റെയില്‍വേയുടെ ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരു ഏടാണ് വന്ദേഭാരത് ട്രെയിനുകള്‍. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രധാന നഗരങ്ങള്‍ക്കിടയില്‍ യാത്ര സാധ്യമാക്കുന്ന വന്ദേഭാരത്‌ ട്രെയിനുകള്‍ക്കു മികച്ച സ്വീകരണമാണ് രാജ്യമെങ്ങും ലഭിച്ചത്. വേഗത നോക്കുമ്പോള്‍ കരയിലോടുന്ന വിമാനം പോലെയാണ് ഈ ട്രെയിനുകള്‍. വന്ദേഭാരത്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെയില്‍വേയുടെ ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരു ഏടാണ് വന്ദേഭാരത് ട്രെയിനുകള്‍. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രധാന നഗരങ്ങള്‍ക്കിടയില്‍ യാത്ര സാധ്യമാക്കുന്ന വന്ദേഭാരത്‌ ട്രെയിനുകള്‍ക്കു മികച്ച സ്വീകരണമാണ് രാജ്യമെങ്ങും ലഭിച്ചത്. വേഗത നോക്കുമ്പോള്‍ കരയിലോടുന്ന വിമാനം പോലെയാണ് ഈ ട്രെയിനുകള്‍. വന്ദേഭാരത്‌ ട്രെയിനുകളുടെ പുതിയ പതിപ്പുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ.

ADVERTISEMENT

ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപ് വന്ദേ ഭാരതിന്‍റെയും വന്ദേ മെട്രോയുടെയും സ്ലീപ്പർ പതിപ്പ് പുറത്തിറക്കും. വന്ദേ ഭാരതിന്‍റെ സ്ലീപ്പർ പതിപ്പ് 2024 മാർച്ചോടെ പുറത്തിറക്കും, വന്ദേ മെട്രോ 2023 അവസാനത്തോടെ സജ്ജമാകും, ഇത് അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ ട്രാക്കിലിറക്കും. അടുത്ത വർഷം ഒക്ടോബറിൽ വന്ദേ ഭാരത് ട്രെയിനിന്‍റെ നോൺ എസി പുഷ് പുൾ പതിപ്പും അവതരിപ്പിക്കും.

ചെന്നൈയിലെ ഐസിഎഫ് ആണ് സ്ലീപ്പർ പതിപ്പിന്‍റെയും മെട്രോയുടെയും കോച്ചുകൾ നിര്‍മ്മിക്കുന്നത്. സ്ലീപ്പർ പതിപ്പിന് 16 കോച്ചുകളുണ്ടാകും, 11 എയർകണ്ടീഷൻ ചെയ്ത 3-ടയർ, നാല് എസി 2-ടയർ, ഒരു ഫസ്റ്റ് എസി എന്നിങ്ങനെയായിരിക്കും കോച്ചുകള്‍. 

ADVERTISEMENT

മണിക്കൂറില്‍  220 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് സ്ലീപ്പര്‍ പതിപ്പ്. എന്നാല്‍, അലുമിനിയം നിർമ്മിത ട്രെയിനുകൾ 200 കിലോമീറ്റർ വേഗതയിലായിരിക്കുമെന്നും അധികൃതർ പറഞ്ഞു.

നൂറു കിലോമീറ്റര്‍ ദൂരമുള്ള നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ മെട്രോ സംവിധാനമാണ് വന്ദേ മെട്രോ. വന്ദേ ഭാരത് ട്രെയിനുകളുടെയും ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റുകളുടെയും (ഇഎംയു) സംയോജനമാണ് ഇത്. ഈ ട്രെയിനുകളിൽ 10 മുതൽ 12 വരെ എസി കോച്ചുകളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ലോകോത്തര നിലവാരമുള്ളതും ആഡംബര പൂര്‍ണ്ണവുമായ ഒരു ഷട്ടില്‍ സര്‍വീസായിരിക്കും ഇത്. പ്രധാനമായും ടൂറിസം വികസനവും സമ്പദ്വ്യവസ്ഥയുടെ ഉന്നമനവും ലക്ഷ്യം വെച്ചാണ് വന്ദേ മെട്രോ വിഭാവനം ചെയ്യുന്നത്. ശക്തമായ ലോക്കല്‍ ട്രെയിന്‍ ശൃംഖലയുള്ള മുംബൈയിലായിരിക്കും വന്ദേ മെട്രോ ആദ്യമായി പരീക്ഷിക്കുക.

ADVERTISEMENT

400 വന്ദേ ഭാരത് ട്രെയിനുകൾക്കുള്ള ടെൻഡർ നൽകി, ഈ മാസം അവസാനത്തോടെ പ്രവൃത്തിക്ക് അംഗീകാരം നൽകും. ആദ്യത്തെ 200 ട്രെയിനുകളിൽ ശതാബ്ദി എക്‌സ്‌പ്രസിന്റേതു പോലെയുള്ള ഇരിപ്പിട ക്രമീകരണമായിരിക്കും. രണ്ടാം ഘട്ടത്തിൽ 200 വന്ദേ ഭാരത് ട്രെയിനുകൾ അലൂമിനിയം കൊണ്ട് നിര്‍മ്മിക്കും. ശതാബ്ദി എക്സ്പ്രസിന് പകരം, ചെയർ കാർ വന്ദേ ഭാരത് ട്രെയിനുകൾ ഘട്ടം ഘട്ടമായി വരും. രാജധാനി എക്സ്പ്രസ് ട്രെയിനുകൾക്ക് പകരമായിരിക്കും സ്ലീപ്പർ പതിപ്പ്.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഓടിക്കുന്നതിന് മുമ്പ് ഡൽഹി-മുംബൈ, ഡൽഹി-കൊൽക്കത്ത എന്നിവിടങ്ങളിലെ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. റൂട്ടുകളിൽ സിഗ്നൽ സംവിധാനം, പാലങ്ങൾ, ഫെൻസിങ് എന്നിവയും നടത്തും.

Content Summary : Vande Bharat Metro for short distance travel expected by January.