‍ച്വൽ ടൂറിലൂടെ ആസ്വദിക്കാനാവും. റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍, ബെക്കിങ്ഹാം പാലസ്, ലണ്ടന്‍ സൂ, ഹാരോഡ്‌സ്, ബിഗ് ബെന്‍, വെസ്റ്റ്മിന്‍സ്റ്റര്‍ അബേ, മ്യൂസിയം ഓഫ് ലണ്ടന്‍, ഗില്‍ഡ്ഹാള്‍ ആര്‍ട്ട് ഗാലറി ആന്‍ഡ് റോമന്‍ ആംഫിതിയേറ്റര്‍, ബ്രിട്ടീഷ് മ്യൂസിയം എന്നിങ്ങനെ നിരവധി കാഴ്ചകളുണ്ട് ലണ്ടനില്‍ വെര്‍ച്വൽ രീതിയിൽ കണ്ടു തീര്‍ക്കാന്‍.
ഗ്രാന്‍ഡ് ടൂര്‍ ഓഫ് സ്വിറ്റ്‌സര്‍ലന്‍ഡ്
ലോകത്തിലെ ഏറ്റവും മനോഹരമായതും ചിട്ടയായി പരിപാലിക്കുന്നതുമായ സുന്ദര നാടുകളിലൊന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. അവിടേക്കുള്ള യാത്രക്കു വേണ്ടി വരുന്ന ചെലവാണ് പലരേയും സ്വിസ് യാത്രയില്‍ പിന്നോട്ടു വലിക്കുന്നത്. എന്നാല്‍ വെര്‍ച്വലി സ്വിറ്റ്സര്‍ലന്‍ഡിനെ കണ്ടറിയാനാവും. ലുഗാനോ തടാകം മുതല്‍ ചരിത്രപ്രസിദ്ധമായ സൂറിച്ചിലെ പള്ളികള്‍ വരെ നമുക്ക് വെര്‍ച്വലി അറിയാം. സ്വിറ്റ്‌സര്‍ലന്‍ഡിലെ 22 തടാകങ്ങളും അഞ്ച് എയര്‍പ്ലൈന്‍ പാസുകളും 12 യുനെസ്‌കോ സംരക്ഷിത കേന്ദ്രങ്ങളും വെര്‍ച്വൽ റിയാലിറ്റി വഴി ആസ്വദിക്കാന്‍ അവസരമുണ്ട്.
Content Summary : Virtual tourism and the most exciting tours.