വാഗമണ്ണിലെ ഗ്ലാസ് ബ്രിജ് വോക്കിങ് ഒരാൾക്ക് 250 രൂപ നിരക്കിൽ ഇനിമുതൽ ആസ്വദിക്കാം. 500 രൂപയായിരുന്നു ആദ്യം നിശ്വയിച്ചത്. ഇന്ത്യയിലെ ഏറ്റവും വലുതും ആഴം കൂടിയതുമായ കാന്റീലിവർ ഗ്ലാസ്‌ ബ്രിജാണ് വാഗമണ്ണിലുള്ളത്. 40 മീറ്ററാണ് ഇതിന്റെ നീളം. വാഗമണ്ണിലെത്തുന്നവർക്കായി അഡ്വഞ്ചർ പാർക്കിലെ സൂയിസൈഡ് പോയിന്റിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഗമണ്ണിലെ ഗ്ലാസ് ബ്രിജ് വോക്കിങ് ഒരാൾക്ക് 250 രൂപ  നിരക്കിൽ ഇനിമുതൽ ആസ്വദിക്കാം. 500 രൂപയായിരുന്നു ആദ്യം നിശ്വയിച്ചത്. ഇന്ത്യയിലെ ഏറ്റവും വലുതും ആഴം കൂടിയതുമായ കാന്റീലിവർ ഗ്ലാസ്‌ ബ്രിജാണ് വാഗമണ്ണിലുള്ളത്. 40 മീറ്ററാണ് ഇതിന്റെ നീളം.  വാഗമണ്ണിലെത്തുന്നവർക്കായി അഡ്വഞ്ചർ പാർക്കിലെ സൂയിസൈഡ് പോയിന്റിലാണ് ഗ്ലാസ് ബ്രിജ് ക്രമീകരിച്ചിരിക്കുന്നത്. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്ന സാഹസിക വിനോദമാണ് ഗ്ലാസ് ബ്രിജ് വോക്കിങ്. ആഴമേറിയ താഴ്​വരയോ പുഴയോ പോലുള്ള ഭാഗങ്ങള്‍ക്ക് മുകളിലൂടെയുള്ള സഞ്ചാരം ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഇത് മികച്ചൊരു അനുഭവമാകും. ഒരേ സമയം 15 പേർക്കാണ് പ്രവേശനം. 

ADVERTISEMENT

കാന്റീലിവർ ഗ്ലാസ്‌ ബ്രിജ്

ADVERTISEMENT

ഭീമാകാരമായ പോൾ സ്ട്രക്ചറിൽ മറ്റു സപ്പോർട്ടുകൾ ഒന്നും ഇല്ലാതെ വായുവിൽ നിൽക്കുന്ന മാതൃകയിൽ ഉരുക്ക് വടങ്ങൾ ഉപയോഗിച്ചു ബന്ധിപ്പിച്ചു നിർത്തിയാണ് ബ്രിജ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. ഈ പാലത്തിലൂടെ ഉള്ള യാത്ര സഹസികത നിറഞ്ഞതും പാലത്തിന്റെ അറ്റത്തു നിൽക്കുമ്പോൾ ലഭിക്കുന്ന “വ്യൂ ” ആരുടേയും മനംകവരുന്നതുമാണ്. കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളുടെ വിദൂരകാഴ്ച ആസ്വദിക്കാം. മൂന്ന് കോടിയോളം രൂപ ആണ് ഗ്ലാസ് ബ്രിജിന്റെ നിർമാണ ചെലവ്. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസ് കൊണ്ടാണ് ഇത് നിർമിച്ചത്.

ADVERTISEMENT

ഇടുക്കി ഡിടിപിസിയുടെ കീഴിൽ “കിക്കി സ്റ്റാർസ് ”ന്റെ സഹകരണത്തോടെ “ക്യാപ്ചർ ഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ് ” ആണ് ബ്രിഡ്ജ് ഡിസൈൻ ചെയ്ത് പണി പൂർത്തീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ഫ്ലോറ്റിങ് ബ്രിജ് പ്രൊജക്റ്റ്‌ കോഴിക്കോട് ബേയ്പ്പൂർ കൊണ്ടുവന്നതും ക്യാപ്ച്ചർ ഡേയ്സ് ടീം ആയിരുന്നു.

Content Summary : India's largest and deepest cantilever glass bridge at suicide point-vagamon.