ഒരു യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിൽ ഒന്ന് നമ്മൾ തിരഞ്ഞെടുക്കുന്ന താമസയിടം തന്നെയാണ്. കിടിലൻ റിസോർട്ടുകളിൽ താമസിക്കാൻ ബുക്ക് ചെയ്യുമ്പോൾ മിക്കവരും അന്വേഷിക്കുന്നത് അവിടെ സ്വിമ്മിങ് പൂൾ എങ്ങനെയായിരിക്കും എന്നാണ്. മൂന്നാറിലെ റിസോർട്ട് ആണെങ്കിലും സ്വിമ്മിങ് പൂളിലെ കുളി ചിലർക്ക് നിർബന്ധമാണ്. ലോകത്തിലെ ചില അതിഗംഭീര നീന്തൽക്കുളങ്ങളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിൽ ഒന്ന് നമ്മൾ തിരഞ്ഞെടുക്കുന്ന താമസയിടം തന്നെയാണ്. കിടിലൻ റിസോർട്ടുകളിൽ താമസിക്കാൻ ബുക്ക് ചെയ്യുമ്പോൾ മിക്കവരും അന്വേഷിക്കുന്നത് അവിടെ സ്വിമ്മിങ് പൂൾ എങ്ങനെയായിരിക്കും എന്നാണ്. മൂന്നാറിലെ റിസോർട്ട് ആണെങ്കിലും സ്വിമ്മിങ് പൂളിലെ കുളി ചിലർക്ക് നിർബന്ധമാണ്. ലോകത്തിലെ ചില അതിഗംഭീര നീന്തൽക്കുളങ്ങളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഈ പൂളുകൾ വ്യത്യസ്തമാകുന്നത് ആഡംബരം കൊണ്ടു മാത്രമല്ല, നിർമാണത്തിന്റെയും അത് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെയും സ്ഥാനത്തിന്റെയുമൊക്കെ പ്രത്യേകത കൊണ്ടുകൂടിയാണ്.

സിക്സ് സെൻസസ്, കനുഹുറ, മാലദ്വീപ്

ADVERTISEMENT

മാലദ്വീപിലെ ഏറ്റവും വലുതും അതിമനോഹരവുമായ പ്രകൃതിദത്ത ബീച്ചുകളിൽ ഒന്നാണ് സിക്‌സ് സെൻസസ് കനുഹുറ റിസോർട്ട്. ഇവിടെ 91 ബീച്ച് ഫ്രണ്ട്, ഓവർവാട്ടർ വില്ലകളിൽ 12 പുതിയ ബീച്ച് റിട്രീറ്റുകൾ ഉൾപ്പെടുന്നു. ഇവ ഒന്നോ മൂന്നോ കിടപ്പുമുറികളും സ്വകാര്യ കുളങ്ങളും ഉള്ളവയാണ്. കനുഹുറയുടെ വടക്കേ അറ്റത്തുള്ള ഐക്കണിക് ബീച്ചിൽ സജ്ജീകരിച്ചിരിക്കുന്ന പുതിയ ബീച്ച് റിട്രീറ്റുകൾ പോയിന്റ് റസ്റ്ററന്റിലേക്കും കുളമുള്ള സൺസെറ്റ് പോയിന്റ് ബാറിലേക്കും നയിക്കുന്നു. വൃത്താകൃതിയിലുള്ള ഇവിടുത്തെ സ്വിമ്മിങ് പൂൾ അതിമനോഹരമായ കടൽക്കാഴ്ച നൽകുന്നതിനൊപ്പം ജീവിതത്തിലെ ഏറ്റവും ഗംഭീരമായ സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാനുള്ള അവസരവും ഒരുക്കുന്നു.

സിക്സ് സെൻസസ്, യാവോ നോയ്, ഫുക്കറ്റ്

ADVERTISEMENT

ലോകത്തിലെ ഏറ്റവും മനോഹരമായ കടൽത്തീരങ്ങളിലൊന്നാണ് ഫാങ് എൻഗാ ബേ. അവിടുത്തെ കോ യാവോ നോയ് ഹോട്ടലിലാണ് ലോകത്തിലെ ഏറ്റവും ഗംഭീരമായ സ്വിമ്മിങ് പൂളുകളിലൊന്ന് സ്ഥിതി ചെയ്യുന്നത്.  ഫുക്കറ്റിൽനിന്ന് 45 മിനിറ്റ് മാത്രം അകലെയാണ് ഈ റിസോർട്ട്. 56 എലവേറ്റഡ് പൂൾ വില്ലകളാണ് ഇവിടുത്തെ പ്രത്യേകത. ഒരു കുന്നിൻമുകളിലായി സജ്ജീകരിച്ചിരിക്കുന്ന  പ്രധാന പൂൾ അതിഥികൾക്ക്  ഫാങ് എൻഗാ ഉൾക്കടലിന്റെ വിശാലമായ കടൽ കാഴ്ച പ്രദാനം ചെയ്യുന്നു, കൂടാതെ അടിപൊളി ചിത്രങ്ങൾ എടുക്കാനുള്ള  കിടിലൻ ബാക്ക്ഗ്രൗണ്ടും. സമൂഹമാധ്യമങ്ങളിൽ തകർപ്പൻ റിവ്യൂവും ആരാധകരുമുള്ള സ്വിമ്മിങ് പൂളാണിത്.

ഇന്റർകോണ്ടിനെന്റൽ ദുബായ് ഫെസ്റ്റിവൽ സിറ്റി, ദുബായ്

ADVERTISEMENT

അതിമനോഹരമായ വാട്ടർഫ്രണ്ടും സ്കൈലൈൻ കാഴ്ചകളുമുള്ള ദുബായിലെ കോസ്മോപൊളിറ്റൻ ഡെസ്റ്റിനേഷനുകളിലൊന്നിൽ സജ്ജീകരിച്ചിരിക്കുന്ന ഇന്റർകോണ്ടിനെന്റൽ ദുബായ് ഫെസ്റ്റിവൽ സിറ്റി, അത്യാഡംബര മുറികൾ, മികച്ച ഡൈനിങ്, പുരസ്കാരങ്ങൾ കരസ്ഥമാക്കിയ സ്പാ എന്നിവയാൽ സമ്പന്നമാണ്, എന്നാൽ ഇവിടുത്തെ പ്രധാന ആകർഷണം സ്വിമ്മിങ് പൂൾ തന്നെ. അതിമനോഹരമായ ഹോട്ടൽ ഇന്റർകോണ്ടിനെന്റൽ ദുബായ് ഫെസ്റ്റിവൽ സിറ്റി ദുബായിലെ ഏറ്റവും മികച്ച റൂഫ്‌ടോപ്പ് പൂൾ അനുഭവങ്ങളിൽ ഒന്നാണ് സന്ദർശകർക്ക് നൽകുന്നത്. നല്ല ധൈര്യമുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ഇവിടുത്തെ എലവേറ്റഡ് ഗ്ലാസ് സ്വിമ്മിങ് പൂൾ. അതായത് കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ പുറത്തേക്കു തള്ളിനിൽക്കുന്ന വിധത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്. താഴെ നിന്നു നോക്കുമ്പോൾ നിങ്ങൾ ആകാശത്ത് നീന്തുന്നതുപോലെ തോന്നും. 

ഹോട്ടൽ ഇൻഡിഗോ, ഹോങ്കോങ്

ഹോങ്കോങ്ങിലെ ഏറ്റവും സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള മേഖലകളിൽ ഒന്നിലാണ് ഹോട്ടൽ ഇൻഡിഗോ. നൈറ്റ് ലൈഫ്, രുചികരമായ ഭക്ഷണം എന്നിവയിൽ താൽപര്യമുള്ള യാത്രക്കാർക്കു ഹോട്ടൽ അനുയോജ്യമാണ്. റൂഫ്‌ടോപ്പ് ഗ്ലാസ്-ബോട്ടം, ഇൻഫിനിറ്റി പൂൾ എന്നിവയിൽ ഏതെങ്കിലും ഒന്നു തിരഞ്ഞെടുത്തു ബാറിൽനിന്ന് ഒരു ഡ്രിങ്കും സെറ്റ് ചെയ്ത് സായാഹ്നം ആസ്വദിക്കാം. തിരക്കേറിയ നഗരത്തിലെ ബഹുനിലകെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ ഭാഗം മുഴുവൻ പൂളിനായി നൽകിയിരിക്കുകയാണ്, ഇവിടെനിന്നു കാണുന്നത് ഹോങ്കോങ് നഗരത്തിന്റെ അദ്ഭുതാവഹമായ കാഴ്ചയാണ്. ഇവിടെയും എലവേറ്റഡ് ഗ്ലാസ് പൂളുണ്ട്. 

അല്ലാസ് സീ പൂൾ, ഹെൽസിങ്കി

ഹെൽസിങ്കിയിലെ കട്ജനോക്കയിലെ ഒരു മറൈൻ സ്പായും ലിഡോയുമാണ് അല്ലാസ് സീ പൂൾ. കടലിൽ സജ്ജീകരിച്ചിരിക്കുന്ന ഈ സ്പായിൽ മൂന്ന് സ്വിമ്മിങ് പൂളുകളുണ്ട്. കുട്ടികളുടെ കുളം, ഒരു ചൂടുള്ള കുളം, ഒരു കടൽജല കുളം. അതുപോലെ ഒരു നീരാവിക്കുളം, ഒരു കഫേ എന്നിവയും ഇവിടെയുണ്ട്. ഉന്മേഷദായകമായ നീന്തൽ അനുഭവത്തിനു പുറമേ, കടൽക്കാഴ്ചകൾക്കൊപ്പം അവിസ്മരണീയമായ നീരാവിക്കുളങ്ങളുടെ അനുഭവവും അലാസ് സീ പൂൾ പ്രദാനം ചെയ്യുന്നു. പൊതുജനത്തിനായി നിർമിച്ചിരിക്കുന്നതാണ് സത്യത്തിൽ ഈ സ്വിമ്മിങ് പൂൾ. ഹെൽസിങ്കി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഇത് നാട്ടുകാർക്കൊപ്പം സഞ്ചാരികൾക്കും പ്രിയപ്പെട്ടതാണ്. 

Content Summary : Some of the world's best swimming pools.